ഗോൾഡും, സ്ഥലത്തിന്റെ ഡോക്യുമെന്റസും ബാങ്കിലെ ലോക്കറിൽ ഭദ്രമായി ഇരിപ്പുണ്ട് അതിന്റെ ഡീറ്റെയിൽസ്, ലോക്കർ കീയും ടാക്സ് റെസിറ്റ് എല്ലാം ഞാൻ ഈ ബാഗിൽ വച്ചിട്ടുണ്ട്.
അതും പിന്നെ എന്റെ പേരിൽ തരക്കേടില്ലാത്ത ഒരു തുക ബാങ്ക് ബാലൻസ് ആയി അവിടെ തന്നെ കിടപ്പുണ്ട്.
ഇതെല്ലാം എന്റെ അഭാവത്തിൽ മാത്രം നീ അറിഞ്ഞാൽ മതിയെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് കൊണ്ടാണ് ഇത് ഇത്തരത്തിൽ നിന്റെ കൈകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തത്.
ഞാൻ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലങ്കിലും ഇത് എന്റെ അവസാനത്തെ കാത്താണ്.
പിന്നെ… ഇനി ഒരു കാര്യം പറയാം… നിനക്ക് ഇപ്പോഴും ചെറുപ്പമാണ്… നമ്മുടെ ബന്ധത്തിൽ കുട്ടികളോ, വേറെ ബാധ്യതകളൊന്നും ഇല്ലാത്ത സ്ഥിതിക്ക്, മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറാവുമ്പോൾ നിനക്ക് വിശ്വസ്ഥൻ എന്ന് തോന്നുന്ന, നിന്നെ വഞ്ചിക്കില്ല, ജീവിതാവസാനം വരെ കെയർ ചെയ്യും എന്ന് തോന്നുന്ന ഒരാളെ നീ തന്നെ കണ്ടുപിടിച്ചു പങ്കാളിയായി സ്വീകരിക്കുക.
അതിന് ആർക്കും നിന്നെ എതിർക്കാൻ കഴിയില്ല…
ഇനി ഒരു കാര്യം കൂടി… ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ GM ഞാനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇനി നിനക്ക് നാട്ടിൽ ജീവിക്കണ്ട എന്ന് തോന്നുന്ന പക്ഷം ആ കമ്പനിയുടെ GM നോട് ഒരു റിക്വസ്റ്റ് അറിയിച്ചാൽ മതി. അദ്ദേഹം നിന്നെ ഒരു നല്ല ജോലി തന്ന് സഹായിക്കും. തീർച്ച.
ഇത് എന്റെ അവസാനത്തെ കത്താണ്…
നന്മകൾ.
നിറക്കണ്ണുകളോടെ അവൾ ആ എഴുത്ത് വായിച്ച് മടക്കി വച്ചു. പിന്നെ വിതുമ്പി കരഞ്ഞു. കിടക്കയിൽ എല്ലാം കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു തന്റെ അമ്മ എല്ലാം അറിഞ്ഞപ്പോൾ അമ്മയുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു…
നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം നീ ചെയ്യ് മോളേ… ആരും നിന്നെ എതിർക്കില്ല. ഈ അമ്മയുടെ പൂർണ്ണ പിന്തുണയും അനുഗ്രഹവും എപ്പോഴും ഉണ്ടാവും.
””ഹെല്ലോ…. ഹൂ ഈസ് ബ്രിയാസ് ഹസ്ബന്ത്…. ഹൂ ഈസ് മിസ്തേർ ബീജു….”” വ്യക്തതയില്ലാത്ത ഇംഗ്ലീഷ് ഭാഷയിൽ ചോദിച്ച ചോദ്യം ഉറക്കച്ചതാവോടെ കേട്ടപ്പോൾ ബിജുവിനും മനസ്സിലായില്ല. പച്ച കണ്ണുള്ള നീല വസ്ത്രം ധാരിണിയായ ഒരു അറബിച്ചി ഹെഡ് നഴ്സ് ലേബർ റൂമിന്റെ വാതിൽക്കൽ നിന്നു കൊണ്ട് ഉച്ചത്തിൽ ചോദിച്ചു.
ഫ്രെഡി സഹോ കഥ സൂപ്പർ ആണ്, ആദ്യത്തെ മൂന്ന് പാർട്ട് വായിച്ചപ്പോൾ ഞാൻ ഇ കഥ ഒഴിവാക്കി കാരണം റിയാസ് ഒരധികപറ്റ് ആയിരുന്നു കല്യാണം കഴിഞ്ഞതിന് ശേഷവും അത് തുടർന്നത് കൺഫ്യുഷൻ ഉണ്ടാക്കി അങ്ങനെ ഉള്ളവൾക്ക് എങ്ങനെ സുരേഷിൻ്റെ അവിഹിതത്തെ ചോദ്യചെയ്യാൻ കഴിയും, മൂന്ന് പാർട്ട് കഴിഞ്ഞപ്പോൾ ആണ് ബിജുവിനെ കൊണ്ടു വന്ന് ട്രാക്കിൽ കയറ്റിയത് അത് ആദ്യമേ ചെയ്യാമായിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു, താങ്കൾ എഴുത്ത് നിർത്തരുത് കുറെ കഥകൾ പെൻ്റിങ്ങിൽ ഉണ്ട് അത് പൂർത്തിയാക്കുക
ഗുഡ് കാര്യങ്ങൾ ശുഭം ആയി അവസാനിച്ചു. അടുത്ത കഥയ്ക്ക് ആയി കാത്തിരിക്കുന്നു
എന്ത് പറ്റി മച്ചാനെ. എഴുത്ത് നിർത്തിയൊ?
❤?
❤️❤️ vishnu
ഫ്രഡ്‌ഡി സഹോ… സന്തോഷം വളരേ വളരേ സന്തോഷം…. നന്ദിയുണ്ട്.. നമ്മൾ ആഗ്രഹിച്ചപോലെ തന്നേ happy എൻഡിങ് തന്നതിന്… ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി..
സഹോ പിന്നെ ചെറിയ വിഷമമുണ്ട് താങ്കൾ ഇതു പെട്ടെന്ന് അവസാനിപ്പിച്ചതിൽ.. കുഴപ്പമില്ല പോട്ടെ സഹോന്റെ മാനസികാവസ്ഥ നമുക്കറിയാം…
പിന്നെ സഹോ ഇനി കഥകൾ എഴുതുന്നില്ല ന്നുള്ള കാര്യം.. അതങ്ങു മനസ്സിൽ വച്ചാൽ മതി.. കേട്ടോ… ദയവായി പൂട്ടികെട്ടി വയ്ക്കരുത് താങ്കളുടെ ഉള്ളിലെ കഴിവിനെ…
നമ്മളുണ്ടെടോ താങ്കളുടെ കൂടെ.. ഇനിയും വരണം ഇതുപോലുള്ള നല്ല സൃഷ്ടികളുമായി കാത്തിരിക്കും… ഞാൻ ???
പ്രിയയും ബിജുവും ഇതെഴുതിയ താങ്കളും അത്രങ്ങട് മനസ്സിൽ പിടിച്ചുപോയി അതുകൊണ്ടാണ്..
സ്നേഹം മാത്രം ????
പരസ്പര വിശ്വാസമുള്ളവർക്ക് മാത്രമേ
ജീവിതത്തിൽ സ്നേഹിക്കാനും ഒരുമിക്കാനും കഴിയുള്ളൂ.. അത് താങ്കൾ പ്രിയം പ്രിയതരത്തിലൂടെ ഞങ്ങൾക്ക് വേണ്ടി തുറന്നു കാണിച്ചിരിക്കുന്നു… സന്തോഷം മാത്രം
ന്ന് സ്വന്തം നന്ദുസ്…
നമസ്കാരം നന്ദുസ് മച്ചാനെ…
കമന്റു വായിച്ചു വളരെ സന്തോഷം എല്ലാം പൂർത്തിയായി എന്നുള്ളത് ഞാൻ നിങ്ങളെയും അറിയിക്കുന്നു. എങ്കിലും ഓർക്കാൻ താങ്കൾക്ക് ഫ്രെഡി എന്ന ഒരു നിഴൽ എപ്പോഴും ബാക്കിയുണ്ട് ഫ്രഡ്‌ഡിയെയും ഫ്രെഡിയുടെ കഥയെയും ഒരുപാട് സ്നേഹിച്ച നന്ദു മച്ചാനെ റെഡി എപ്പോഴും ഓർക്കും തീർച്ച നന്ദിയുണ്ട് കഥകളോട് കഥകളെ സ്നേഹിച്ചതിനു കഥകളെ പ്രോത്സാഹിപ്പിച്ചതിന്.
Freddy Nickolas.
??????❤️❤️❤️❤️?????
?????????
Super bro
Thank you vk
വളരെ ഹൃദ്യമായ പര്യവസാനം. ആശംസകൾ.
Thank you RK
Ending തകർത്തു മച്ചാനെ❤️.. താങ്കളുടെ മറ്റ് കഥകൾക്കായി waiting
Soju…
അത് ഇനി പ്രതീക്ഷിക്കണ്ട.
നന്ദി.