***മീനൂന് ആക്‌സിഡന്റ് ആയിട്ട് ഇപ്പോ ഏകദേശം ആറു മാസം കഴിഞ്ഞിരിക്കുന്നു……. അന്നത്തെ ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല…. ആ കോൾ വന്നപ്പോൾ എന്ത് തന്നെ സത്യം പറഞ്ഞാൽ എന്റെ പാതി ജീവൻ പോയിരുന്നു, പിന്നെ എന്തൊക്കെയാണ് നടന്നതെന്ന് ഇപ്പോഴും എനിക്ക് വല്യ പിടി ഒന്നുമില്ല….. വിഷ്ണുവാണ് എന്നെ ക്യാമ്പിൽ വന്ന് കൂട്ടിയത്….ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ ഉണ്ണിമായയുടെ ഹുസ്ബൻഡ് ഉണ്ടായിരുന്നു….. പുള്ളി വിഷ്ണൂനോട് എന്തോ പറഞ്ഞു, ഞാൻ ഒന്നും കേട്ടില്ല….. അവരുടെ എല്ലാം പതർച്ച കണ്ടപ്പോൾ തന്നെ സംഗതി അല്പം സീരിയസ് ആണെന്ന് മനസ്സിലായി…. പക്ഷെ തകർന്നു പോയത് രക്ഷപെടാൻ സാധ്യത വളരെ കുറവാണ് എന്ന ഡോക്ടറുടെ വാക്കുകൾ നേരിട്ട് കേട്ടപ്പോഴാണ്…. അതോടെ മനസ്സും ശരീരവും മരവിച്ചിരുന്നു……. പിന്നെ ചുറ്റും നടന്നതൊന്നും ഞാൻ അറിഞ്ഞില്ല…..ഇടയ്ക്ക് ഓരോരുത്തരുടെ കരച്ചിൽ മാത്രം കേൾക്കാം…. മേരി, ചിന്നു, ശ്രീലക്ഷ്മി ഒക്കെ ആയിരുന്നെന്നു തോന്നുന്നു….. ഞാൻ കരഞ്ഞില്ല……..
ദിവസങ്ങൾ കടന്നു പോയി…… ഒടുക്കം ഒരു ദിവസം ശക്തമായ മത്സരത്തിൽ മരണത്തെ തോൽപ്പിച്ചു കൊണ്ട് മീനു ജീവിതത്തിലേക്ക് തിരിച്ചു വന്നു…. ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മെഡിക്കൽ മിറാക്കിൾ… രണ്ട് മാസത്തോളം ആശുപത്രിയിൽ തന്നെ ആയിരുന്നു, അവിടുന്ന് ഡിസ്ചാർജ് ആവുന്ന ദിവസം മേരി അവളെ വീട്ടിലേക്ക് കൊണ്ടുപോവാൻ നിർബന്ധിച്ചെങ്കിലും ഞാൻ അതിനെ എതിർത്തു……. പക്ഷെ എന്റെ എതിർപ്പിന് വലിയ വിലയൊന്നും കൽപ്പിക്കാതെ മേരി തീരുമാനത്തിൽ ഉറച്ചു നിന്നു… ഒടുക്കം മേരിയുടെ നിർബന്ധത്തിന് എനിക്ക് വഴങ്ങേണ്ട വന്നു, ഹോസ്പിറ്റലിൽ നിന്ന് മീനൂനെ കൊണ്ട് നേരെ ഞങ്ങടെ തെക്കേപ്പറമ്പ് വീട്ടിലേക്കാണ് പോയത്, “”ഈ പിഴച്ചവളെയും കൂട്ടി എന്റെ വീടിന്റെ പടി കയറരുത്”” എന്ന് പറഞ്ഞ പിശുക്കൻ മത്തായി ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചു…. എന്റെ അല്ലേ അപ്പൻ, ദേഷ്യം പിടിച്ചാൽ ചിന്തിക്കാതെ ഓരോന്നും വിളിച്ച് പറയും, പിന്നെ കുറച്ച് അധികം വാശിയും ഉണ്ട്…… എന്തൊക്കെ ആണെങ്കിലും ഇപ്പോ പുള്ളിക്ക് മീനൂ എന്ന് പറഞ്ഞാൽ ജീവനാണ്……..
പിന്നീടുള്ള ദിവസങ്ങൾ ഞാനും മേരിയും മീനൂനേ മത്സരിച്ച് ശുശ്രൂഷിച്ചു…… പെണ്ണ് പതുക്കെ പതുക്കെ റിക്കവർ ആയി വരുന്നുണ്ട്, ഇപ്പോ വാക്കിങ് സ്റ്റിക്ക് കുത്തി നടക്കാൻ ഒക്കെ തുടങ്ങിയിട്ടുണ്ട്….. ആക്‌സിഡന്റ് കഴിഞ്ഞതിനു ശേഷം കുറച്ച് ദേഷ്യവും വാശിയും ഒക്കെ കൂടിയിട്ടുണ്ടോ എന്നെ സംശയം ഉള്ളു…..
പിന്നെ ഈ കാലയളവിൽ രണ്ട് സംഭവങ്ങൾ കൂടെ നടന്നിരുന്നു…. ഒന്ന് ഞാൻ Catamounts FCക്ക് വേണ്ടി ഒരു സീസൺ കളിച്ചു…. മീനൂന്ടെ ഈ അവസ്ഥ കാരണം എനിക്ക് ഒന്നിനും വലിയ താല്പര്യം ഇല്ലായിരുന്നു, പിന്നെ എല്ലാവരുടെയും നിർബന്ധം കാരണം കിട്ടിയ അവസരം പാഴാക്കിയില്ല….. പക്ഷെ അതുകൊണ്ടും വലിയ നേട്ടം ഒന്നും ഉണ്ടായില്ല കേട്ടോ…… Catamounts FC, സെമി പോലും കാണാതെ നല്ല അന്തസായി പൊട്ടി പാളീസായി, ഞാനും വലിയ മുന്തിയ കളി ഒന്നും കളിച്ചില്ല…… അതാണ് ഒരു സംഭവം
രണ്ടാമത്തെ സംഭവം ആണ് ഇപ്പോ ആശുപത്രിയിൽ ഹൈദർ ഇക്കയുടെ കത്തിയും കേട്ട് ഇരിക്കുന്നത്…… രവീന്ദ്രൻ അങ്കിൾ, എന്റെ അമ്മായിയപ്പൻ…… മീനൂന്റെ തന്ത…….. എന്റെ കൂട്ടുക്കാരൻ ജിംഷിയുടെ ഇക്ക വഴി കുറച്ച് ബുദ്ധിമുട്ടിയാണ് ദുബായിൽ നിന്നും ഒളിച്ചോടി ഒമാനിൽ ഒട്ടകത്തെ മേയ്ച്ചുകൊണ്ട് നടന്ന മൂപ്പീനേ പൊക്കിയത്…….. ദുബായ് ജയിലിലെ സുഖവാസം കാരണം മാനം നൊന്ത് ഒളിച്ചോടിയത് ആയിരുന്നു പാവം…..
ജീവിതത്തിലേക്ക് മടങ്ങി വന്ന മീനൂന് പുള്ളിയുടെ തിരിച്ചു വരവ് നൽകിയ സന്തോഷം……. അതിന് കാരണക്കാരൻ ആയ ജിംഷിയുടെ ഇക്കയോട് എങ്ങനെ നന്ദി പറയണമെന്നു എനിക്ക് അറിയില്ല…..
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram