പുലയന്നാർ കോതറാണി [kuttan achari] 203

ഇരുഭാഗത്തും കനത്ത നഷ്ടമുണ്ടായി. അങ്ങോട്ടുമിങ്ങോട്ടുമുള്ള പൊയ്ത്തിൽ അപ്പൻപിള്ളയും കോരനും മരിച്ചു. എങ്കിലും കോട്ടയ്ക്കകത്തേക്കു ഭേദിച്ചു കടക്കാൻ സംയുക്തസൈന്യത്തിനായില്ല.
പിന്നീട് ഏഴുദിവസം കൊടുംയുദ്ധം നടന്നു. യുദ്ധവീരൻമാർ പലരും അവിടെ മരിച്ചുവീണു.ഇതിനിടെ കൊട്ടൂർ രാജ്യത്തിൽനിന്നു സഹായം അഭ്യർഥിച്ചുകൊണ്ടു പുലയന്നാർ കോതറാണി കത്തെഴുതിയെങ്കിലും കൊട്ടൂർ റാണിമാരായ വിജയയും രതിയും മറുപടി നൽകിയില്ല.സോദരിമാരെന്നു കരുതിയവരിൽ നിന്ന് ഇങ്ങനെ ഒരു അലംഭാവമുണ്ടായത് കോതറാണിയെ വിഷമിപ്പിച്ചു.മറവപ്പട ആക്രമിച്ചപ്പോളും പിന്നീടുള്ള പല കാര്യങ്ങളിലും കൊട്ടൂർ തമ്പുരാട്ടിമാരെ അകമഴിഞ്ഞു സഹായിച്ചത് കോതറാണിയായിരുന്നു.മനുഷ്യന്റെ ജന്മസിദ്ധമായ സ്വാർഥത കണ്ടു കോതറാണി ദുഖിതയായി.
എട്ടാംനാൾ പുലയന്നാർ രാജ്യത്തെ നയിച്ചത് കോതറാണി തന്നെയായിരുന്നു. നന്മയുടെ പ്രതീകമായ ആ പുലയറാണി തന്റെ മാർച്ചട്ടയും പടച്ചട്ടയും അണിഞ്ഞ് കുതിരപ്പുറത്തേറി യുദ്ധം ചെയ്തു.അതുവരെ പ്രതിരോധത്തിലൂന്നി നിന്ന പുലയന്നാർപട കോട്ടയ്ക്കു പുറത്തിറങ്ങി സംയുക്തസേനയെ തലങ്ങും വിലങ്ങും കശാപ്പുചെയ്തു. സംയുക്തസേനയുടെ പകുതിയും നശിച്ചു. യുദ്ധക്കലി മൂത്ത കോതറാണി അന്നെത്ര പേരെ കൊന്നുതള്ളിയെന്ന് എണ്ണാൻ സാധ്യമായിരുന്നില്ല.
വൈകിട്ട് അന്നത്തെ യുദ്ധം അവസാനിപ്പിച്ചപ്പോൾ പുലയന്നാർ പട സന്തോഷത്തിലായിരുന്നു. പുലയന്നാർ കോതറാണി നിൽക്കുന്നിടത്തോളം യുദ്ധവിജയമെന്ന കര ദൂരെയാണെന്നു സംയുക്തസേനയ്ക്കു ബോധ്യമായി.
അന്നു സന്ധ്യയ്ക്കു കോതറാണിക്കു കൊട്ടൂർ തമ്പുരാട്ടിമാരുടെ കുറിമാനമെത്തി. സഹായിക്കാമെന്നും കോട്ടയ്ക്കു പുറത്ത് അരുവിക്കരയിൽ തങ്ങളെത്തിയെന്നുമായിരുന്നു അതിൽ.അവിടെയെത്തി യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനും കുറിമാനത്തിൽ നിർദേശമുണ്ടായിരുന്നു.ആഹ്ലാദചിത്തയായ പുലയന്നാർ കോതറാണി അംഗരക്ഷകരുമായി അരുവിക്കരയിലെത്തി.
അവിടെ വിജയത്തമ്പുരാട്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു.ഇരുവരും കണ്ടമാത്രയിൽ കെട്ടിപ്പുണർന്നു,രാജകുമാരന്മാരായ സോമദത്തനും ചന്ദ്രദത്തനും അവിടെയുണ്ടായിരുന്നു.
രതിയെവിടെ സോദരി’ കോതറാണി വിജയത്തമ്പുരാട്ടിയോടു ചോദിച്ചു.
അവൾ എത്തിയിട്ടില്ല’ വിജയ മറുപടി പറഞ്ഞു.
കുറച്ചുനേരം സംസാരം തുടർന്നു.

The Author

4 Comments

Add a Comment
  1. Wow! Epic ?????

  2. So what’s happened to rathi and vijaya thamburatti

Leave a Reply

Your email address will not be published. Required fields are marked *