വിഷ്ണുനെ വിളിച്ച് കാല് എങ്ങനെ ഉണ്ടെന്ന് ചോദിക്കണം, പക്ഷെ വിളിച്ചാൽ ഈ മാരണം വന്നു കയറിയത് എല്ലാം അവനോട് പറയണ്ടേ…..അയ്യോ, ചിന്തിക്കാൻ കൂടെ വയ്യ… അവളെ ഒന്നും ചെയ്യില്ല, ചിലപ്പോൾ വന്ന് എനിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കും… മീനൂട്ടിക്ക് വേണ്ടിയാണ് അവളെ ഇവിടെ നിർത്താൻ തീരുമാനിച്ചതെന്ന് പറഞ്ഞാലൊന്നും അവൻ കേൾക്കില്ല… എന്ത് ചെയ്യും?? ഒറ്റ വഴിയേ ഉള്ളു, മീനുവിനെ കൊണ്ട് തന്നെ അവനോട് പറയിക്കണം….. യെസ് അതാണ് നല്ലത്…
മീനു ഫോണിൽ സിം ഇട്ട് കൊടുക്കാൻ പറഞ്ഞത് ഓർമ്മ വന്നപ്പോൾ അത് ചെയ്തിട്ട് ഞാൻ ഒന്ന് പുറത്തേക്ക് നടക്കാൻ ഇറങ്ങി, നട്ടുച്ചയ്ക്ക് ഇറങ്ങി നടക്കാൻ വട്ടൊന്നും ഇല്ല…. എങ്കിലും മീനു പണി എല്ലാം തീർത്ത് കുളിക്കാൻ കയറുമ്പോൾ ആ താടക മാത്രമാവും, അവളുടെ നോട്ടം കാണുമ്പോ തന്നെ ഒരെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട്, അവൾ എങ്ങാനും സംസാരിക്കാൻ വന്ന എന്റെ സമനില തെറ്റി പോവും……. അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാനാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്….
താഴെയുള്ള ബാലേട്ടന്റെ ബാർബർ ഷോപ്പിൽ ചെന്നിരുന്ന് കുറച്ചുനേരം പുള്ളിയുടെ പരദൂഷണം കേട്ടിരുന്നു, ഏതോ വടക്കേലെ മാധവന്റെ മോള് ബസിലെ കിളിയുടെ കൂടെ ഒളിച്ചോടിയ കഥയും, ജോസിന്റെ മോനെ കഞ്ചാവടിച്ച് പിടിച്ച കഥയും ഒക്കെ പുള്ളി ആവേശത്തോടെ പറയുന്നത് കേട്ട് സഹിച്ചിരിക്കേണ്ട വന്നു….. അല്ലെങ്കിലും എന്റെ തെറ്റാണ്, ഞാൻ വരാൻ പാടില്ലായിരുന്നു. ഇനി ഞാൻ പോയി കഴിഞ്ഞാൽ എന്നെ കള്ള വെടി വെക്കാൻ പോയപ്പോൾ നാട്ടുകാര് പിടിച്ച് കെട്ടിച്ചതാണ് എന്നും പറഞ്ഞ് ഒരു കഥ അവിടെ ഇരിക്കുന്നവർക്ക് പറഞ്ഞുകൊടുക്കും, അങ്ങനെ ഒരു കഥ നാട്ടിൽ ഇപ്പോഴേ പാട്ടാണ്, അതിന്റെ എല്ലാം മെയിൻ ആള് ഇങ്ങേരാണ്.. മേരിയുടെ പേരിലുള്ള ഈ ബിൽഡിംഗിൽ തന്നെയാണ് പുള്ളി കട നടത്തുന്നത്, അതിന്റെ നന്ദി ഇല്ലാതിരിക്കുമോ…. അതാണ് ബാലേട്ടൻ, നല്ല മനുഷ്യനാണ്…
അങ്ങനെ ബാലേട്ടന്റെ പരദൂഷണം അസഹനീയമായി തോന്നിയപ്പോൾ ഞാൻ തിരിച്ച് മുകളിലേക്ക് കയറി, അപ്പോഴേക്കും മീനു കുളിച്ച് വന്നിട്ടുണ്ട്… എന്റെ കൂടെ കൂടിയതിന്റെ മാറ്റങ്ങൾ കാണാനുണ്ട്, രാവിലെ ഉറങ്ങി എഴുന്നേറ്റ് ആദ്യം പോയി കുളിച്ചിരുന്ന ആളാണ് ഇപ്പോ നട്ടുച്ചയ്ക്ക് ഒക്കെ കുളിക്കുന്നത്…
“ലുട്ടൂസേ………”
എന്നെ കണ്ടതും മീനു ഓടി വന്നു, എന്തോ എന്നോട് പറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു കക്ഷി…. അത് വ്യക്തം.
“ഞാൻ ഉണ്ണിമായയെ വിളിച്ചിരുന്നു, അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു വേക്കൻസിയുണ്ട്, ഞാൻ……..ഒന്ന്……… നോക്കട്ടെ”
അത് എന്നോട് പറയുമ്പോൾ പെണ്ണിന്റെ മുഖത്തെ സന്തോഷവും ആ ആവേശവും ഒക്കെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ, ഈ കാര്യത്തിൽ എന്റെ മീനൂട്ടിയോട് ഞാൻ നോ പറയാനോ….ഒരിക്കലും ഇല്ല.
“വെള്ള കുപ്പായം ഒക്കെ ഇട്ട് എന്റെ മീനൂട്ടി ഒരു മാലാഖ ആവുന്നത് കാണാൻ അല്ലേ ഞാൻ കാത്തിരിക്കുന്നത്….. ഇതിൽ ചോദിക്കാൻ എന്തിരിക്കുന്നു, പോവണം”
സന്തോഷം കൊണ്ട് പെണ്ണിന്റെ കണ്ണിൽ നിന്നും ആനന്ദാഷു ഒഴുകി, ഇത് ഇങ്ങനെ ഒരു സാധനം…. സന്തോഷം വന്നാലും സങ്കടം വന്നാലും ഒക്കെ കരയും..
കൂടുതൽ സംസാരത്തിന് നിൽക്കാതെ കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഞാനൊരു ചുംബനം കൊടുത്തു… എനിക്ക് ഈ പട്ടാളക്കാരെയും ഡോക്ടർമാരെയും നഴ്സ്മാരെയും ഒക്കെ ബഹുമാനമാണ്, സ്വന്തം ജീവൻ പോലും പണയം വെച്ച്
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram