“എന്താ ഇങ്ങനെ നോക്കുന്നേ??”
കുറെ നേരം എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്ന ശേഷം അകന്നു മാറി എന്റെ കണ്ണിലേക്കു തന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
ഈ പെണ്ണിന് ഇത് എന്ത് പറ്റി?? ഞാൻ അന്ന് ഇവളെ ആദ്യമായി കണ്ടപ്പോൾ ആ സാഹചര്യത്തിലും ഒരു നിമിഷം ഓടി രക്ഷപ്പെടാൻ ഒന്നും ശ്രമിക്കാതെ ഇവളെ തന്നെ നോക്കി നിന്നിരുന്നു, ഏകദേശം അതുപോലെ ആണ് ഇവൾ ഇപ്പോ എന്നെ നോക്കി നിൽക്കുന്നത്….
കുറച്ചു നേരം അങ്ങനെ നോക്കി നിന്ന ശേഷം മീനു എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു, എന്റെ പെണ്ണ് എനിക്ക് തരുന്ന ആദ്യ ചുംബനം…. അതിന്റെ കിക്ക് വിടും മുന്നെ കിട്ടി ഇരു കവിളിലും ഓരോ ചുടു ചുംബനങ്ങൾ കൂടി, ശരീരത്തിലെ ഓരോ രോമവും അപ്പോഴേക്കും ആ കാഴ്ച കാണാനെന്നവണ്ണം എഴുന്നേറ്റ് നിന്നിരുന്നു,
അതൊരു തുടക്കം മാത്രം ആയിരുന്നു, ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു അവളുടെ പിന്നീടുള്ള നീക്കം. നെറ്റി, കവിൾ, മൂക്ക്, കണ്ണ്, താടി,തുടങ്ങി ചുണ്ടിനെ മാത്രം പരിഗണിക്കാതെ മറ്റെല്ലാം പെണ്ണ് ചുംബനം കൊണ്ട് മൂടി… അവളുടെ പവിഴാധരങ്ങൾ മുഖത്ത് ഇഴഞ്ഞു നടക്കുമ്പോൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ പ്രതിമ പോലെ നിന്നു…. ഞാൻ അവളുടേത് മാത്രം ആണെന്ന് അവൾ സ്വന്തം മനസ്സിനെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
എത്ര നേരം ആ അധരങ്ങൾ എന്റെ മുഖത്ത് ഇഴഞ്ഞു നടന്നു എന്നറിയില്ല, എല്ലാം അവസാനിപ്പിച്ചുകൊണ്ട് മീനു അകന്നു മാറി നിന്ന് കിതയ്ക്കാൻ തുടങ്ങുമ്പോഴാണ് എനിക്ക് ചലനശേഷി തിരിച്ച് കിട്ടിയത്, ഞൊടിയിടയിൽ ഞാൻ മീനുവിന്റെ ഇടുപ്പിലൂടെ കൈ ചുറ്റി എന്നോട് ചേർത്തു നിർത്തി… എന്റെ പെണ്ണിന്റെ ചുടുനിശ്വാസം മുഖത്തടിച്ചതും തിരിച്ച് സ്വസ്ഥമായി കിടക്കാൻ പോയ രോമങ്ങൾ എല്ലാം വീണ്ടും എഴുന്നേറ്റ് വന്നു. ഇപ്പോഴാണ് പെണ്ണ് സ്വബോധത്തിലേക്ക് തിരിച്ചു വന്നത് എന്ന് തോന്നുന്നു, ഇപ്പോ ആ സുന്ദരമായ മുഖത്ത് നാണമാണ്……. അത് അവളെ കൂടുതൽ സുന്ദരിയാക്കി…
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ കൂട്ടി മുട്ടിയതും, ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഉടലെടുത്തു…. അതെ നിമിഷം എന്റെ ചുണ്ടുകൾ യാന്ത്രികമായി മീനുവിന്റെ മുഖത്തേക്ക് അടുത്തു, അതു ചെന്ന് നിന്നത് ആ എണ്ണമയമുള്ള മൂക്കിലും.
എന്റെ ചുണ്ടുകൾ മൂക്കിൽ മുട്ടിയതും മീനു കണ്ണുകൾ ഇറുകി അടച്ചു…. ഒട്ടും സമയം കളയാതെ ഞാൻ ആ ഇറുകി അടച്ച നീളൻകണ്ണുകളിലും ചുണ്ട് മുട്ടിച്ചു, ഒപ്പം ഇടുപ്പിലൂടെ ചുറ്റി പിടിച്ച കൈ ഒന്നുകൂടി മുറുക്കി… അതോടെ മീനു ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് കാൽ വിരലിൽ പൊന്തി…
ഇപ്പോ എന്റെ ചുണ്ടിന് നേരെയാണ് അവളുടെ വിറയ്ക്കുന്ന അധരങ്ങൾ നിൽക്കുന്നത്, രണ്ടാമത് ചിന്തിക്കാൻ എനിക്ക് സാധിച്ചില്ല…… ആ വിറയ്ക്കുന്ന പവിഴാധരങ്ങളിൽ ഞാൻ എന്റെ ചുണ്ട് മുട്ടിച്ചു, അപ്പോഴേക്കും മീനുവിന്റെ അധരങ്ങളിലെ വിറയൽ ശരീരം ആസകലം പടർന്നിരുന്നു… എന്റെ അധരങ്ങൾ ചുംബിക്കാൻ മറന്നത് പോലെ അങ്ങനെ തന്നെ അടങ്ങി നിന്നു
പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് മീനു മുഖം അല്പം പിൻവലിച്ച ശേഷം ശക്തമായി എന്റെ അധരങ്ങളിലേക്ക് അവളുടെ തേൻ കിനിയുന്ന അധരങ്ങൾ മുട്ടിച്ചു….
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram