ഇവനോടൊക്കെ എന്തിനാ ചേട്ടാ ഇതൊക്കെ പറയുന്നത്…… അതും പറഞ്ഞു ഒരു ബാഗുമെടുത്ത് നടന്നു…..
അത് കണ്ട് കാവ്യയിൽ നിന്നും ഒരു ബാഗ് ഞാനും വാങ്ങി പുറത്തേക്ക് നടന്നു……
നിമിഷയുടെ ദേഷ്യവും തന്റേടത്തോടെയുള്ള സംസാരവും എല്ലാം കണ്ട് കാവ്യ അതിശയിച്ചു നിൽക്കുകയാണ്…… കാവ്യയോട് നിമിഷ ഇത്ര സ്നേഹത്തോടെ പെരുമാറുമെന്ന് ഞാൻ ഒട്ടും വിചാരിച്ചിരുന്നില്ല….. കരഞ്ഞു കലങ്ങിയ മുഖം കാവ്യയുടെ സൗന്ദര്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്….. സാധാരണ കാണുന്ന ഒരു അട്രാക്ഷൻ അവളുടെ മുഖത്തില്ല…….
വാ കേറ്…… ബാഗ് രണ്ടും കാറിൽ എടുത്ത് വച്ചതിന് ശേഷം പുറകിലെ ഡോർ തുറന്ന്കൊണ്ട് നിമിഷ കാവ്യയോട് പറഞ്ഞു
ഞങ്ങളുടെ കൂടെ വരാൻ ഇഷ്ടമില്ല എന്നപോലെ എല്ലാം ഒരു മടിയോടെയാണ് കാവ്യാ ചെയ്യുന്നത്…. കാവ്യ കയറി കഴിഞ്ഞതും നിമിഷ കാവ്യയുടെ കൂടെ പുറകിലേക്ക് കയറി…..
ഇവിടേക്ക് വരുന്ന വഴി നിമിഷ പറഞ്ഞതൊക്കെ അപ്പാടെ അവൾ മറന്നിരിക്കുന്നു….. ഒരു കൂട്ടുകാരിയെ ചേർത്ത് പിടിച്ചിരിക്കുന്നത് പോലെ അവൾ കാവ്യയെ ചേർത്ത് പിടിച്ചിരിക്കുകയാണ്…..
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മിററിലൂടെ നോക്കി, നിമിഷയുടെയും കാവ്യയുടെയും ആ ചേർന്നുള്ള ഇരിപ്പ് കണ്ട് എനിക്ക് ചിരി വന്നു പോയി…….
കുറച്ചു നേരം കഴിഞ്ഞിട്ടും ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഞാൻ സംസാരിച്ചു തുടങ്ങി…..
കാവ്യ എന്തിനാ ഇത്ര വിഷമിച്ചു ഇരിക്കുന്നത്….. അവന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞതല്ലേ……
അതേ….. ഇത്രയ്ക്ക് വിഷമിക്കണ്ട ഒന്നും ഇല്ലാ….. നിമിഷയും പറഞ്ഞു
ഞാൻ നിമിഷയോട് ചെയ്തത് വച്ച്എനിക്ക് ഇത് കിട്ടണം…… കാവ്യ വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു……
അയ്യേ….. എന്നോട് എന്ത് ചെയ്തെന്നാ….. നിമിഷ കാവ്യയെ ഒന്നുകൂടെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു
വിപിൻ എന്നോട് ഇങ്ങനെ കാണിച്ചപ്പോൾ എനിക്ക് അത് മനസിലാകുന്നുണ്ട്….. അന്ന് നിമിഷ എത്രമാത്രം വിഷമിച്ചിരുന്നെന്ന്…. കാവ്യ പറഞ്ഞു
ഹേയ്….. അതൊക്കെ നല്ലതിന് വേണ്ടിയായിരുന്നു…… അതുകൊണ്ട് എനിക്ക് നല്ലതേ വന്നിട്ടുള്ളൂ….. നിമിഷ പറഞ്ഞു
അതേടോ…… അതുകൊണ്ടല്ലേ നിമിഷയ്ക്ക് എന്നെപോലെ ഒരു ചെക്കനെ കിട്ടിയത്….. ഞാൻ തമാശ പോലെ പറഞ്ഞു .
അതേ….. ഞാൻ എന്റെ ലൈഫ് ഒന്ന് ആസ്വദിച്ചു തുടങ്ങിയത് തന്നെ ചേട്ടൻ എന്റെ ലൈഫിലേക്ക് വന്നതിൽ പിന്നെയാ…… ആ കാര്യത്തിൽ എനിക്ക് കാവ്യയോട് നന്ദിയേ ഉള്ളു…… നിമിഷ പറഞ്ഞു
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..