ആദ്യത്തെ നാല് റൗണ്ട് ഞാൻ സുഖ സുന്ദരമായി ഓടി തീർത്തു, അഞ്ചാമത്തെ റൗണ്ടിൽ പണി മണത്തു തുടങ്ങിയെങ്കിലും അതും കുഴപ്പം ഒന്നും ഇല്ലാതെ ഓടി ഒപ്പിച്ചു, ആറാമത്തെ റൗണ്ട് എത്തിയതോടെ പൂർത്തിയാക്കാൻ കഴിയില്ല എന്ന് എനിക്ക് ഏറെ കുറെ ഉറപ്പായി… കിതച്ചുകൊണ്ട് ആണെങ്കിലും ആറാമത്തെ റൗണ്ടും പൂർത്തിയാക്കി…. ഇതിനിടയിൽ ചിലർ ഒക്കെ ഓടാൻ കഴിയാതെ പകുതിക്ക് നിർത്തുന്നുണ്ട്, അങ്ങനെ നിർത്തുന്നവരെ ഒക്കെ അപ്പോ തന്നെ ഔട്ട് ആകുന്നതും കണ്ടു
അതോടെ എന്ത് വില കൊടുത്തും പത്ത് റൗണ്ട് പൂർത്തിയാക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു….. പക്ഷെ ശരീരം അനുവദിക്കുമോ എന്നാണ് അറിയേണ്ടത്……
കഷ്ടപ്പെട്ട് ഏഴാം റൗണ്ട് ഓടുമ്പോൾ ഇന്നലെ ആ പാഞ്ചോയുടെ കൂടെ ഇരുന്ന് ആന്റിമാരെ സൂം ചെയ്തത് ഓർത്തുപോയി, അതിന് പകരം ഇന്നലെ കുറച്ച് നേരം ഓടിയിരുന്നെങ്കിൽ ഇന്ന് ഇത്ര കഷ്ടപാട് ഉണ്ടാവില്ലായിരുന്നു….. എന്നാലും എങ്ങനെയോ അതും പൂർത്തിയാക്കി
എട്ടാം റൗണ്ടും ഒമ്പതാം റൗണ്ടും ഓടുക ആയിരുന്നില്ല, ഇഴയുകയായിരുന്നു….. എന്റെ ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എനിക്ക് പൂർണ്ണമായും മനസ്സിലായിരിക്കുന്നു, ഇതിന് ഒക്കെ കാരണം ഒടുക്കത്തെ സിഗരറ്റ് വലിയാണ്…. ഒരു പ്രൊഫെഷണൽ കളിക്കാരൻ ആവാൻ ആഗ്രഹിച്ച ഞാൻ ഒരിക്കലും അതൊന്നും ഉപയോഗിക്കാൻ പാടില്ലായിരുന്നു, ഹാ ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…..
അവസാന റൗണ്ട് ഓടുമ്പോൾ ശരീരം മൊത്തമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു, ഒന്ന് രണ്ട് തവണ കാല് ഇടറി പോയെങ്കിലും വീഴാതെ എങ്ങനെയോ മുഴുവൻ ഓടി തീർത്തു…………. പത്താം റൗണ്ട് കഴിഞ്ഞതും ഞാൻ നിലത്തേക്ക് ഇരുന്നു പോയി, തല കറങ്ങുന്നു…….
ഒരു ചേട്ടൻ വന്ന് പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് കൂളിംഗ് ഡൌൺ സ്ട്രെച്ചിങ് ചെയ്യാൻ പറഞ്ഞു…….. അത് ചെയ്തു കഴിഞ്ഞപ്പോഴേക്കും ചെറിയ ആശ്വാസം തോന്നി…. ഹോ…… ഇനിയും എന്തൊക്കെ ചെയ്യണം ആവോ……….
“ഗോൾ കീപ്പർസ് അങ്ങോട്ട് മാറി നിൽക്കുക, മിഡ് ഫീൽഡർസ് അവിടേക്ക് നിൽക്ക്, ഡിഫെൻഡേർസ് ഇവിടെ നിൽക്ക്, ഫോർവേഡ് കളിക്കുന്നവർ ദാ അവിടെ പോയി നിൽക്കുക”
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram