?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

പക്ഷെ ഇതൊക്കെ ആണെങ്കിലും രാവിലെ തൊട്ടുള്ള കഷ്ടപ്പാടുകൾ എല്ലാം ഞാൻ മറക്കുന്നത് രാത്രി എന്റെ പെണ്ണിനോട് സംസാരിക്കുമ്പോഴാണ്….. ജോലിക്ക് പോവാൻ തുടങ്ങിയതോടെ കൂടുതലും ഹോസ്പിറ്റലിലേ കഥകളാണ് പെണ്ണിന് പറയാൻ ഉള്ളത്…… മേരി ഇടയ്ക്ക് അവളെ കാണാൻ പോവുന്നുണ്ട്, അത് അവൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്..
മേരിക്കും അപ്പന്റെ എടുത്ത് നിന്ന് അവളെ കാണാൻ പോവാൻ മൗന സമ്മതം കിട്ടിയെന്ന് പറഞ്ഞിരുന്നു….എല്ലാം ശരിയായി വരുന്നത് പോലെ തോന്നിയിരുന്നു….. ഒട്ടും പ്രതീക്ഷിക്കാതെ ആണ് കടന്നു വന്നതെങ്കിലും ഈ ജന്മം എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം…. എന്റെ മീനു………. ഒപ്പം പണ്ടു തൊട്ടേയുള്ള ആഗ്രഹം, ഫുട്ബോൾ കളിക്കാരൻ ആവുക….. ആ ആഗ്രഹവും സഫലീകരിക്കാൻ പോകുന്നു…… മീനുവും അവൾ ഒരുപാട് ആഗ്രഹിച്ച ജോലി ചെയ്തു തുടങ്ങിയിരിക്കുന്നു….. അപ്പനും ഒന്ന് അയഞ്ഞിട്ടുണ്ട്, ക്യാമ്പ് കഴിഞ്ഞ് ചെന്നിട്ട് ഒരു ദിവസം മീനൂനെ കൂട്ടി വീട്ടിലേക്ക് വരാൻ മേരി പറഞ്ഞിട്ടുണ്ട്, മേരി അത്ര ധൈര്യത്തിൽ ചെല്ലാൻ പറയണമെങ്കിൽ മഞ്ഞ് നല്ല പോലെ ഉരുക്കി എന്ന് തന്നെ കരുതാം….പക്ഷെ……….

ക്യാമ്പ് അവസാനിക്കാൻ ആയതോടെ ഞാൻ ഭയങ്കര ആവേശത്തിൽ ആയിരുന്നു, ഒന്നര മാസം കഴിഞ്ഞ് മീനൂനേ നേരിട്ട് കാണാൻ പോകുന്നു….. പക്ഷെ ക്യാമ്പ് തീരാൻ രണ്ട് ദിവസം ബാക്കി ഉള്ളപ്പോഴാണ് ആ ഫോൺ കോൾ വന്നത്……

“””ഹലോ യാമിനിയുടെ ഹസ്ബൻഡ് അല്ലേ……. ഇത് ലിയോ ഹോസ്പിറ്റലിന്നാണ് വിളിക്കുന്നത്, യാമിനിക്ക് ഒരു ആക്‌സിഡന്റ് പറ്റി………………………………………………………….”””””
അത്ര മാത്രമേ എനിക്ക് ഓർമ്മയുള്ളു…… എന്റെ മീനു……….
##############################

ഹൂ……………….ഹ്ഹ്ഹ്ഹ്ഹ്……………ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്…………………….. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്…………………………

ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് ഒന്ന് ചുറ്റും നോക്കി, അതെ ഞാൻ ആ “”666”” മുറിയിലെ കട്ടിലിലാണ്….. കയ്യും കാലും ഒക്കെ വിറയ്ക്കുന്നു….. നന്നായി വിയർത്തിട്ടുണ്ട്…. ദാഹിക്കുന്നു….. മേശപ്പുറത് വെച്ചിരുന്ന വെള്ളക്കുപ്പി എടുത്ത് വായിലേക്ക് കമത്തി, അത് മൊത്തം കുടിച്ചു തീർത്തിട്ടും ദാഹം മാറിയില്ല….. ഹൂ…..വീണ്ടും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം വീണ്ടും ഉറക്കത്തിൽ കണ്ടുപ്പോയി…..
ആ ഫോൺ കോൾ……. എന്റെ മീനൂന് അപകടം പറ്റി എന്ന് പറഞ്ഞു വന്ന ആ കോൾ…….. ഇപ്പോഴും ഓർക്കുമ്പോൾ കയ്യും കാലും വിറയ്ക്കുന്നു…….
വീണ്ടും കിടന്നു നോക്കിയെങ്കിലും നിദ്രാദേവി കനിഞ്ഞില്ല…. കുറച്ചു കാലം ആയിട്ട് ഇപ്പോ ഇങ്ങനെയാണ്, പുള്ളിക്കാരിക്ക് എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല… അഥവാ വന്നാൽ തന്നെ ഇങ്ങനെ ഓരോ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് വരുക……

“”ടെ ടെ ടെ ടെ ടെ ടെ ടെ ടെ ടെ ടെക്ക്ക്ക്……………”””

അങ്ങനെ നിദ്രാദേവിയോട് പരിഭവിച്ച് കിടക്കുമ്പോഴാണ് വാതിലിൽ ആരോ ശക്തിയായി നിർത്താതെ മുട്ടിയത്
ശ്യോ ഇത് ആരാണ് അടിച്ച് പൊളിക്കുന്നത് എന്ന് ആലോചിച്ചുകൊണ്ട് പോയി കതക് തുറന്നപ്പോൾ അതാ ഇളിച്ചുകൊണ്ട് നിൽക്കുന്നു എന്റെ പ്രിയ തോഴൻ വിഷക്കുണു……

“””എന്താ മൈരേ നിന്റെ ആരെങ്കിലും പെറ്റ് കിടക്കുന്നുണ്ടോ……”””
വാതിൽ തുറന്നപ്പോൾ ഇളിച്ചു നിൽക്കുന്നത് കണ്ട് അറിയാതെ വായിൽ നിന്നും വീണു പോയതാണ്, സാഹചര്യം ഓർത്തില്ല…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

  2. സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

  3. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  4. Pro Kottayam Kunjachan

    Need season 2 bro ❤️

  5. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  6. Idak ee kadha irun vayikum ithinte season 2 nthayi??

  7. Need second part ? oru istapettu kadha

  8. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  9. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  10. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *