പ്രീമിയം ടൈം [TGA] 227

എടാ… ഇതു കൊള്ളാവോ..

“”കൊള്ളാം,നഞ്ഞായിട്ടുണ്ട്. ” രാഹുൽ കണ്ണടച്ച് ധ്യാനത്തിലാണ്.

“എന്നാ നിൻ്റെ കാർഡ് താ ഞാൻ വാങ്ങട്ടെ ”

“പഭാ….”  രാഹുൽ കണ്ണു തുറന്നു.

“ഇങ്ങോട്ട് നോക്ക് , അച്ചു  വച്ചാൽ നല്ല ഭംഗിയിയായിരിക്കും. ” അവൾ ലാപ്ടോപ്പ് രാഹുലിൻ്റെ നേരെ തിരിച്ചു. റെയ്ബാൻ്റെ പുത്തൻ കണ്ണട.

“പിന്നെ നിൻ്റെ കെട്ടിയോന് കണ്ണട എൻ്റെ കാശ് കൊടുത്ത് തന്നെ വാങ്ങണം. അല്ലെങ്കിതന്നെ അച്ചു ഇത് വച്ചാ അണ്ടി പോയ അണ്ണാൻ്റെ ലുക്ക് ആയിരിക്കും. ഇത് കൊള്ളാവല്ലോ. എനിക്ക് നല്ല സ്റ്റൈലായിരിക്കും. Link അയച്ച് താ, ഞാൻ മേടിച്ചോളാം .”

” പോടാ പുല്ലേ …. അച്ചു  പാവം, ഒരു കണ്ണാടി മേടിച്ച് കൊടുക്കാനുള്ള സൻമനസെങ്കിലും കാണിക്കടാ. നന്ദി വേണമെടാ പന്നി , നിനക്ക് കാണുബോ ഒള്ള സ്നേഹം മാത്രവേയുള്ളു , അല്ലെങ്കി  വല്ല പെണ്ണുങ്ങളുമായിരിക്കണം ”

” ഓ.. പിന്നെ.. നീ ഒന്നും മേടിക്കാത്ത പോലെ … 24000 രൂപയാ ഈ മാസം credit card അണ്ണാക്കിലോട്ട് ഞാൻ അടച്ചത്. ”

” അനിതാ പിള്ളടെ കയ്യി പുതിയ എയർപോട് കണ്ടു. അതും നീയായിരിക്കും മേടിച്ചത്. ”

” എൻ്റെ പൊന്നെ, നീ വാങ്ങിച്ചോ , ഒന്നു വായടക്കോ പ്ലീസ് ” രാഹുൽ ചെവിപൊത്തി പിടിച്ചു ”

” നിൻ്റെ സൗജന്യം ഒന്നും വേണ്ട. അടുത്ത മാസം സാലറി കിട്ടുമ്പോ എൻ്റെന്ന് മേടിച്ചോ. ” നിത്യയൊരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചോക്കലൈറ്റിൽ ഒരു കടി കടിച്ചു.

“നിൻ്റെന്നോ , ഓ… കിട്ടിയത് തന്നെ. “രാഹുൽ വീണ്ടും താടിക്ക് കൈയ്യും കൊടുത്ത് കണ്ണടച്ചു. മയക്കം കൊറച്ചു മിച്ചമുണ്ട്.

The Author

7 Comments

Add a Comment
  1. Very well written!!!! Love the theme too 😃 ps.always with variety in writing
    Yours truly,
    വിനോദൻ❤️

  2. ആട് തോമ

    അവസാനം വമ്പൻ ട്വിസ്റ്റ് ആണല്ലോ 🤣🤣🤣🤣

  3. Climax super second part undoo

  4. നന്ദുസ്

    സൂപ്പർ… കിടു സ്റ്റോറി…
    😂😂😂 കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂😂

  5. Achu annan nithyaude husband aano

Leave a Reply

Your email address will not be published. Required fields are marked *