പുലയന്നാർ കോതറാണി [kuttan achari] 203

ഇതിനിടയിൽ ഒരു വെടിപൊട്ടി. ആർത്തനാദത്തോടെ പുലയന്നാർ കോതറാണി പിന്നോട്ടു മലച്ചു.വീരഗംഭീരയായ ആ റാണി വെടിയേറ്റുമരിച്ചു.
തൊട്ടടുത്ത പൊന്തക്കാട്ടിൽ നിന്നും രതിത്തമ്പുരാട്ടി തോക്കുമായി വെളിയിൽ വന്നു.മാനൂർ മല്ലയ്യയുടെ കൈയിൽ നിന്നു കരസ്ഥമാക്കിയ തോക്കായിരുന്നു അത്. തോക്കുമായി രതി വിജയയുടെ അരികിലെത്തി. നിന്റെ ഉന്നം കൊള്ളാം, ഒറ്റവെടിക്കു തന്നെ കോതറാണി ഠിം. വിജയ അനുജത്തിയെ തോളിൽ തട്ടി അഭിനന്ദിച്ചു.
സോമദത്തനും ചന്ദ്രദത്തനും ഒന്നും മനസ്സിലായില്ല, തങ്ങളുടെ അമ്മമാരുടെ ഉറ്റ സുഹൃത്തായ കോതറാണിയെ, തങ്ങളെ പലവട്ടം സഹായിച്ച കോതറാണിയെ അവർ തന്നെ കൊന്നിരിക്കുന്നു. ഇതിന്റെ അർഥം എന്ത്?
കോതറാണിയുടെ അംഗരക്ഷകരും പകച്ചുനിന്നു,കൊട്ടൂർ തമ്പുരാട്ടിമാർ എന്തിനിത് ചെയ്തു.പക്ഷേ കൊട്ടൂർതമ്പ്രാട്ടിമാരെ തിരിച്ചാക്രമിക്കാൻ അവർ തുനിഞ്ഞില്ല.അങ്ങനെ ചെയ്താൽ അതു തങ്ങളുടെ അവസാനമാകുമെന്ന് അവർക്കറിയാമായിരുന്നു.
ഉം ശവം കൊണ്ടുപോയ്‌ക്കോളുക…വിജയ അംഗരക്ഷകരോടു പറഞ്ഞു. അവർ ഒന്നും മിണ്ടാതെ കോതറാണിയുടെ ശവം ചുമന്നു തിരികെ പോയി.
എന്താണിത് അമ്മമാരെ , പുലയന്നാർ കോതറാണിയെ എന്തിനു കൊന്നു’ ഇന്നോളം അമ്മമാരോട് ഒരക്ഷരം എതിർത്തു ചോദിക്കാത്ത സോമനും ചന്ദ്രനും രോഷാകുലരായി ചോദിച്ചു.
രതിയും വിജയയും ഒരുനിമിഷം അവർക്കുനേരെ നോക്കി പുഞ്ചിരിച്ചു. ‘യുദ്ധതന്ത്രത്തിൽ സ്വന്തവും ബന്ധവുമില്ല, അവസരങ്ങൾ മാത്രം’ അവർ പറഞ്ഞു.
ഒരുവൻചതിയുടെ പര്യവസാനമായിരുന്നു അത്,കളിച്ചതു മുഴുവൻ വേണാട്ടു രാജവംശം. യുദ്ധത്തിൽ ഇടപെട്ടില്ലെങ്കിലും അവർ കോതറാണിയുടെ വളർ്ച്ചയിലും കരുത്തിലും അസ്വസ്ഥരായിരുന്നു.പുലയന്നാർ രാജ്യമുള്ളതിനാൽ ആ മേഖലയിൽ നിന്നുള്ള വിലപ്പെട്ട ആദായം അവർക്കു നഷ്ടമായിരുന്നു.ആറ്റിങ്ങൽ രാജ്യവുമായി യുദ്ധം വന്നപ്പോൾ പുലയന്നാർ കോതറാണി തോൽക്കുമെന്നു പ്രതീക്ഷിച്ചു സംയുക്തസേനയുണ്ടാക്കാൻ ദ്രവ്യവും മുൻകൈയുമെടുത്തത് വേണാടായിരുന്നു. എന്നാൽ കോതറാണി ജയിച്ചു മുന്നേറുന്നു.
അവരെ കൊല്ലാൻ കൊട്ടൂർ തമ്പുരാട്ടിമാർക്കു മാത്രമേ കഴിയൂ എന്നോർ്ത്ത് അവരെ ശട്ടം കെട്ടാൻ വേണാട്ട് രാജാവ് ശ്രമിച്ചു.കരമൊഴിവായി ഭൂമി, തിരുവിതാംകൂറിന്റെ ഭരണത്തിൽ പ്രാതിനിധ്യം മ്റ്റനേകം വാഗ്ദാനങ്ങൾ……അതിമോഹികളായ കൊട്ടൂർ തമ്പുരാട്ടിമാർ അതിൽ മയങ്ങി. സോദരിയുടെ സ്ഥാനത്തുള്ള കോതറാണിയെ കൊന്നു തള്ളി.
————————————-

The Author

4 Comments

Add a Comment
  1. Wow! Epic ?????

  2. So what’s happened to rathi and vijaya thamburatti

Leave a Reply

Your email address will not be published. Required fields are marked *