അത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹസം കാണിക്കാൻ അവൾ തയാറായത്. ഈ രാത്രി ഇവിടെ ഇങ്ങനെ മനുവേട്ടനെ കെട്ടിപിടിച്ചു നില്കുന്നത് ആരെങ്കിലും കാണാൻ വേണ്ടി അവൾ ആ കരച്ചിലിന് ഇടയിലും മനമുരുകി പ്രാർത്ഥിച്ചു. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിട്ടും അവൾ തേങ്ങി കൊണ്ടിരുന്നു. 10മിനിറ്റ് അവൾ ആ നിൽപ്പ് തുടർന്നു എന്നാൽ മനുവിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ അവൾ പതിയെ അവനിൽ നിന്നും അടർന്നു മാറി. അവന്റെ ഒപ്പം തന്നെ പൊക്കം ഉണ്ടായിരുന്ന അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു. ഞാൻ ഇന്നു വരെ മനുവേട്ടനെ മാത്രമേ സ്നേഹിച്ചിട്ടുള്ള. എന്നാൽ ഏട്ടൻ എന്റെ സ്നേഹം കണ്ടില്ല. അല്ല കണ്ടില്ല എന്ന് നടിക്കുവായിരുന്നു. എനിക്കറിയാം മനുവേട്ടനും എന്നെ ഇഷ്ടമാണെന്ന്. എന്നാൽ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയെ കെട്ടിയാൽ നാട്ടുകാർ എന്ത് പറയും എന്ന പേടി. അത് മാത്രമാണ് മനുവേട്ടൻ എന്നിൽ നിന്നും അകന്നു നിലകാൻ ഉള്ള കാരണം. അല്ല മോളെ ഞാൻ നിന്നെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല. അത് പറയുമ്പോൾ മനുവിന്റെ ശബ്ദം ഇടറിയിരുന്നു. മനുവേട്ടന് എന്റെ കണ്ണിൽ നോക്കി പറയാൻ പറ്റോ എന്നെ സ്നേഹിച്ചിട്ടില്ലാന്നു. എന്നെ സ്വന്തം ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന്. എങ്കിൽ ഈ നിമിഷം ഞാൻ തിരിച്ചു പൊയ്ക്കോളാം. എന്ത് പറയണം എന്നറിയാതെ അവൻ നിന്നു.പണ്ട് പ്രിയ തന്നോട് ചോദിച്ച അത്തെ ചോദ്യം. അന്നവളോട് ഇഷ്ടമാണെന്ന് പറയാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
എന്നാൽ ഇന്നു മാനസയുടെ മുന്നിൽ നിൽകുമ്പോൾ അവളെ താൻ സ്നേഹിക്കുന്നുണ്ടെങ്കിലും അത് പറയാൻ എന്ത് കൊണ്ട് തനിക്ക് കഴിയുന്നില്ല?അവൾ പറഞ്ഞത് പോലെ ഞാൻ പേടിക്കുന്നത് നാട്ടുകാരെ ആണോ ??അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞാലോ എന്നവൻ ചിന്തിച്ചു.എന്നാൽ അത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതല്ല എന്നവന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവളോട് ഒന്നും പറയണ്ട എന്നാണ് അവൻ തീരുമാനിച്ചത്.
മനുവേട്ടൻ എന്താണ് ആലോചിക്കുന്നത്??ഞാൻ ചോദിച്ചത് കേട്ടില്ലേ? മനുവിന് അവളുടെ കണ്ണില്ലേക്ക് നോക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. മനസ്സ് കല്ലാക്കി കൊണ്ട് അവൻ അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞു. എന്നാൽ അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. മനുവേട്ടനോട് എന്റെ കണ്ണിൽ നോക്കി പറയാൻ അല്ലെ ഞാൻ പറഞ്ഞത്??അങ്ങനെ നോക്കാത്തപ്പോൾ തന്നെ എനിക്ക് മനസിലായി മനുവേട്ടന് എന്നെ ഇഷ്ടമാണെന്ന്. എനിക്ക് അത് മതി. ഈ ഒരു അറിവ് മാത്രം മതി എനിക്ക് ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ.
Super, next part vegam idoo
Adutha part vegam ezhuthi iduu chinnu..
cant waitt☺
nannayirunnu. nalla thudkam pinne intro onnum illathe direct storyileku poya stylum nannayirunnu pakshe pengale engilum ammuvine engilum parichayapeduthamarunnu. gud luck
ഇതിലെ കഥകൾ വായിച്ചു ഒരു രസത്തിനു എഴുതിയതാണ്… അടുത്ത ഭാഗം പരമാവധി തെറ്റുകൾ കുറച്ചു എഴുതാൻ ശ്രമിക്കാം
Super..thudakam kollam …adutha bhaagathinayee kathirikkunnu ..
Thank you..
chinnu enikum e oru feel aanu thonniyathu. speed kurachu bendangal ude theevratha kooti, character introduction ulpeduthi. onnu pedakku koottukkaari…..
Thanks vipi.. adutha partil ithellam sradhikatto
കഥയുടെ തുടക്കം ആൾക്കാരെ വേർതിരിക്കാൻ ഇത്തിരി ബുദ്ധിമുട്ടു തോന്നി, അമ്മുവിന്റെ സ്ഥാനം എന്താണ്.?
മാനസയുടെ ഇഷ്ടം കുറച്ചുകൂടെ തീവ്രത വരുത്തമായിരിയുന്നു, പിന്നെ പ്രിയയെന്ന കഥാപാത്രം വന്നതും പോയതും പെട്ടെന്നായി,.
കഥയുടെ സ്പീഡ് കുറച്ചുകൂടെ കുറച്ചാൽ നന്നാവും, സന്ദർഭങ്ങൾ കുറച്ചുകൂടി തീവ്രത വരുത്തിയാലും നന്നാവും…
എന്തിലും ഉപരി പേജ് കൂട്ടി എഴുതുക… ??
പിന്നെ കഥ എഴുതി തുടങ്ങിയപ്പോൾ, ഇതിന്റെ പാട് മനസ്സിലായോ ചിന്നുവിന്… ???
അടുത്ത ഭാഗം എന്നോട് ചോദിക്കുന്നതിന്റെ സ്സ്പീഡ് ഇത് എഴുതുമ്പോഴും വേണം .?????
Ini aarodum njan kadha vegam idan parayathillaaa…Njan ee 3page ezhuthan petta paadu enikariyam..Kalippane okke sammathikanam..Oralpam kushumbu thonnunund ippo ella ezhuthukaarodum?
Kalippan paranjathokke manasil vechu ethrayum pettannu adutha part ezhuthi idatto…
എന്നാ വേഗം ആയിക്കോട്ടെ…
ഐ ആം വെയ്റ്റിംഗ് ????
എഴുതി കൊണ്ടിരിക്കുവാ.. ഉടനെ ഇടാം
onnum pidikitiyillaa…
Baaki koode vaayikumbo manasilavutto
Page kooti… Adutha bhagam ezhutu….
Ezhuthi kondirikkuvanu
Kollaaam…. Page koootane…
Theerchayayum page koottan sramikam
തുടക്കം സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം പേജ് കൂട്ടണം.
Thank u.. Adutha baagam page koottan sramikam
തുടക്കം കലക്കി…
ബാക്കി ഇവിടെ….
Udane idam
Thudakkam super. Nalla oru katha avumenn vishwasikkunnu pls continue
Thank u
Super,page kootuka.
Next part pettannu edu
Thank u pettanu idam
Nice story
Thank you