നിന്നെപ്പോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് അവൾക്ക് അത് തന്നെയാ….. നിമിഷ അതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു
ചേട്ടാ കാവ്യയെ നമുക്ക് കൂട്ടികൊണ്ട് പോകാം,,,,, ഇനി ഇവിടെ നിർത്തേണ്ട……. നിമിഷ ദേഷ്യത്തോടെ പറഞ്ഞു
എന്നാൽ കാവ്യാ വരുമോ എന്ന കാര്യത്തിൽ എനിക്ക് അപ്പോളും സംശയം ആയിരുന്നു…..
അവൾ വരുമോ അതിന് ? ഞാൻ നിമിഷയോട് ചോദിച്ചു
അത് കേട്ട് നിമിഷ കാവ്യയുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
ഞങ്ങളുടെ കൂടെ വരുന്നതിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? നിമിഷ ചോദിച്ചു
അത് കേട്ട് കാവ്യ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി…… അവിടെ തന്നെ ശല്യം ചെയ്യാൻ ഒരുത്തനും വരില്ല….. ധൈര്യമായിട്ട് വാ….. ഞാനും പറഞ്ഞു
പോയി ഡ്രെസ്സൊക്കെ എടുത്ത് വെക്ക്…. ഇപ്പൊ തന്നെ പോകാം….. നിമിഷ വീണ്ടും പറഞ്ഞു
മടിയോടെ ആണെങ്കിലും കാവ്യക്ക് വേറെ വഴിയില്ലാതെ അവൾ റൂമിലേക്ക് നടന്നു……
കാവ്യയെ അവിടെനിന്നും ഒഴിവാക്കാൻ മനഃപൂർവം ചെയ്തത് പോലെ വിപിൻ ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു……
ഞാനും നിമിഷയും തമ്മിലുള്ള ബന്ധം അവൻ മനസിലാക്കിയ ധൈര്യത്തിൽ അവന്റെ മുൻപിൽ നിന്നുകൊണ്ട് നിമിഷ എന്റെ മേലേക്ക് ചാരി എന്റെ കൈകൾ കൂടി പിടിച്ചു നിന്നു….. അവൻ അതൊന്ന് മുഖം ഉയർത്തി നോക്കിയെങ്കിലും അതിൽ പ്രശ്നമൊന്നും ഇല്ലെന്ന മട്ടിൽ അവൻ അവിടെ തന്നെ ഇരുന്നു……
എന്നാലും അവന്റെ മുൻപിൽ വച്ച് നിമിഷ എന്നോട് ചേർന്ന് നിന്നത് ശരിയല്ലാത്ത പോലെ എനിക്ക് തോന്നി…
ഡാ….. ഞാൻ നിമിഷയെ പയ്യെ വിളിച്ചു
അത് കേട്ട് അവൾ മുഖം ഉയർത്തി നോക്കി
പോയി കാവ്യയെ ഒന്ന് ഹെല്പ് ചെയ്യ്……
അത് കേട്ട് നിമിഷ എന്റെ അടുത്ത് നിന്നും റൂമിലേക്ക് നടന്നു……
അങ്ങിനെ ഒരു 10 മിനിറ്റ് കഴിഞ്ഞ് രണ്ട് വലിയ ബാഗുകളുമായി നിമിഷയും കാവ്യയും പുറത്തേക്ക് വന്നു……
കാവ്യയെ ഞങ്ങൾ കൊണ്ടുപോകുകയാണ് ഇനി അവിടേക്ക് ശല്യം ചെയ്യാൻ വരരുത്…. അവസാന വാക്കെന്ന പോലെ ഞാൻ പറഞ്ഞു
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..