?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

എനിക്ക് എന്റെ പെണ്ണിനോട് പറയാൻ ഒന്നും ഇല്ലായിരുന്നു, ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ച് നിന്നു….
എന്റെ മീനൂട്ടിയുടെ വാശിയും ദേഷ്യവും കുറുമ്പും ഒക്കെ എനിക്ക് ആസ്വദിക്കണം, ഇവളെ എല്ലാ ആഗ്രഹങ്ങളും എനിക്ക് സാധിച്ച് കൊടുക്കണം, സ്നേഹിക്കണം അളവില്ലാതെ സ്നേഹിക്കണം…“അയ്യോ…….. ഉച്ചയ്ക്കത്തേക്കുള്ള ചോറിന് വെള്ളം വെച്ചിരുന്നു……. അയ്യോ………മറന്നു”
പെട്ടെന്ന് എന്നിൽ നിന്നും അകന്നു മാറി കൊണ്ട് മീനു തലയിൽ കൈ വെച്ച് പറഞ്ഞു

 

“ഹാ ബെസ്റ്റ്…… അതൊക്കെ വറ്റി കാണും, പോയി ഒന്നൂടെ വെച്ചോ”

 

“അയ്യോ…… ഒന്ന് വാ ലുട്ടൂസേ…….. ഒന്ന് ഇറക്കി കൊണ്ട, വേഗം……. വാ”
എന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് മീനു തിടുക്കം കൂട്ടി, അപ്പോഴാണ് പെണ്ണിന് ഏണി ഇറങ്ങാൻ പേടിയുള്ള കാര്യം എനിക്ക് ഓർമ്മ വന്നത്…… ഹാ ഹ……..

 

“വല്യ കാര്യത്തിൽ കേറി വന്നല്ലോ, അതെ പോലെ അങ്ങ് ഇറങ്ങിക്കോ”
ഒന്ന് കളിപ്പിക്കാ എന്ന് കരുതി അല്പം പുച്ഛത്തോടെ ഞാൻ പറഞ്ഞു

 

“ദേ ലുട്ടൂസേ തമാശ കളിക്കല്ലേ……. ന്ക്കി പേടി ആയോണ്ടല്ലേ, ഒന്ന് ഇറക്കി താ..”
പെണ്ണ് ഒടുക്കത്തെ അടവ് എടുത്തു, മുഖത്ത് നിസ്സഹായ ഭാവം വരുത്തി… ആ ഭാവത്തിൽ എന്റെ മീനൂട്ടി എന്ത് പറഞ്ഞാലും ആരായാലും ചെയ്ത് പോവും, പക്ഷെ എന്റെ ഉള്ളിലെ സാഡിസ്റ്റ് അതിനേക്കാൾ ഒക്കെ മുകളിൽ ആയിരുന്നു

 

“ശരി…… ഇറക്കി തരാം, പക്ഷെ ഞാൻ പറയുന്ന പോലെ ചെയ്യണം, സമ്മതമാണോ??”
ഞാൻ ചോദ്യ ഭാവത്തിൽ നോക്കിയപ്പോൾ കീഴ് ചുണ്ട് പുറത്തേക്ക് നീട്ടി കണ്ണ് ചിമ്മി കളിച്ചുകൊണ്ട് മീനു പരിഭവം നടിച്ചു

“അയ്യടാ എന്തോര് പാവം……. ഇന്നലെ മേരി എനിക്ക് ശിക്ഷയായിട്ട് അടിച്ച് വാരാൻ പറഞ്ഞപ്പോൾ അത് നോക്കി ഇരുന്ന് ചിരിച്ചില്ലെടി ദുഷ്ട്ടെ നീ…..”

 

“ലുട്ടൂസേ……….ഉം…..”
ഞാൻ പ്രതികാരം ചെയ്യാൻ പോവുകയാണെന്ന് മനസ്സിലായതും പെണ്ണ് വേഗം എന്നെ സോപ്പിടാൻ വേണ്ടി ചിണുങ്ങിക്കൊണ്ട് കെട്ടിപ്പിടിക്കാൻ വന്നെങ്കിലും ഞാൻ തടഞ്ഞു….

 

“വേഗം ഞാൻ പറയുന്നത് ചെയ്ത വേഗം താഴെ പോവാ….”
കെട്ടിപ്പിടിച്ചുകൊണ്ട് എന്നെ വീഴ്ത്താനുള്ള ശ്രമം പാളിപ്പോയ വിഷമത്തിൽ നിന്ന മീനു ഇതും കൂടി കേട്ടതോടെ നിസ്സഹായ ഭാവം എന്ന അടവ് മാറ്റി കൊണ്ട് കലിപ്പ് മോഡിലേക്ക് മാറി….

 

“നാ വേഗം പറ…….”
മുഖം കാറ്റടിച്ച് വീർപ്പിച്ച പന്ത് പോലെ ആക്കികൊണ്ട് മീനു പറഞ്ഞു, ആ ഭാവം കാണുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും കുറച്ചും കൂടി കളിപ്പിക്കാൻ വേണ്ടി ഞാൻ അത് പുറത്ത് കാണിച്ചില്ല..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

  2. സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

  3. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  4. Pro Kottayam Kunjachan

    Need season 2 bro ❤️

  5. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  6. Idak ee kadha irun vayikum ithinte season 2 nthayi??

  7. Need second part ? oru istapettu kadha

  8. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  9. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  10. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *