?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

പിന്നെയും കുറെ നേരം ഞങ്ങൾ ഒരുമിച്ച് ഇരുന്ന് എന്തൊക്കയോ സംസാരിച്ചു….. മൂന്നാമത് ഒരാൾ കേട്ടാൽ ഞങ്ങൾക്ക് രണ്ടുപേർക്കും വട്ടാണെന്ന് ഉറപ്പിക്കാൻ പറ്റിയ കുറെ മണ്ടത്തരങ്ങൾ…. ഒടുക്കം വയറ് തള്ളയ്ക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു പോയി ഭക്ഷണം കഴിച്ചു……. ശേഷം പുതപ്പും തലയിണയും എല്ലാം എടുത്ത് തല ചായ്ക്കാൻ മുകളിലേക്ക് കയറി, ഇന്ന് നല്ല പോലെ ശരീരം അനങ്ങിയത് കൊണ്ട് നല്ലോണം ഉറക്കം വരുന്നുണ്ടായിരുന്നു……

“””അയ്യേ ലുട്ടൂസ് ഇത്ര നേരത്തെ ഉറങ്ങിയോ??”””
കുറച്ച് കഴിഞ്ഞ് മുകളിലേക്ക് കയറി വന്ന മീനു ഉറങ്ങി തുടങ്ങിയ എന്നെ കുലുക്കി വിളിച്ചുകൊണ്ടു ചോദിച്ചു…. ഇന്നലെ ഉറങ്ങാത്തതിന് ആയിരുന്നു, ഇന്ന് ഇപ്പോ ഉറങ്ങിയതിന്…….. വല്ലാത്ത കഷ്ടം തന്നെയാണ് ട്ടോ ഇത്….

“””എഴുന്നേൽക്ക് ലുട്ടൂസേ……. കുറച്ച് കഴിഞ്ഞ് ഉറങ്ങാ….””””
അടങ്ങി കിടന്ന് ഉറങ്ങിയ എന്റെ മൂക്ക് പിടിച്ച് വലിച്ചുകൊണ്ട് മീനു വെറുപ്പിച്ചു…. എനിക്ക് മൂക്കിന്റെ തുമ്പത് ശുണ്ഠി ഇല്ലാത്തത് പെണ്ണിന്റെ ഭാഗ്യം, ഇല്ലെങ്കിൽ അടിച്ച് തൂക്കി തറയിൽ അടിച്ചിട്ടുണ്ടാവും

“””പ്ലീസ് മീനൂ…….. ഉറങ്ങട്ടെ……….”””
അതും പറഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു

പക്ഷെ പെണ്ണ് ചൊറിയാൻ തീരുമാനിച്ചാണ് വന്നത്, തിരിഞ്ഞ് കിടന്ന എന്നെ കടിക്കാനും മാന്താനും തുടങ്ങി….. വെറുപ്പിക്കൽ അൺ സഹിക്കബിൾ ആയപ്പോൾ ഞാൻ തിരിഞ്ഞ് മീനൂനെ പിടിച്ച് വെച്ച് അവളെ മേലേ കയറി കിടന്നു……

“””ആാാാാ ലു……ട്ടൂ……….മാറ് മാറ് ശ്വാസം മുട്ടുന്നു…….. .പ്ലീസ്……. അയ്യോ…”””
പെണ്ണ് കിടന്ന് അലറി വിളിക്കാൻ തുടങ്ങി

“ഒച്ച ഇടല്ലേ പെണ്ണേ…….. ഓപ്പൺ എയർ ആണ്, ആരെങ്കിലും കേൾക്കും””””

“””ന്ന മാറ്……. ന്ക്കി വേദന എടുക്കുണു”””
മീനു ചിണുങ്ങിക്കൊണ്ട് പറഞ്ഞു

“””അയ്യോ എന്തൊരു പാവം…… മര്യാദയ്ക്ക് അടങ്ങി കിടന്ന എന്നെ വെറുപ്പിച്ചിട്ടല്ലേ….”””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

  2. സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

  3. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  4. Pro Kottayam Kunjachan

    Need season 2 bro ❤️

  5. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  6. Idak ee kadha irun vayikum ithinte season 2 nthayi??

  7. Need second part ? oru istapettu kadha

  8. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  9. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  10. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *