“അപ്പു ഇത് ഞാൻ കുറെ നാളായി പറയണം എന്ന് ആഗ്രഹിച്ചതാണ് പക്ഷേ എന്തുകൊണ്ടോ എനിക്ക് നിന്നോട് പറയാൻ സാധിച്ചില്ല….. വേറെ ഒന്നും അല്ല എനിക്ക് നിന്നെ ഇഷ്ടമാണ്….. നീ ആലോചിച്ച് ഒരു മറുപടി പറയണം….. പിന്നെ വേറെ ആരോടും പറയരുത് എനിക്ക് ആദ്യമായി തോന്നിയ പ്രണയം നിന്നോട് ആണ്…..”
മെസ്സേജ് അയച്ചതിനു ശേഷം ഞാൻ ഫോൺ എടുത്തു വച്ചു. ഹൃദയത്തിലെ വികാരം അവനോട് തുറന്നുകാട്ടിയ സന്തോഷത്തിൽ മെല്ലെ ഉറക്കത്തിലേക്കു വീണു.
പക്ഷേ പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് ഫോണെടുത്തു നോക്കിയപ്പോഴും അവരുടെ മറുപടി ഒന്നും കണ്ടില്ല അവൻ മെസ്സേജ് കണ്ടിട്ടുണ്ടായിരുന്നു….
അതോടെ എനിക്ക് ടെൻഷനായി…. ഞാൻ എങ്ങിനെയൊക്കെയോ വൈകുന്നേരം വരെ വീട്ടിൽ ഇരുന്ന് കഴിച്ചുകൂട്ടി… അത്രയും നേരം ഞാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലൂടയാണ് കടന്നുപോയത്….
“”ഇനി അവനെ എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടാണോ മറുപടി തരാഞ്ഞത്…””
ഞാൻ മനസ്സിൽ സ്വയം ചോദിച്ചു….
വൈകുന്നേരം ഞാൻ രണ്ടും കൽപ്പിച്ച് അവന്റെ വീട്ടിലേക്ക് ചെന്നു…. പക്ഷേ നിരാശയായിരുന്നു ഫലം അവൻ അവിടെ ഉണ്ടായിരുന്നില്ല…..
ഞാൻ വേഗം തന്നെ ഫോണെടുത്ത് ഒരു മെസ്സേജ് അയച്ചു…
“”അപ്പു നീ എവിടെയാ…””
“”ഞാൻ ചോദിച്ചതിന് നീ ഒന്നും പറഞ്ഞില്ലല്ലോ…””
“”നിനക്കെന്നെ ഇഷ്ടമാണോ””
“” എന്തായാലും തുറന്നു പറയണം വെറുതെ ഇങ്ങനെ ടെൻഷൻ അടിപിക്കരുത് “”
പക്ഷേ ഒന്നിനും ഒരു മറുപടി ഉണ്ടായിരുന്നില്ല അവൻ മെസ്സേജുകൾ എല്ലാം കാണുന്നുണ്ടായിരുന്നു…
ഞാൻ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി വീട്ടിലേക്ക് മടങ്ങി…. അവന്റെ ഈ ഒഴിഞ്ഞുമാറൽ എന്നെ ഒരുപാട് വിഷമിപ്പിച്ചു…. ഞാൻ വീട്ടിൽ ചെന്ന് നേരെ കട്ടിലിൽ കയറി തലയിണയിൽ മുഖം പൊത്തി കിടന്നു കരഞ്ഞു…. പെട്ടെന്നാണ് എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടത്….
ഞാൻ വേഗത്തിൽ ഫോൺ എടുത്തു നോക്കി….
അതെ അത് അവനെ മെസ്സേജ് തന്നെയായിരുന്നു….
ഫിദ ഞാനിപ്പോൾ റെയിൽവേ സ്റ്റേഷനിൽ ആണ് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട് ഞാൻ വന്നതിനുശേഷം എല്ലാം നിന്നോട് പറയാം നീ ചോദിച്ചതിനുള്ള മറുപടിയും………
തുടരും…..
തുടരണോ……. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചാലും….. ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും നൽകുക… ലൈക്കിനും കമന്റ്കളുടെയും എണ്ണം കുറയുമ്പോൾ ആണ് ഇവിടെയുണ്ടായിരുന്ന ഓരോരുത്തരും അവരുടെ കൃതികൾ പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്നത്…
ലൈക്കും കമന്റും മുഖ്യം സുഹൃത്തുക്കളേ
അപൂർവ ജാതകത്തിന്റെ അടുത്ത ഭാഗം ഉടനെ നൽകുന്നതായിരിക്കും
സ്നേഹപൂർവ്വം
രാജനുണയൻ
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ