അവളുടെ പനി കുറവുണ്ടോ?ഇപ്പോൾ അവൾ ഞാൻ ഓർക്കുന്നതു പോലെ എന്നെയും ഓർക്കുന്നുണ്ടാകുമോ എന്നൊക്കെയുള്ള ചിന്തകൾ എന്നെ അലട്ടി കൊണ്ടിരുന്നു. ഇടയ്ക്കു അവൾ ഇരിക്കുന്ന ബെഞ്ചിലേക് ചുമ്മാതെ ആണെങ്കിലും ഒന്ന് നോക്കും. എങ്ങനെയൊക്കെയോ അന്ന് സ്കൂൾ സമയം കഴിച്ചു കൂട്ടി.വീട്ടിൽ വന്നു അവരുടെ വീട്ടിലേക്ക് ഒന്ന് പോയി പ്രിയയെ കാണണമെന്നുണ്ട്. പക്ഷേ അങ്ങോട്ടേക്ക് പോകുവാൻ ഒരു കാരണമില്ല. അതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേറ്റു സ്കൂളിൽ പോകുവാൻ റെഡിയായി. കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വന്നു. നല്ല സുന്ദരിയാണ് അവൾ. എന്നാൽ പനിയുടെ ആയിരിക്കാം ഇന്ന് മുഖത്തിൽ ക്ഷീണം പ്രകടമാണ്.അവളെ കണ്ടപ്പോൾ തന്നെ എനിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാൽ പ്രിയ പഴയ പോലെ തന്നെ ചിരിച്ചു സംസാരിച്ചു കൊണ്ടിരുന്നു.
അന്ന് വൈകിട്ട് പഠിക്കുവാൻ ഇരിക്കുമ്പോഴും എനിക്ക് പ്രിയയുടെ മുഖമാണ് ഓർമയിൽ വരുന്നത്.എന്റെ ആകെയുള്ള ഒരു കഴിവ് ഞാൻ നന്നായി പടം വരക്കും. എന്നാൽ പഠിത്തം ഉഴപ്പുമെന്നു പറഞ്ഞു വീട്ടുകാർ മേലാൽ വരക്കരുത് എന്ന് പറഞ്ഞതിനാൽ അതു മാറ്റി വെച്ചിരിക്കുവാരുന്നു. എന്നാൽ അന്ന് അവളുടെ മുഖം മായാതെ നിൽക്കുന്നതിനാൽ പെട്ടെന്ന് ഒരു പേപ്പറും,പെൻസിലും,കളറും എടുത്തു അവളുടെ പടം വരക്കുവാൻ ആരംഭിച്ചു. ഒരു 85% വരച്ചു കഴിഞ്ഞപ്പോൾ ആരോ റൂമിലേക്ക് നടന്നു വരുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് അടുത്തിരുന്ന റെക്കോർഡ് ബുക്കിന്റെ ഉള്ളിലേക്ക്,വരച്ച പടം ഒളിപ്പിച്ചു വെച്ചു.
എന്നാൽ കളർ പെൻസിൽ ഒളിപ്പിക്കുന്നതിനു മുൻപേ തന്നെ അമ്മ അതു കണ്ടിരുന്നു.
അമ്മ അലർച്ചയോടെ,അമ്മയുടെ കൈ വേദനിക്കുന്നത് വരെ എന്നെ പൊതിരെ തല്ലി.
എന്റെ കളർ പെൻസിൽ ഒടിച്ചു തീയിൽ ഇട്ടു.
ഞാൻ കരഞ്ഞു കൊണ്ടു എന്റെ ഇടത്താവളത്തിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിദ്യാമ്മ ഞാൻ അവിടിരിക്കുന്നത് കണ്ടു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോൾ, ഞാൻ പടം വരച്ചത് അമ്മക്ക് ഇഷ്ടപ്പെട്ടില്ല. അതു കൊണ്ട് അടിച്ചു എന്ന് മാത്രം പറഞ്ഞു.
“ എന്റെ മോൻ കരയാതെടാ. ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ല. “ എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും ഞാൻ എങ്ങലടിച്ചു കൊണ്ടേ ഇരുന്നു.

adipoli oru part koode indell correct ending kittum oru before and after marriage pine avante veetukarum ayyi ulla problem solving okeii kondanna nice annu
bro ee kadha njan evdo vaychitt ind evd ahn ennu orma illa
സൂപ്പർ bro
ethupole ulla katha kurachude peg kuttu orpad part ulla katha eyuthu
അല്ല ചെക്കാ നീ ഇങ്ങനെയൊരു കണ്ണീർ കഥ പറയാൻ തെരഞ്ഞെടുത്ത വേദി കൊള്ളാം..കുനിഞ്ഞു നിന്നാൽ കാണുന്ന രണ്ടിൽ ഏതേലും തൊളേൽ തള്ളികയറ്റുന്ന സ്ഥലം.
കഥ സംഗതിയൊക്കെ ചിൽ തന്നെ. പക്ഷേ നിലമറിഞ്ഞ് കൃഷിയിറക്കണം നെക്സ്റ്റ് ടൈം. നിലമംഗലത്തോ കോറമംഗലത്തോ വേറേ ഏതു കോത്താഴത്തു നിന്നായാലും വേണ്ടുകേല നല്ല വായ പൊള്ളുന്ന എരിവുള്ള നോൺ വെജ് സമോസയുമായി വേണം ഇനിയും വരാൻ.
നമുക്കൊന്നിച്ച് ആഘോഷിക്കാമെന്നേ.
oru part koode azhuthe bro
avarude wedding oky onn kandall nallathann
oru part koode plz
❣️❣️
eda mone katha nirthanda oru part koode azhuthe
avarude kalyanam kanan oru agraham ond