?പുലിവാൽ കല്യാണം 1? [Hyder Marakkar] 2567

അപ്പൻ പുതിയ ബെൻസ് വാങ്ങിയപ്പോൾ പഴയ കോണ്ടെസ്സ വിൽക്കാൻ തീരുമാനിച്ചു, ചെറുപ്പം തൊട്ട് അത്ഭുതത്തോടെ നോക്കി കണ്ട ആ വണ്ടി കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, നേരെ പോയി മേരിയെ സോപ്പിട്ടു, എന്തോ ആ സമയത്ത് നല്ല മൂഡിൽ ആയിരുന്ന അപ്പൻ മേരി വഴി പറഞ്ഞ എന്റെ ആഗ്രഹത്തിന് സമ്മതം മൂളി….. അതെ അപ്പന്റെ പഴയ കോണ്ടെസ്സ എനിക്ക് സ്വന്തമായി കിട്ടിയ ദിവസം, എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സന്തോഷത്തിന്റെ ചുരുക്കം ദിനങ്ങളിൽ ഒന്നായിരുന്നു അത്.

 

അങ്ങനെ പ്ലസ്ടു കഴിഞ്ഞ് ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഞങ്ങടെ നാട്ടിൽ നിന്ന് 15km അകലെ ടൗണിലുള്ള കോളേജിൽ ഡിഗ്രിക്ക് ചേർന്നു, അവിടെയും ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് തന്നെ ആയിരുന്നു….. ഒരേ ക്ലാസ്സിൽ.

രാവിലെ ഞാൻ കാറും എടുത്ത് നേരെ രണ്ടിനെയും പൊക്കി ടൗണിലേക്ക് വിടും, പക്ഷെ ക്ലാസ്സിൽ കയറൽ ഒക്കെ കണക്കായിരുന്നു, നാട്ടുകാരുടെ സി.സി.ടി.വി നിരീക്ഷണത്തിൽ നിന്ന് രക്ഷപെട്ടതോടെ മദ്യപാനം സിഗരറ്റ് വലി തുടങ്ങിയ കുറച്ച് ശീലങ്ങളും ഞങ്ങടെ ജീവിതത്തിലേക്ക് കടന്ന് വന്നു………

പ്രണയം എന്ന വിഷയം കടന്ന് വരാത്തത് കൊണ്ട് മൂന്ന് വർഷത്തെ കോളേജ് ലൈഫും ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

പക്ഷെ കോളേജിൽ എത്തിയതോടെ എന്റെ ജീവിതത്തിൽ മറ്റൊരു മാറ്റം സംഭവിച്ചു, ചെറുപ്പം തൊട്ട് മനസ്സിൽ കയറിയ ഒരു ആഗ്രഹം ഞാൻ ഉപേക്ഷിച്ചു……. വലുതായാൽ ഫുട്ബോൾ കളിക്കാരൻ ആവണമെന്ന ആഗ്രഹം…… കോളേജിൽ എത്തിയതോടെ ഫുട്ബോൾ കളി ഞാൻ വെറും ഒരു വിനോദം മാത്രമായി കാണാൻ തുടങ്ങി……

അവസാന സെമസ്റ്റർ ആയപ്പോഴേക്കും എനിക്ക് പരീക്ഷ എഴുതാനുള്ള മൂഡ് ഒന്നും ഇല്ലായിരുന്നു, അതുകൊണ്ട് അവസാന സെമസ്റ്ററിൽ ഞാൻ കോഴ്സ് ഡ്രോപ്പ് ചെയ്തു, അത്യാവശ്യം സ്വത്ത് ഒക്കെ ഉള്ളത് കൊണ്ട് ഡിഗ്രി ഇല്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു…….. ഹാ……. അത് എന്തായാലും ഇപ്പോ ചിന്തിക്കുമ്പോൾ വല്യ മണ്ടത്തരം ആയി പോയെന്ന് തോന്നുന്നു……..

 

ഹരിയ്ക്ക് ആണെങ്കിൽ കോളേജിൽ പഠിക്കുന്ന സമയത്ത് സിനിമ തലയിൽ കയറിയിരുന്നു, അവന് എങ്ങനെയെങ്കിലും ഒരു സിനിമ സംവിധായകൻ ആവണം എന്ന ആഗ്രഹം ആയിരുന്നു, വീട്ടുകാരെ പേടിച്ച് കോഴ്സ് പൂർത്തി ആക്കിയെങ്കിലും അവന് വിരലിൽ എണ്ണാൻ കഴിയാത്ത അത്ര സപ്ലീ ഉള്ളത് ആയിരുന്നു എന്റെ ഒരു ആശ്വാസം…………..

വിഷ്ണു പക്ഷെ സപ്ലീ ഒന്നും ഇല്ലാതെ ഡിഗ്രി പാസ്സായി, അവന്റെ അവസ്ഥ അങ്ങനെ ആയിരുന്നു, ഓട്ടോ ഡ്രൈവർ ആയ അച്ഛന് തീരെ വയ്യാതെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ വീടിന്റെ ഉത്തരവാദിത്തം മൊത്തം അവൻ നോക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു, അങ്ങനെ ഡിഗ്രി കഴിഞ്ഞ് പെട്ടെന്ന് തന്നെ അവൻ ടൗണിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി, അതോടെ ആ ഹൈലൈറ്റ് ചുരുളൻ മുടിയും വെട്ടി ആള് ആകെ മാറിയിരുന്നു…

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
    … ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???

  2. ijjathi poli story

  3. ചെകുത്താൻ ലാസർ

    ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ്‌ വന്നത് പോളി ആയി

  4. ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ

  5. ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
    പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…

    ♥️♥️♥️♥️
    Keep going

  6. മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്

    1. Hyder Marakkar

      ???

  7. Powli man

    1. Hyder Marakkar

      ???

  8. ഇന്ദുചൂഡൻ

    മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?

    1. Hyder Marakkar

      ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്

      1. bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
        thrill adich irnn irunn sahikkan melanjittanu
        kadha kidukki….
        amazing …..

  9. Ith vayikathe irunnekkil nashttam ayane
    Pinne cheriyamma vayichayirunnu…..
    Ith poli anu kettooo
    First partil thanne details ellam paranju alle supprr

    1. Hyder Marakkar

      ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം

    1. Hyder Marakkar

      ???

  10. High functioning sociopath

    Tharan ippo like mathre ullu kootukaara ath njan tharunnu

    1. Hyder Marakkar

      Sociopath???

Leave a Reply

Your email address will not be published. Required fields are marked *