കഴിച്ചു കഴിഞ്ഞു ഞാൻ വീണ്ടും സോഫയിൽ പോയിരുന്നു…… കിച്ചണിലെ പണിയെല്ലാം കഴിഞ്ഞു സ്വാതിയും കാവ്യയും ഒന്നിച്ചു എന്റെ അരികിലേക്ക് വന്നു……
നിന്റെ ഫ്ലാറ്റ് സൂപ്പറാണലോഡാ……. സോഫയിലേക്ക് ഇരുന്നു കൊണ്ട് കാവ്യാ പറഞ്ഞു
ചേട്ടൻ തന്നെ ചെയ്യിപ്പിച്ചതാ ചേച്ചി ഇങ്ങനെയൊക്കെ…. സ്വാതി ഉത്സാഹത്തോടെ പറഞ്ഞു
ഇങ്ങനെ ഒറ്റക്ക് താമസിക്കുന്ന നിനക്ക് എന്തിനാടാ ഇത്രയ്ക്ക് സെറ്റപ്പ് വീട് ? കാവ്യാ ചോദിച്ചു
ഒറ്റക്കല്ലല്ലോ നിങ്ങളൊക്കെ ഇല്ലേ ?
ഞങ്ങളുടെ കാര്യത്തിനെ പറ്റിയല്ല, കല്യാണം കഴിക്കുന്ന പറ്റിയാ ഞാൻ പറഞ്ഞത്,,,…
അതിനൊക്കെ സമയമുണ്ട് മകളേ…..
ചേട്ടന് വേറെ കല്യാണം കഴിക്കാൻ നിമിഷേച്ചി സമ്മതിച്ചത് തന്നെ….. സ്വാതി പറഞ്ഞു
വേറെ അല്ല…. നിമിഷയുടെ കാര്യം തന്നെയാ ഞാൻ പറഞ്ഞത്……. വിപിൻ ഇപ്പോ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ആ പ്രശ്നം ഇല്ലാലോ…… കാവ്യ പറഞ്ഞു
നിമിഷയുടെ അച്ഛനും അമ്മയും ഒക്കെ അത് എങ്ങിനെയെടുക്കുമെന്ന് അറിയില്ല…. ഈ കാര്യങ്ങളൊക്കെ സോൾവ് ചെയ്യാൻ നിമിഷയോട് ലീവ് എടുത്ത് നാട്ടിലേക്ക് വരാൻ പറഞ്ഞിരിക്കുകയാ അവളുടെ അച്ഛൻ…. ഞാൻ പറഞ്ഞു
ഇത്രയൊക്കെ ആയിട്ടുമോ ?
ആ……
നിങ്ങളുടെ കാര്യം പറയ്….. അവളുടെ അച്ഛന് മനസിലാകും…… കാവ്യ പറഞ്ഞു
ഈ കാര്യം പറയുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല…. നിമിഷയോട് കൂടെ സംസാരിക്കട്ടെ…. ഞാൻ പറഞ്ഞു
അതേ….. എന്നിട്ട് കല്യാണമൊക്കെ കഴിഞ്ഞു രണ്ടാളും മാത്രമായി സുഖമായി ജീവിക്ക്…..
അത് കേട്ട് സ്വാതി എന്റെ നേരെ ഒന്ന് നോക്കി…..
അതൊക്കെ നമുക്ക് ആലോചിക്കാം ഇപ്പൊ പോയി കിടന്ന് ഉറങ്ങാൻ നോക്ക്…. ഞാൻ പറഞ്ഞു
ചേച്ചിക്ക് എന്റെ കൂടെ കിടക്കുന്നതിന് പ്രശ്നം ഒന്നും ഇല്ലാലോ…… സ്വാതി എഴുന്നേറ്റുകൊണ്ട് ചോദിച്ചു
ഹേയ്… കാവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു
സ്വാതി ആയത് നന്നായി… അനീന ആയിരുന്നെകിൽ പണി ആയേനേ…… ഞാൻ പറഞ്ഞു
അതെന്താ ? കാവ്യ ചോദിച്ചു
അത് അങ്ങിനെയാ….. ഞാൻ ചിരിയോടെ പറഞ്ഞു
ഒന്ന് മിണ്ടാതിരിക്ക് ചേട്ടാ….. സ്വാതി പറഞ്ഞു
വാ ചേച്ചീ നമുക്ക് കിടക്കാം…..
അങ്ങിനെ സ്വാതി കാവ്യയെയും വിളിച്ച് റൂമിലേക്ക് പോയി…..
കുറച്ചു നേരം അവിടെ തന്നെ ഇരുന്നതിന് ശേഷം ഞാൻ എന്റെ റൂമിലേക്കും പോയി…..
Part 12 submitted
സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..