പ്രിയമാനവളെ [Sandep] 53

അങ്ങനെ ഉത്സവം ഭംഗിയായി നടന്നു. കൂട്ടുകാരുടെ കൂടെ തന്നെയായിരുന്നു മുഴുവൻ സമയവും. ഇത്രയും നാൾ വിളിക്കാത്തതിന്റെ പരിഭവമൊക്കെ മാറ്റി.

അങ്ങനെ ഞങ്ങൾ പോകുന്ന സമയമായി. പ്രിയയും, പ്രസാദേട്ടനും, വിദ്യാമ്മയുമൊക്കെ കരച്ചിലായിരുന്നു. ഒന്നും പേടിക്കാനില്ല എന്നു പറഞ്ഞു ഞാൻ അവരെ അശ്വസിപ്പിച്ചു.ഞങ്ങൾ 2 പേരും ബസ് സ്റ്റാൻഡിലെത്തി. ടിക്കറ്റ് കാണിച്ചു. സീറ്റിൽ ഇരുന്നു. 2 പേർക്ക് ഇരിക്കാവുന്ന സീറ്റ്‌ ആണ്.

പ്രിയക്ക് കാറ്റു അടിച്ചാൽ പെട്ടെന്ന് ജലദോഷം വരുമെന്നു പറഞ്ഞു ഞാൻ വിൻഡോ സൈഡിലും, അപ്പുറത്ത് അവളും ഇരുന്നു. ഇത്രയും വർഷം സംസാരിക്കാത്തത് കൊണ്ടോ, ഈഗോ കൊണ്ടോ ഞങ്ങൾ വലിയ സംസാരം ഒന്നുമില്ലാരുന്നു.

ആദ്യമായിട്ടാണ് പ്രിയ വീട് വീട് മാറി  നിൽക്കുന്നത്. അങ്ങനെ യാത്ര ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ബസ് നിർത്തി ആഹാരം കഴിക്കാനുള്ളവർക്ക് കഴിക്കാം എന്ന് പറഞ്ഞു ഞാൻ പ്രിയയുടെ ചോദിച്ചു ആഹാരം കഴിക്കാം എന്നു എന്നാൽ അവൾ വരാൻ കൂട്ടാക്കിയില്ല. ഇനി ഇപ്പോൾ ബാംഗ്ലൂരിൽ ചെന്നാൽ മാത്രമേ നമുക്ക് എന്തെങ്കിലും കഴിക്കാൻ സാധിക്കൂ.എന്തെങ്കിലും വന്ന് കഴിക്കുന്നതായിരിക്കും നല്ലത്. എന്തുകൊണ്ടോ ഈ പ്രാവശ്യം അവൾ എന്റെ കൂടെ കഴിക്കാൻ ഇറങ്ങി വന്നു കൂടെ ഉള്ളവരെല്ലാം വലിയൊരു ഹോട്ടലിലെ കാണാൻ കയറിയത് എന്നാൽ ഞാൻ നോക്കിയപ്പോൾ സൈഡിൽ നല്ലൊരു തട്ടുകട കണ്ടു. അങ്ങനെ ഞങ്ങൾ തട്ടുകടയിൽ നിന്ന് നല്ല ചൂടു തട്ട് ദോശയും കൂടെ രണ്ട് ഓംലെറ്റും കട്ടനും അടിച്ച് വീണ്ടും ഞങ്ങളെ ബസ്സിലേക്ക് കയറി യാത്ര പുനരാരംഭിച്ചു.
ബസ്സിൽ ഇരുന്നുകൊണ്ട് ഉറങ്ങാൻ പ്രിയക്ക് അത്ര വശമില്ലാത്തതുകൊണ്ടാവാം നല്ലതുപോലെ ഉറക്കം വന്നിട്ടും അങ്ങോട്ട് ഉറങ്ങാൻ സാധിച്ചില്ല. നല്ലതുപോലെ ഉറക്കം തോന്നുന്നുണ്ട് എന്നാലോട്ട് ഉറങ്ങാനും സാധിക്കുന്നില്ല.
കുറച്ചുനേരം കഴിഞ്ഞിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല. ഞാൻ പറഞ്ഞു നിനക്ക് സൈഡിൽ ഇരിക്കാം. അപ്പോൾ വേണ്ട പനി വരും എന്നുള്ളതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു.എന്റെ മടിയിൽ ഹാൻഡ് ബാഗ് വെച്ചിട്ടുണ്ട്. വേണമെങ്കിൽ അത്  തലയണയാക്കി കിടന്നോളൂ എന്ന് ഞാൻ പറഞ്ഞു.ഇങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം ആലോചിച്ച് അതുകഴിഞ്ഞ് അവൾ അപ്രകാരം മടിയിലേക്ക് കിടന്നു.
ഇടയിൽ എപ്പോഴോ ചെറുതായി കൂർക്കം വലിക്കുന്നത് പോലെ തോന്നി. അപ്പോൾ എനിക്ക് മനസ്സിലായി അവൾ ഉറങ്ങി എന്ന്. ഞാൻ മടിയിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.ബസ് ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ സൈഡിൽ നിന്നുള്ള ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അവളുടെ മുഖം ഇങ്ങനെ ശ്രദ്ധിച്ചു. ജീവിതത്തിൽ ഞാൻ ഇത്രയധികം ഒരാളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
അവളുടെ മുടി മുടിയിഴകൾ  മുഖത്തേക്ക് വീണിരുന്നു . ഞാൻ ഒന്നു മടിച്ചിട്ടാണെങ്കിലും അത് ഇങ്ങനെ പതുക്കെ സൈഡിലേക്ക് ഒതുക്കി  വെച്ചു കൊടുത്തു കൊണ്ടേയിരുന്നു. അപ്പോഴാണ് അവളുടെ നെറ്റിയിലെ ഒരു കറുത്ത പാട് ഞാൻ കണ്ടത്.പെട്ടെന്ന് എന്റെ മനസ്സിൽ ഒരു വേദനയുണ്ടായി. പണ്ട് ഞാൻ പിടിച്ചു തള്ളിയപ്പോൾ ഉണ്ടായ മുറിവാണ് അത്. ഞാൻ അതിലൊന്ന് തൊട്ടു തലോടി.സത്യം  പറഞ്ഞാൽ മനസ്സുകൊണ്ട് അവളോട് ഒരായിരം വട്ടം ഞാൻ ഇതിന് ക്ഷമചോദിച്ചിരുന്നു. എങ്കിൽ പോലും ഞാൻ ഇതുവരെയായിട്ടും നേരിട്ട് ഒരു ക്ഷമ അവളോട് പറഞ്ഞിട്ടില്ല.
ഞാനും സൈഡിലത്തെ ജനലിലേക്ക് ചാരി നല്ലതുപോലെ ഉറങ്ങി. അങ്ങനെ ബാംഗ്ലൂർ മടിവാള ഞങ്ങൾ എത്തിച്ചേർന്നു.
ഞാൻ എന്റെ മഴയിൽ കിടന്നുറങ്ങുന്ന പ്രിയയെ വിളിച്ചുണർത്തി ഞങ്ങളുടെ ലഗേജുകൾ എടുത്ത് വെളിയിലേക്ക് ഇറങ്ങി.
ഞങ്ങളെ കാത്ത് ട്രീസ അവിടെ നിൽപ്പുണ്ടായിരുന്നു. വന്ന ഉടൻ തന്നെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അപ്പോൾ പ്രിയയെ പരിചയപ്പെടുത്തി ഇതാണ് ട്രീസാ ഇത്…..
എന്റെ പൊന്നു ശ്രീ അതൊക്കെ ഞങ്ങൾ ഡീ
വിശദമായിട്ട് പിന്നെ പരിചയപ്പെട്ടോളാം ഇപ്പൊ എന്റെ പേര് അറിഞ്ഞില്ലോ. അതുമതി.ബാക്കി നമുക്ക് പറഞ്ഞു തരാം.
ട്രീസാ എന്റെ കാറും കൊണ്ടാണ് ഞങ്ങളെ വിളിക്കുവാൻ വന്നത്. ട്രീസാ എന്റെ കൂടെ മുൻപിലും പ്രിയ പുറകിൽ ആയിരുന്നു. ഇതിനിടയിൽ തന്നെ പ്രിയ അമ്മയെ വിളിച്ച് ഇവിടെ സുരക്ഷിതയായി എത്തി എന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നു.
ട്രീസ ഒരു ചാവി എടുത്ത് പ്രിയയുടെ കൈയിൽ കൊടുത്തു.എന്നിട്ട് പറഞ്ഞു” ഇത് നമ്മുടെ ഫ്ലാറ്റിന്റെ കീയാണ് “.മൂന്ന് പേർക്കും ഓരോ കീ ഉണ്ട്. ഞാൻ അവധി ദിവസങ്ങളിലും വീക്കെന്റിലും  മാത്രമേ അവിടെ കാണുകയുള്ളു.
ഇത് കേട്ടപ്പോൾ പ്രിയയുടെ മുഖം മാറി.
“ഫ്ലാറ്റിൽ ആണോ താമസം എനിക്ക് ഏതെങ്കിലും ഒരു ലേഡീസ് ഹോസ്റ്റൽ ആയിരുന്നു നല്ലത്. കാരണം അങ്ങനെ വെളിയിൽ താമസിക്കുന്നത് ശരിയല്ല. അത് തന്നെയല്ല ഇതൊക്കെ വീട്ടിലും,നാട്ടിലും അറിഞ്ഞു കഴിഞ്ഞാൽ  ഉണ്ടാകുന്ന ഭാവിഷ്യത്തു  വളരെ വലുതായിരിക്കും അതുകൊണ്ട് എനിക്ക് ഏതെങ്കിലും ഒരു ലേഡീസ് ഹോസ്റ്റൽ റെഡിയാക്കി തന്നാൽ മതിയാകും  “.
ട്രീസ :“ചേച്ചി ഒരു ലേഡീസ് ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ അതിന്റെതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്.നമ്മൾ പല ആൾക്കാരും ആയിട്ടും അഡ്ജസ്റ്റ് ചെയ്യണം.അത് തന്നെയല്ല ചേച്ചിയുടെ ഓഫീസ് ഇവൻ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് തന്നെയാണ്. അതുകൊണ്ട്  വലിയ പ്രശ്നമുണ്ടാവില്ല. ആദ്യ ഒരു മാസം ഇങ്ങനെ നിന്ന് താമസിച്ചു നോക്കൂ. അത് കഴിഞ്ഞ് നമുക്ക് നോക്കാം.
പിന്നെ വീട്ടിൽ വിളിക്കുമ്പോൾ ലേഡീസ് ഹോസ്റ്റലിലാണ് താമസം എന്ന് മാത്രം പറഞ്ഞാൽ മതി. അതുപോലെ വേറെ ആരും അറിയുക എന്നുള്ള പേടിയും വേണ്ട.അപ്പുറത്തുള്ള ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്നു പോലും ആർക്കും അറിയില്ല.
നമ്മുടെ നാട്ടിൻപുറത്താണ് അപ്പുറത്തെ വീട്ടിൽ എന്താണ് നടക്കുന്നതെന്നും അവിടുത്തെ പ്രശ്നങ്ങൾ എന്താണെന്നൊക്കെ ശ്രദ്ധിക്കുന്നത്. ഇവിടെ അങ്ങനെ യാതൊരു കാര്യവുമില്ല എല്ലാരും അവനവന്റെ കാര്യങ്ങൾ നോക്കി മാത്രം ജീവിക്കുന്നവരാണ്.
എന്നോടൊപ്പം ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കാൻ സമ്മതം അല്ലായിരുന്നുവെങ്കിലും ബാംഗ്ലൂർ നഗരത്തിൽ ഒറ്റയ്ക്ക് വന്ന പുതിയ റൂമൊക്കെ കണ്ടുപിടിക്കുന്നത് വലിയ ബുദ്ധിമുട്ട് ആയതിനാൽ തൽക്കാലത്തേക്ക് അവൾ ഈ ഫ്ലാറ്റിൽ താമസിക്കാം എന്ന് തീരുമാനിച്ചു.

The Author

Sandep

www.kkstories.com

6 Comments

Add a Comment
  1. adipoli oru part koode indell correct ending kittum oru before and after marriage pine avante veetukarum ayyi ulla problem solving okeii kondanna nice annu

  2. bro ee kadha njan evdo vaychitt ind evd ahn ennu orma illa

  3. സൂപ്പർ bro
    ethupole ulla katha kurachude peg kuttu orpad part ulla katha eyuthu

  4. അല്ല ചെക്കാ നീ ഇങ്ങനെയൊരു കണ്ണീർ കഥ പറയാൻ തെരഞ്ഞെടുത്ത വേദി കൊള്ളാം..കുനിഞ്ഞു നിന്നാൽ കാണുന്ന രണ്ടിൽ ഏതേലും തൊളേൽ തള്ളികയറ്റുന്ന സ്ഥലം.
    കഥ സംഗതിയൊക്കെ ചിൽ തന്നെ. പക്ഷേ നിലമറിഞ്ഞ് കൃഷിയിറക്കണം നെക്സ്റ്റ് ടൈം. നിലമംഗലത്തോ കോറമംഗലത്തോ വേറേ ഏതു കോത്താഴത്തു നിന്നായാലും വേണ്ടുകേല നല്ല വായ പൊള്ളുന്ന എരിവുള്ള നോൺ വെജ് സമോസയുമായി വേണം ഇനിയും വരാൻ.
    നമുക്കൊന്നിച്ച് ആഘോഷിക്കാമെന്നേ.

  5. oru part koode azhuthe bro
    avarude wedding oky onn kandall nallathann
    oru part koode plz
    ❣️❣️

  6. eda mone katha nirthanda oru part koode azhuthe
    avarude kalyanam kanan oru agraham ond

Leave a Reply

Your email address will not be published. Required fields are marked *