പ്രിയപ്പെട്ട അമീറ [Safvan] 182

ഞാൻ: ഓന്നും ഇല്ലാ.
ഞാൻ ചായ വേഗം കുടിച്ചു ഉമ്മറത്ത് പോയിരുന്നു. എന്റെ മനസ്സിൽ മുഴുവൻ അവൾ ഇനി എന്നോട് മിണ്ടില്ല എന്ന് വേവലാതിയായിരുന്നു.
അവൾക്ക് വയറുവേദന കാരണം ജാനകിയടത്തിയായിരുന്നു വീട് മുഴുവൻ തുടക്കുന്നതും. അന്ന് അമ്മായിയാണ് ചോലയിലേക്ക് ഡ്രസ്സുകൾ അലക്കാൻ പോയത്.
അമ്മായി പോയ സമയത്ത് ഞാൻ അവളുടെ റൂമിൽ വീണ്ടും ചെന്നു. അവൾക്ക് കമിഴ്ന്നു കിടക്കുക തന്നെയാണ്. വീണ്ടും ഞാൻ ഒന്നും മിണ്ടാതെ തിരിച്ചുപോന്നു.
ചോലയിൽ നിന്ന് വന്നതിനുശേഷം അമ്മായി ഭക്ഷണം എടുത്തു വച്ചു അവളെയും വിളിച്ചു അവൾ ക്ഷീണിതയോടെ എഴുന്നേറ്റ് വരുന്നതുകൊണ്ട് എനിക്ക് പാവം തോന്നി ഞങ്ങൾ മൂന്നുപേരും വിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച ഉടനെ അവൾ വീണ്ടും പോയി കിടന്നു രണ്ടുമൂന്നു ദിവസം ഇത് ആവർത്തിച്ചു. പരസ്പരം ഞങ്ങളൊന്നും മിണ്ടാതെ മൂന്നാല് ദിവസം. എൻറെ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവമാണ് സങ്കടം സഹിക്കാൻ വയ്യാതായി ഒരു ദിവസം നന്നായി ചോലയിലേക്ക് പോയ സമയം അവൾ ഉമ്മറത്ത് വന്നിരിക്കുന്നുണ്ട്. ചാരുപടിയിൽ തല തല ചായ്ച്ച് ഇരിക്കുകയാണ്. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി. ഞാനൊന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി.
ആമി: ഡാ നിനക്ക് എന്നോട് പിണക്കമാണോ.
ഞാൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ അവളുടെ അടുത്തേക്ക് വന്നു.
ഞാൻ : നീയല്ലേ എന്നോട് മിണ്ടാതിരുന്നത്
ആമി: എനിക്ക് വയ്യാഞ്ഞിട്ടല്ലേ..
ഞാൻ: ഇതിനുമുമ്പും വയ്യാതിരുന്നിട്ടുണ്ടല്ലോ എന്നൊന്നും ഇങ്ങനെ ഉണ്ടായിരുന്നില്ലല്ലോ.
ആമി: എന്നിട്ട് നീ ഒന്നും മിണ്ടാൻ പോലും വന്നില്ലല്ലോ.
ഞാൻ: ഞാൻ വന്നിരുന്നു നീ വയ്യാതെ കിടക്കുന്നത് കാരണം ഞാൻമിണ്ടാതെ പോയതാണ്.
ആമി: ഞാൻ കിടക്കുകയാണെങ്കിലും നീ എന്നോട് മിണ്ടാറുണ്ടായിരുന്നല്ലോ.
ആമി: ബ
അവൾ എന്ന അടുത്തേക്ക് വിളിച്ചു.
ഞാൻ അവളുടെ അരികിൽ ചെന്ന് നിന്നു.
ഞാൻ അരികിൽ എത്തിയതും അവൾ എന്നെ കെട്ടിപ്പിടിച്ചു.
ആമി:നിനക്കെന്നോട് ദേഷ്യം ഉണ്ടോ സഫു.
അവൾക്കരഞ്ഞ് കൊണ്ടാണ് ചോദിച്ചത്. അവളുടേ കണ്ണീര് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു എനിക്ക് സങ്കടം പിടിച്ചടക്കാൻ ആയില്ല ഞാനും കരഞ്ഞു.
ഞാൻ: നീ എന്നെ ചീത്ത പറഞ്ഞതുകൊണ്ട് അല്ലേ.

The Author

5 Comments

Add a Comment
  1. തീർച്ചയായും ❤️

  2. ഒരുപാട് ഇഷ്ടമായി.
    വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ.
    അടുത്ത പാർട്ട്‌ താമസിക്കാതെ ഇട്ടോളൂ.

  3. Niceeeee

  4. തുടക്കം ഗംഭീരമായിട്ടുണ്ട്, കഴിവതും വേഗത്തിൽ അടുത്ത ഭാഗം ഇറക്കുമല്ലോ..?? ല്ലേ..?? ?❤️

Leave a Reply

Your email address will not be published. Required fields are marked *