കോതറാണിയുടെ മരണം പുലയന്നാർ പടയെ തളർത്തി. പിറ്റേന്നു പടനയിച്ചത് ആതിരറാണിയായിരുന്നു.എന്നാൽ അമ്മ മരിച്ച ദുഖത്തിൽ അവളുടെ ചുവടുകൾ പിഴച്ചു.സംയുക്തസേന വർധിതവീര്യത്തോടെ ആഞ്ഞടിച്ചു. അവർ കോട്ടയ്ക്കുള്ളിൽ കയറി. കുറേപ്പേർ ആതിരയുടെ വാൾപ്പയറ്റിൽ മരിച്ചു വീണു. എന്നാൽ തനിക്കു നിൽക്കക്കള്ളിയില്ലാതാകുകയാണെന്ന് ആതിര തിരിച്ചറിഞ്ഞു.
എതിരാളികളുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാൾഭേദം സ്വയം മരിക്കുന്നതാണെന്ന് അവൾ കണക്കുകൂട്ടി. തന്റെ കുതിരയായ ചിരുതയുമൊത്ത് അവൾ കോട്ടയിലെ മുതലക്കിടങ്ങിലേക്കു ചാടി……..പുലയന്നാർ വംശത്തിലെ അവസാനകണ്ണിയും അങ്ങനെ പടുമരണപ്പെട്ടു.
ഇന്നും നെടുമങ്ങാടിനു സമീപത്ത് കൊക്കോതമംഗലത്തു പുലയന്നാർ കോട്ട തലയുയർത്തി നിൽക്കുന്നു. എഴുതപ്പെടാത്ത കീഴാള ചരിത്രത്തിന്റെ തിരുശേഷിപ്പുമായി….
(അവസാനിച്ചു)
Wow! Epic ?????
So what’s happened to rathi and vijaya thamburatti
Good story
G