പ്രിയം പ്രിയതരം 8 [Freddy Nicholas] 115

എന്റെ മനസ്സിൽ അത് ഒരു ചെറു നൊമ്പരമായി അവശേഷിക്കുന്നു

“”പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.””

എന്റെ ജീവിതത്തിൽ ആ വരികൾക്ക് ഒരിക്കലും,… ഒരു കാരണവശാലും സ്ഥാനമില്ലന്ന് എനിക്കറിയാം. എങ്കിലും ചില നേരത്തെ പുള്ളിയുടെ ആറ്റിട്യൂട് കാണുമ്പോൾ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റ് പറയാനൊക്കുമോ…

ഒരു നല്ല മനസ്സിന്റെ ഉടമയുടെ ഉള്ളിലുള്ള കാമുകനു മാത്രമേ ഇങ്ങനെ പെരുമാറാനൊക്കൂ…

എന്നോട് നിസ്വാർത്ഥ സ്നേഹം…. എന്റെ അമ്മയോട് നിസ്വാർത്ഥ സഹായ സഹകരണം…. എന്റെ ഏട്ടനോട് നിസ്വാർത്ഥ സൗഹൃദം… ഇതിൽ കൂടുതൽ എന്ത് സർട്ടിഫിക്കേറ്റ് വേണം ഒരു മനുഷ്യനെ വിലയിരുത്താൻ.

അങ്ങനെ ഞാൻ ചിന്തിച്ച് ചിന്തിച്ച് എന്റെ ചിന്തകൾ “ആമസോൺ” വനാന്തരങ്ങളുടെ ഒറ്റയടിപാതകൾ താണ്ടി അനന്തതയിലേക്ക് യാത്രയായി.

സിനി ചേച്ചിയുടെ വിളികേട്ടാണ് ഞാൻ എന്റെ സങ്കല്പലോകത്തു നിന്ന് തിരികെ വന്നത്.

സിനി : ടീ… എന്തൂട്ടാ… ദിവാസ്വപ്നം കാണുകയാണോ….??

ഞാൻ : ഹാ… ചേച്ചിയോ…!!

അത് ചേച്ചിയുടെ ഒരു പതിവാണ്. അമ്മയെ കാണാനുള്ള വരവ്.

സിനി : എന്തുണ്ട് അമ്മയുടെ വിശേഷം.. എങ്ങനെയുണ്ട് ഇപ്പോ…

ഞാൻ : എന്തുണ്ടാവാനാ ചേച്ചി… ആശുപത്രീന്ന് മടക്കിയാ പിന്നെ പ്രതീക്ഷക്ക് വകയില്ലന്നാ… പിന്നെ പുള്ളിക്കാരീടെ ആയുസ്സിന്റെ ബലം കൊണ്ട് ഇങ്ങനൊക്കെ മുമ്പോട്ട് പോകുന്നു.

എന്റെ കണ്ണിലെ ദുഃഖഭാവം കണ്ട് ചേച്ചി പ്രത്യേകിച്ചൊന്നും ചോദിച്ചില്ല. അവർ നേരെ അമ്മയുടെ മുറിയിലേക്ക് കടന്നു.

അധികം സംസാരിക്കാൻ കഴിയില്ലെന്നറിയാവുന്നത് കൊണ്ട് ചെറിയൊരു കുശലം ചോദിച്ചു കൊണ്ട് ചേച്ചി പടികളിറങ്ങി.

ഇപ്പോഴത്തെ സിറ്റുവേഷൻ അറിഞ്ഞു കൊണ്ട് തന്നെ മറ്റു കാര്യങ്ങളിലേക്കൊന്നും ചേച്ചി കടന്നു ചെന്നില്ല. എന്റെ മുഖത്തെ മ്ലാനത കണ്ടോണ്ട് ചേച്ചി അത് ചോദിക്കാഞ്ഞതാവാം.

ബിജുവേട്ടന്റെ വീട്ടിൽ നിന്നും പതിവ് പോലെ എല്ലാവരും വന്ന് അമ്മയെ കാണാറുണ്ട്.

അന്നും ഏട്ടൻ പതിവ് പോലെ രാത്രി ഒൻപതര ആയപ്പോൾ ഞങ്ങൾടെ വീട്ടിൽ എത്തി. ആ വരാന്തയുടെ ഒരു കോണിൽ ഇരിപ്പുറപ്പിച്ച് ഫോണിൽ കുത്തി കുറിച്ച് കൊണ്ടിരുന്നു.

അത് കണ്ടാൽ ഞാൻ ഒന്ന് പോയി അടുത്തിരിക്കുന്ന പതിവുണ്ട്. കാരണം പുള്ളിയെ തികച്ചും ഒരു അന്യനെ പോലെ കാണുന്നത് ശരിയല്ലല്ലോ.

The Author

8 Comments

Add a Comment
  1. പ്രവാസി അച്ചായൻ

    Freddy , കഥ വായിച്ചു . നന്നായിരിക്കുന്നു . പല കഥകളിലും ഞാൻ കണ്ടിട്ടുള്ളത് sex ൻ്റെ അതിപ്രസരം ആണ് . കുറച്ചു വായിക്കുമ്പോൾ വിരക്തി തോന്നും . അപ്പൊഴേ അത് നിർത്തും . അത് എൻ്റെ കാഴ്ച്ചപ്പാടിൻ്റെ കുഴപ്പമായിരിക്കാം.
    എന്നാൽ പല കഥാകൃത്തുക്കളും എൻ്റെ കാഴ്ച്ചപ്പാടിന് യോജിച്ച രീതിയിൽ കഥ
    എഴുതുന്നു . അത് കഥാകൃത്തുക്കളുടെയും
    വായനക്കാരുടെയും visions സാമ്യം ഉള്ളതുകൊണ്ടായിരിക്കാം ….അതിലൊരാണ്
    താങ്കൾ എന്ന് സന്തോഷത്തോടെ പറയട്ടെ….
    ഏല്ലാവരും എന്നേപ്പോലെ അല്ല എന്നതിന്റെ ഉദാഹരണമാണ് താങ്കളുടെ കഥകൾക്ക് പ്രോൽസാഹനം കുറയുന്നത് എന്ന് തോന്നുന്നു.
    സാരമില്ല ,താങ്കൾക്ക് എൻ്റെ പിൻതുണ എന്നും ഉണ്ടാവും .
    ബിജുവിൻ്റെയും പ്രിയയുടെയും മോഹങ്ങൾ അതിന്റെ പൂർണതയിൽ എത്തിക്കൊണ്ടിരിക്കുന്നു . പ്രിയ ഗൾഫിലേക്ക് തിരിച്ചു പോകുമോ , ബിജു ഒറ്റപ്പെട്ടു പോകുമോ എന്നൊക്കെ ആശങ്കകൾ ഉണ്ട് . എങ്കിലും തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു .
    സ്നേഹത്തോടെ ??????

    1. അച്ചായാ…നമസ്കാരം

      താങ്കളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഒക്കെ ഉൾക്കൊണ്ടു അംഗീകരിക്കുന്നു. ഏതായാലും വൈകിയെങ്കിലും നല്ല ഒരു കമന്റ്‌ തന്നതിന് വലിയ ഒരു നന്ദി അർപ്പിച്ചു കൊള്ളുന്നു. താങ്കളെ പോലെ ഒന്നോ രണ്ടോ പേർ ഇത് വായിക്കുന്നുണ്ട് എന്ന പ്രതീക്ഷയിൽ മാത്രം എഴുതുന്ന കഥയാണിത്.

      എനിക്കറിയാം ഇതിൽ കഥ വായ്ക്കുന്നവരൊന്നുമല്ല ലൈക്കുകൾ തരുന്നത് എന്ന്. അത് കൊണ്ട് ലൈക്കിലൊന്നും ഞാൻ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ല.

      ഒരിക്കൽ കൂടി നന്ദി.

      Freddy N

  2. Kollam…bro..orro partum oru puthumayund…..thudarnnum athundavatte

    1. Thank you Reader ഒന്ന് രണ്ടു പാർട്ടുകൾ കൊണ്ട് തീർക്കുന്നതാണ്.

  3. നന്ദുസ്...

    സൂപ്പർ… നല്ല അവതരണം.. ഒട്ടും ബോറടിപ്പിക്കാതെ എല്ലം വിശദമായിട്ട് തന്നേ വിശദികരിച്ചു അവതരിപ്പിച്ചിട്ടുണ്ട്… സൂപ്പർ.. തുടരൂ സഹോ… ???

    1. Thank you നന്ദുസ്…

  4. SUPER-next part poottil kalikkanam

    1. Thank you Salman

Leave a Reply

Your email address will not be published. Required fields are marked *