ആശ ആ താലിയിൽ മുറുകെ പിടിച്ചു …. ആനി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ……
ആശയുടെയും കിരണിന്റെയും ലീവ് തീർന്നു
ആനി അവർക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടുപേർക്കും കൊടുത്തു ….. കിരണിനെ ശങ്കറും മോളിയും ചേർന്ന് ബസ്സ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി …. ബസ്സ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു …… കിരൺ ഓടി ബസ്സിൽ കയറി ….. സീറ്റ് നമ്പർ നോക്കി അവന്റെ സീറ്റിനടുത്തെത്തി ….. അവൻ ഒന്ന് ഞെട്ടി …. അടുത്ത സീറ്റിൽ ഇരിക്കുന്നത് ആശ ….. കിരൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ….. ആനിയുടെ ഓരോ പണികളാണ് ….
ആശയും അതുകേട്ട് ചിരിച്ചു …..
രാത്രി പതിനൊന്ന് മണിയാകും ….. പോകുന്ന വഴിയിൽ ബസ്സ് ഒരു ആക്‌സിഡന്റിൽ പെട്ടു …. ബസ്സിന് സാരമായ കേടുണ്ട് ….. ഒന്നുകിൽ അവരുടെ അടുത്ത ബസ്സ് വരുന്നതുവരെ കാത്തിരിക്കണം …. ഇല്ലെങ്കിൽ വേറെ ബസ്സിൽ പോകണം … ….. ബസ്സ് ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു …. എല്ലാവരും അടുത്ത അവരുടെ ബസ്സിനായി കാത്തുനിൽക്കാൻ തീരുമാനിച്ചു … അപ്പോയെക്കും മഴ തുടങ്ങിയിരുന്നു …. കിരണും ആശയും ആ ബസ്സിൽ കയറി അവരുടെ സീറ്റിൽ ഇരുന്നു ….. പുറത്ത് നല്ല മഴയുണ്ട് ……
ആശ ആനിയെ വിളിച്ച് കാര്യം പറഞ്ഞു …..
ആനി ….. സാരമില്ല …. ചേട്ടൻ കൂടെ ഉണ്ടല്ലോ ….. പിന്നെ ആ താലി എനിക്ക് കിട്ടിയില്ല ….. ചേട്ടന് ഫോൺ കൊടുക്കാമോ ?
ആശ ഫോൺ കിരണിന് കൊടുത്തു …..
ആനി …. ചേട്ടാ …ആശചേച്ചി ആ താലി തരും അത് വരുമ്പോൾ എന്നെ ഏൽപ്പിക്കണം ……
കിരൺ ആശയുടെ മുഖത്തേക്ക് നോക്കി ….. താലിയിൽ പിടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ആശ അപ്പോൾ …. കിരൺ ഫോൺ ആശക്ക് കൊടുത്തു …..
കിരൺ ….. അവൾ വെറുതെ ഓരോന്നും പറയുന്നതാണ് താൻ അത് കാര്യമാക്കണ്ട ……
സമയം ഇഴഞ്ഞു നീങ്ങി …. അപ്പോയെക്കും ആശ ചെറുതായിട്ടൊന്ന് മയങ്ങി …. അവൾ ഉണരുമ്പോൾ അവൾ കിരണിന്റെ തോളിൽ തലചായ്ച്ച് കിടക്കുകയാണെന്ന് മനസിലായി ….. കിരണും നല്ല ഉറക്കം ….. അൽപ്പ സമയത്തിനകം കിരണും ഉണർന്നു ….. നേരം വെളുക്കാറായി ….. മഴ തോർന്ന് നിൽക്കുന്നു … കിരൺ ആശയെ നോക്കി …. കിരൺ എഴുന്നേറ്റു കൂടെ ആശയും അവർ കുറച്ചു നടന്ന് ഒരു ഹോട്ടലിനടുത്ത് എത്തി …. ബസ്സിൽ കൂടെ ഉണ്ടായിരുന്ന കുറച്ചുപേർ ആ ഹോട്ടലിനടുത്ത് നിൽക്കുന്നു ……
Bro ഇതിന്റെ ബാക്കി പേജിസ് ഡെലീറ്റഡ് ആയി പോയിരിക്കുന്നു, ഞാൻ munb ഫുൾ വായിച്ച സ്റ്റോറി ആണ് ഇത്, ഇപ്പോ ബാക്കി പാഗ്ര ആണുന്നില്ല, അത് ഒന്ന് submit ചെയ്യാൻ പറ്റുമോ
Bakki uno
Bakki udane undo
Ethinte bakki pettanu tha broo