മേരി പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ എല്ലാം കേട്ട് നിന്ന് മൂളി,“എന്ന ശരി മോനു, ഞാൻ പോട്ടേ……. അപ്പൻ എത്തുന്നതിനു മുന്നെ എത്തണം……… പിന്നെ നാളെ ഒന്നും നോക്കണ്ട, തകർക്കണം……. ഓൾ ദി ബെസ്റ്റ്……”
എന്നും പറഞ്ഞ് എന്റെ നെറുകയിൽ ഒരു സ്നേഹചുംബനം സമ്മാനിച്ചിട്ടാണ് മേരി പോയത്…… മീനൂനും കൊടുത്തു രണ്ട് സ്നേഹചുംബനങ്ങൾ…… ഇല്ലെങ്കിൽ അവൾ പിണങ്ങും എന്ന് കരുതിയിട്ട് ആവണം, അല്ലാതെ എന്നെക്കാൾ മേരിക്ക് അവളോട് ഇഷ്ടക്കൂടുതൽ ഒന്നുമില്ല……… അല്ല പിന്നെ…………….
“ഞാൻ ഒന്ന് ജോഗ്ഗിങ്ങിന് പോയിട്ട് വരാട്ടോ മീനൂട്ടി”
മേരി പോയ കാറിന്റെ പിന്നാമ്പുറം നോക്കി നിന്ന മീനുവിനോട് ഞാൻ പറഞ്ഞു
“അത് എന്തിനാ??”
“നാളെ കളിക്കാൻ ഉള്ളതല്ലേ, കുറച്ചായി ശരീരം ഒന്ന് അനങ്ങിയിട്ട്……… വേറെ വ്യായാമം ഒന്നും നടക്കുന്നില്ലലോ”
ഞാൻ ഒന്ന് അർത്ഥം വെച്ച് നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞിട്ടും ഒട്ടും കണ്ണിൽ ചോര ഇല്ലാതെ “പോയിട്ട് വാ” എന്നും പറഞ്ഞ് മീനു എന്നെ യാത്രയാക്കി….
ആത്മാർത്ഥമായി ശരീരം അനങ്ങാൻ വേണ്ടി തുടങ്ങിയ എന്റെ ജോഗിങ് ചെന്ന് അവസാനിച്ചത് അടുത്തുള്ള പാർക്കിലാണ്….. അവിടെ ധാരാളം ആളുകൾ വൈകുന്നേരം നടക്കാൻ വന്നിരുന്നു, കൂടുതലും മുപ്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ആന്റിമാർ……..എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ആന്റി പ്രിയൻ ഉണരാൻ അതിൽ പരം എന്ത് വേണം, ജോഗിങ് നിർത്തി ഞാൻ ഒരു മൂലയിൽ ഇരുന്ന് നന്നായി സ്കാൻ ചെയ്തു……
ട്രാക്ക് പാന്റും ബനിയനും ഇട്ടും, ചുരിദാർ ഇട്ടും സാരി ഉടുത്തും അങ്ങനെ പല വെറൈറ്റിയിൽ ഒരുപാട് ആന്റിമാർ….
“മച്ചാനും നമ്മളെ ആളാണ് ലേ”
എന്റെ അടുത്ത് ഇരുന്ന പയ്യൻ എന്നെ നോക്കി അത് ചോദിച്ചപ്പോൾ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാതെ ഞാൻ അവനെ സംശയത്തോടെ നോക്കി…
“അല്ല ആന്റിമാരോട് ആണ് ലേ കമ്പം”
ഞാൻ വെറുതെ അവനെ നോക്കി ഒന്ന് ചിരിച്ചു…..
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram