“ഇഷ്ടമല്ല………….. പക്ഷെ അവളോടുള്ള വെറുപ്പിനേക്കാളും എത്രയോ ഇരട്ടിയാണ് എനിക്ക് ഇപ്പോ എന്റെ മീനൂട്ടിയോടുള്ള ഇഷ്ടം, അതുകൊണ്ട്……….. തനിക്ക് വേണ്ടി മാത്രം, തന്റെ മനസ്സമാധാനം പോവാതിരിക്കാൻ വേണ്ടി മാത്രം സമ്മതിക്കുന്നു….. അവൾ ഇവിടെ നിന്നോട്ടെ, പക്ഷെ എന്തെങ്കിലും ഉടായിപ്പ് ഇറക്കിയ അപ്പൊ തന്നെ ഞാൻ ഇറക്കി വിടും……… അപ്പൊ ഒടുക്കത്തെ അനിയത്തി സ്നേഹം കൊണ്ട് വരരുത്”
ഒരുപാട് ആലോചിച്ച ശേഷമാണ് ഞാൻ ആ തീരുമാനം എടുത്തത്, അത് കേട്ടതും മീനു എന്നെ ഒന്ന് കെട്ടിപ്പിടിച്ചു….. പക്ഷെ ആ മുഖം ഇപ്പോഴും ഒന്ന് തെളിഞ്ഞിട്ടില്ല…. ഇനി എന്താണാവോ??
“എന്താ മീനൂസേ……… ഇനിയും തന്റെ വിഷമം മാറിയില്ലേ??”
എന്റെ പെണ്ണിന്റെ വാടി ഉണങ്ങിയ മുഖം കൈകുമ്പിളിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചപ്പോഴും ഒരു മങ്ങിയ ചിരിയായിരുന്നു എനിക്ക് കിട്ടിയ മറുപടി…
“എന്ത് പറ്റിയെടോ…….. താൻ വിഷമിക്കാതെ ഇരിക്കാനല്ലേ എനിക്ക് അത്ര വെറുപ്പുള്ള അവൾ ഇവിടെ താമസിച്ചോട്ടെ എന്ന് പറഞ്ഞത്, എന്നിട്ടും താൻ ഇങ്ങനെ നിന്നാലോ…….”
പെണ്ണിന്റെ മുഖം കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി, ആ വിഷമം എന്റെ സ്വരത്തിലും പ്രതിഫലിച്ച് കാണണം
ഞാൻ അത് പറഞ്ഞ് തീരലും മീനു പൊട്ടി കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു, എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുകയാണ് ഞാൻ ഇപ്പോ ചെയേണ്ടത് എന്ന് തോന്നിയത് കൊണ്ട് ഒന്നും ചോദിക്കാതെ ഞാൻ എന്റെ പെണ്ണിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നു…..
“നേ ദൈവത്തിന്…………… ഇഷ്ടല്ല………… ഞാൻ………………. സന്തോഷിക്കുന്നതും……… ഇന്നലെ ന്റെ……………. ജീവിതത്തിൽ…………………ഞാൻ ഏറ്റവും…………… സന്തോഷിച്ച…………..ദിവസാ…………… അതാ ഇപ്പോ……….. ഇങ്ങനെ ഒക്കെ……….. ഞാൻ സന്തോഷിക്കുന്നത് ഇഷ്ടല്ലാത്തോണ്ട്………….. ആയിരിക്കും ലേ………….. ഓരോ പ്രശ്നം വരുന്നത്…….”
എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞുകൊണ്ട് മീനു വിക്കി വിക്കി പറഞ്ഞ ഓരോ വാക്കും എന്റെ നെഞ്ചിലേക്ക് തന്നെ തറച്ച് കയറി…. ഞാൻ ഒന്നും പറയാൻ നിന്നില്ല, എന്റെ പെണ്ണിനെ മുറുകെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് നിന്നു…… ചില സമയങ്ങളിൽ വാക്കുകളിലൂടെ ആശ്വസിപ്പിക്കുന്നതിലും നല്ലത് ഒരു ടൈറ്റ് ഹഗ് തന്നെയാണ്.
അത് ശരിക്കും ഫലപ്രദം ആണ് എന്നതിന്റെ തെളിവാണ് പെട്ടെന്ന് തന്നെ മീനുവിന്റെ കരച്ചിലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞ് വന്നു, ഒടുക്കം പൂർണ്ണമായും നിന്നു…….ഇപ്പോ ഒരു അനക്കവും ഇല്ല……. ഒന്നും മിണ്ടാതെ, അനങ്ങാതെ എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടപ്പാണ് എന്റെ പെണ്ണ്….. ഞാൻ വെറുതെ അവളുടെ മുടിയിഴകളിൽ വിരലോടിച്ച് കളിച്ചു, ജസ്റ്റ് ഫോർ എ രസം…
ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതും ഇവൾ തന്നെ, അതെ ഇവൾ തന്നെയാണ് സന്തോഷിക്കാൻ തുടങ്ങിയപ്പോഴേക്കും പ്രശ്നങ്ങൾ വരുന്നു എന്നും പറഞ്ഞ് കിടന്ന് കരയുന്നത്, പക്ഷെ എനിക്ക് ഇപ്പോ ഇവളെ മനസ്സിലാവുന്നുണ്ട്, എന്റെ മീനൂട്ടിയെ……..
ശ്രീലക്ഷ്മി വന്ന് കരഞ്ഞു പറഞ്ഞപ്പോൾ അത് മൊത്തം കള്ളം ആണെന്ന് അറിഞ്ഞിട്ടും ഇനി അഥവാ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞ പോലെ ഇനി അഥവാ ശ്രീലക്ഷ്മി പറഞ്ഞ പോലെ ചെയ്താലോ എന്ന തോന്നലാണ് അവളെ കൂടെ നിർത്താൻ എന്റെ മീനൂസിനെ പ്രേരിപ്പിക്കുന്നത്, ഒപ്പം എത്ര ഒക്കെ ഉപദ്രവിച്ചിട്ടും സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണിന്റെ സഹോദരി സ്നേഹവും….. മറുവശത് എന്നോടുള്ള ഇഷ്ടം, ഞങ്ങൾ ഒരുമിച്ച് ജീവിച്ച് തുടങ്ങുകയായിരുന്നു…. അതിനിടയിൽ ഒരു കരടായി ശ്രീലക്ഷ്മി, പിന്നെ ശ്രീലക്ഷ്മിയെ ഇവിടെ താമസിപ്പിക്കുന്നത് എന്നെ വിഷമിപ്പിക്കുന്നു എന്ന തോന്നലും, ആ ദുഖവും ക്ലേശവും എല്ലാം കൂടിയാണ് ഇപ്പോ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു തീർത്തത്……
ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂
സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം
ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക് ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum
തണൽ
നിർഭാഗ്യവാൻ
Need season 2 bro ❤️
കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???
Idak ee kadha irun vayikum ithinte season 2 nthayi??
Need second part ? oru istapettu kadha
ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????
ഒന്നും പറയാനില്ല സൂപ്പർ ????
????
❤️❤️❤️❤️
ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.
Ananthabhadram