പാറു : ഒന്നുല്ല ഇത്രേം ഭംഗി ആയി നടന്നില്ലേ. സന്തോഷം അതാ 😇🥺.
ഞാൻ : ആഹ്ഹ് അതാണോ.അത് പിന്നെ എന്റെ പാറുമോൾടെ ആഗ്രഹല്ലേ അങ്ങു സാധിച്ചേക്കന്ന് കരുതി.
പാറു : ഓഹ് ആഹ്ഹ് എന്തായാലും സാധിച്ചു തന്നല്ലോ അത് മതി..
എല്ലാവരും വണ്ടിയിൽ കേറിക്കൊണ്ട് ഇരിക്കുമ്പോൾ
നിഷ : മോനെ ഇത് എന്റെ വക ഒരു ചെറിയ ഗിഫ്റ്റ് സ്റ്റേജിൽ വെച്ച തന്നം എന്ന് കരുതീത പക്ഷെ തിരക്കായി പോയില്ലേ സാരില്ല ഇപ്പോ ഇത് പിടി.
ഞാൻ : എന്താമ്മേ ഇത് ഇതിന്റെ ഒന്നും ഒരു ആവശ്യം ഇല്ലാരുന്നാലോ. (കേസിയോ. THE RACING EFR-575 CLASSIC ). വാച്ച് (ഇഷ്ടായി ഒത്തിരി ഇഷ്ടയ്യ് )
നിഷ: ഇഷ്ടപ്പെട്ടോ.
ഞാൻ :ഒത്തിരി.
നിഷ : പിന്നെ അവൾ വല്ലോം പറഞ്ഞോ.
ഞാൻ : ഏയ്യ് ഇല്ല.
നിഷ : ആഹ്ഹ്.. പിന്നെ കേശവേട്ടൻ ചിലത് പറഞ്ഞില്ലെ അത് തന്നെയാ എനിക്കും പറയാനൊള്ളൂ..
ഞാൻ :അന്നേ..
നിഷ : അപ്പോ ഒക്കെ.
അച്ഛൻ : എന്നാ പോവാം.
ഞാൻ : ഹാ.
പാർവതി : ബൈ ചേട്ടായി.
ഞാൻ : ബൈ.. അങ്കിളെ ബൈ അമ്മേ ബൈ.
അമ്മ: ഡാ ആ കുട്ട്യോടും പറയെടാ.
ഞാൻ : മാഡം ബൈ.
അമ്മ : അയ്യേ എടാ എന്നതാടാ കെട്ടാംപോന്ന പെണ്ണിനെ ആണോ മാഡം ഇത് ഓഫീസ് അല്ല എന്ന് ഞാൻ ഒരുവട്ടം പറഞ്ഞത് തന്നില്ലേ.പേര് വിളിച്ചോ.വയസ്സിന് മൂത്തത് ആണെന്ന് നോക്കണ്ട 🤭.
ചേട്ടൻ : ഹാ അതെങ്ങനെയാ അമ്മേ ഭാര്യ ഭർത്താവിനെ പേര് എടുത്ത് വിളിക്കുക 🤭🤭😆😆😆🤣🤣🤣🤣.
ചേട്ടത്തി : ശെരിയാടാ നിയെ ചേച്ചീന്നു വിളി.
ഞാൻ : 🙏🙏പറയുന്നില്ല പോരെ.
അമ്മ : ശേ പറയെടാ ഞങ്ങൾ ചുമ്മാ പറഞ്ഞതാ പറയ്.
ഞാൻ :(നാണം വന്നൊണ്ട് എന്നാലും സാരില്ല ഇതാണ് ടൈം ): പ്രിയേ……. പോയിട്ട് വരാം ബൈ….(അമ്മോ എന്നാലും എന്താല്ലേ ഹിഹി എല്ലാം ഓർത്തിട്ടു ചിരി വരുന്നു ).
