പുലിവാൽ കല്യാണം 4 [Climax]
Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part
ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം….
“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…
“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ
കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…
“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…
“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”
“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..
“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”
Hydere…
Story nirthiyilla ennathil athiyaya santhosham und…pinne ippoll meenuvinu Kaalu sukham aayttillallo athu permanent aayttano atho bhedham aakumo!?
“ദേവീ…..പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്……”??? takarthu kalanju sathyam paranjal eee dialogue
ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ ഞാൻ പറഞ്ഞു, എന്തോ ആ കണ്ണുകളിലേക്ക് നോക്കി നിന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ആ വരികളാണ്….
പക്ഷെ സംഗതി ഏറ്റില്ല, ഞാൻ പ്രണയാത്മകമായി പറഞ്ഞു നിർത്തിയതും പെണ്ണ് പൊട്ടി ചിരിക്കാൻ തുടങ്ങി….”??? takarthu kalanju,,, sathyam paranjal ee dialogue njn oralodu parayanam ennu vijarichatha, ithupole chalam aayal ullavila pokum?….story ezhuthiya type pwoli tanne comedy aavashyathinund…next part romantic vechu takarkkanam, cheekkuttiya talli kollaruthayrunno Annam mudakki?…
season 2 varan 2 months kazhiymo!? nthaylum waiting aanu…athava story bakki varillankil hyder paranjitt pokum ennoru vishvasam enikkund….storykk aaytt Katta waiting aanu…jeevitham aadhyam nokkuka joliyil shredhikkuka
All THE BEST MY BRO❤??❤
രാജാവേ???
മീനു തിരിച്ചു വരും,അവൾ മാലാഖയല്ലേ?
ദേവൻ പറഞ്ഞ ആഹാ പാവം ടോണി പറഞ്ഞപ്പോൾ ഓഹോ…യെന്ത് കഷ്ടാണ് ലേ… വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്ക്? ചീക്കുട്ടിയെ തല്ലി കൊല്ലണം എന്നുണ്ടായിരുന്നു പക്ഷെ മീനു സമ്മതിച്ചില്ല,ജന്തു?♂️
രണ്ട് മാസത്തിനിടയ്ക്ക് എന്തായാലും ഉണ്ടാവില്ല ബ്രോ,അങ്ങനെ എഴുതാൻ ആണെങ്കിൽ എനിക്ക് ഇപ്പോ ഈ ബ്രേക്ക് ഇടേണ്ട കാര്യമില്ല…ഓരോ പാർട്ട് തമ്മിൽ ഉള്ള ഗ്യാപ് ഇല്ലാതാക്കണം… അപ്ഡേഡ് തരാം
ഇപ്പോ ഒറ്റ പാർട്ടുള്ള ഒരു സ്റ്റോറി എഴുതുന്നുണ്ട്….അതും ഉടനെ ഒന്നും എഴുതി തീരില്ല ട്ടോ?
Nammall eppozhum waiting aanu…pinne Vere oru karyam parayanam ennundaurunnu nalla reach kittunna onna ” ghost horror” story plan cheyyarutho…..kalatamasam eduthu mathi..njn just paranjanne ollu!!! Tirakkokke ozhinju pathukke season 2 ittal mathi…pinne mini story ullathinu waiting aanu
?❤❤?
ഹൊറർ ഒക്കെ എഴുതണമെങ്കിൽ അത്ര നല്ല കൺസെപ്റ്റ് കിട്ടണം,അങ്ങനെ ഒന്ന് കിട്ടിയാൽ തീർച്ചയായും ശ്രമിക്കും?
പിന്നെ, എങ്ങനെയുണ്ട് നമ്മുടെ അപ്പുവും പാറുവും ലക്ഷ്മിയമ്മയും ഒക്കെ?
Nte ponne oru rekdhym illa ullath parayamallo ithupole oru story 1000 mark kodukkanam!!! Engane sathikkunnu ithokke Ingane ezhuthan…appu PARU okke nammude muthalle lekshmi Amma nammude swontham ammayalle…sathyam paranjal oru movie kanunna feel aanu….nthyalum njn pullide Katta fan tanneya but ningalokke kazhinjitte Ollu athuvere karyam?❤❤?
ദേവനെ പറ്റി പറഞ്ഞത് പോലെ തന്നെയാണ് ഹർഷാപ്പിയും? ജിന്നാണ്
Ella partum koodi vayich ippozhan bro kazhinjath . Sambhavam kidukki ?. E kadha injiyum thudarumen pratheekshikunnu. With love ❤️
ആവൂ??? ഒത്തിരി സന്തോഷം വായിച്ച് അഭിപ്രായം അറിയിച്ചതിൽ
മീനൂനെ ഒന്ന് സ്നേഹിച്ചു വരിക ആയിരുന്നു…. അപ്പോളേക്കും നിർത്തികളഞ്ഞോ…..
കഥയുടെ തുടക്കത്തിൽ അനുഭവിച്ച ആ ഫീൽ അവസാനം കിട്ടിയില്ലല്ലോ..വായിച്ചു വായിച്ചു ലയിച്ചു വന്നപ്പോഴേക്കും തീർന്നു എന്ന്…… പിന്നെ ഇതൊരു അവസാനം ആയിട്ട് കൂട്ടുന്നില്ല… ഇങ്ങനെ ഒക്കെ പെട്ടന്ന് നിർത്തുകയും വേണ്ട.. തിരക്കൊക്കെ കഴിഞ്ഞു ഇതിന്റെ ബാക്കിയായി തന്നെ വന്നാൽ മതിയല്ലോ….അത്രക് നല്ലൊരെഴുത്തു തന്നെയാണ് ബ്രോയുടെ….
അടുത്ത ഭാഗത്തിനായി Waiting ആണ് ….
വില്ലി???,ഒത്തിരി സന്തോഷം നിങ്ങൾ ഒക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ…
അതെ ഇതൊരു അവസാനം ആയി കാണണ്ട,ഒരു ബ്രേക്ക് അത്യാവശ്യം ആയിരുന്നു… ഫ്രീ ആയിട്ട് ഇതിന്റെ ബാക്കി എഴുതാം
e kadha pdf ayittu upload cheyyumo bro?
അഡ്മിൻ ആണ് pdf അപ്‌ലോഡ് ചെയ്യുക
കൊള്ളാം ബ്രൊ പൊളിച്ചു. ബട്ട് നിര്തുമ്പോൾ കുറച് പൂർണ്ണത വരുട്ടാം ആയിരുന്നു എന്തായാലും രണ്ടാം ഭാഗം ഉണ്ടല്ലോ അപ്പോൾ എല്ലാം ക്ലിയർ ആകും ആയിരിക്കും നിങ്ങളുടെ തിരക്ക് ഒക്കെ മാറി പെട്ടന്ന് തന്നെ എഴുതാൻ പറ്റട്ടെ എന്ന പ്രദീക്ഷയോടെ ?
“”തിയാഗോ”” കാൽപന്ത് കളിയിലെ മിശിഹായുടെ മൂത്ത മകൻ…….power ???
ബിയർഡ്മാൻ??? ഒത്തിരി സന്തോഷം ബ്രോ, ശരിയാണ് ഇങ്ങനെ നിർത്താൻ പാടിലായിരുന്നു…ജോലി തിരക്ക് കാരണം ആണ് അടുത്ത വരവിൽ ശരിയാക്കാം?
ഈ കഥ ഞാൻ വായിച്ചു തുടങ്ങീലാട്ടോ ഇനി തുടങ്ങണം.
ഇങ്ങെളെ കഥയെല്ലെ സൂപ്പറായിരിക്കും
എന്നാ സുലാൻ♥️♥️♥️
നീ ആരാനൊക്കെ എനിക്ക് മനസ്സിലായി കേട്ടോ? എന്നാലും ആ ട്രിനിറ്റി നിന്നെ തേച്ചല്ലേ
ആന്നെ ചതിച്ചതാ??
അടുത്ത ഒരു കിടിലം കഥയുമായി….
സോണിയാ…. വന്നോട്ടെ…. പൊന്നോട്ടെ…??
?
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രിയ വില്ലൻ ഹൈദർ മരയ്ക്കാരെ…
കുറച്ചു ദിവസം കാണാതെ ആയപ്പോൾ ഒന്ന് ശങ്കിച്ചു പിന്നെ ഇന്ന് പുതിയ ഭാഗവും ക്ലായ്മക്‌സ് എന്ന് കണ്ടപ്പോൾ ഈ ഭാഗത്തോട് കൂടി തീരും എന്ന് ആലോചിച്ചപ്പോൾ അൽപ്പം വിഷമം തോന്നി പക്ഷെ സമയം ആയത് ആ എഴുത്ത് കാരനല്ലേ അറിയൂ.ക്ലായ്മക്‌സോഡ് കൂടിയ ഈ ഭാഗം വളരെ നന്നായിരുന്നു.യാമിനിയും അവളുടെ ലുട്ടാപ്പിയും കൂടെ ഇനി എന്നും ജീവിച്ചു തുടങ്ങും. ഇടക്ക് ശ്രീലക്ഷ്മി കടന്ന് വന്നപ്പോൾ അവർക്കിടയിലുള്ള ഒരു അധികപ്പറ്റായി തോന്നിയെങ്കിലും പിന്നെ അത്ര devil അല്ലെന്ന് തോന്നി. പിന്നെ ശ്രീലക്ഷ്മി കൊച്ചിനെ കൊല്ലാനും ഇഷ്ടമല്ല വളർത്താനും വയ്യ എന്ന് പറയുന്നതിൽ ഒരു ലോജിക്കും ഇല്ലാത്ത കാര്യമായിപ്പോയി.യാമിനിയുടെയും ടോണിയുടെയും പ്രണയ രംഗങ്ങളും സംഭാഷണങ്ങളും തന്നെയാണ് ഏറ്റവും highlight. മനസ്സ് തമ്മിൽ പങ്ക് വച്ച അവർ ശരീരവും പെട്ടെന്ന് പങ്ക് വെക്കും എന്നാണ് കരുതിയത് പക്ഷെ അത് കാണാൻ പറ്റിയില്ല സാരമില്ല എന്നാലും എല്ലാം സൂപ്പർ ആയിരുന്നു.പുലിവാൽ കല്യാണത്തിന്റെ തുടക്കം മുതൽ ഒരു രക്ഷയുമില്ലാത്ത interestingil ആയിരുന്നു ഇതുവരെ വായിച്ചത് എവിടെയും ബോർ അടിപ്പിച്ചില്ല.പിന്നെ വിഷ്ണു മേരിയമ്മ ചിന്നു എല്ലാരും തുടക്കം മുതൽ അവസാനം വരെ മികച്ചു നിന്നു.വിഷ്ണുവിനെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അങ്ങനെ യാമിനിയും ടോണിയും ഇനി അവരുടെ സ്വന്തം വീട്ടിൽ തന്നെ ഏറെ നാൾ ജീവിക്കട്ടെ. ഹൈദർ മരയ്ക്കാരെ ഇനിയും അടിപൊളി ഇതുപോലുള്ള വേറെ ലെവൽ കഥകൾ എഴുതുക ഫുൾ സപ്പോർടോഡ് കൂടി നുമ്മ കൂടെയുണ്ട്.
സ്നേഹപൂർവം സാജിർ???
സാജിർ??? സപ്പോർട്ട് ചെയ്യാൻ നിങ്ങൾ എല്ലാം ഉള്ളപ്പോൾ എങ്ങനെയും സമയം കണ്ടെത്തി എഴുതിയല്ലേ പറ്റു…. വിഷ്ണു എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആണ്…പിന്നെ ശ്രീലക്ഷ്മി, അവൾ അങ്ങനെ പിടി തരില്ല…അവളെ കുറിച്ച് കൂടുതൽ വഴിയേ അറിയാം…
ബോർ അടിക്കാതെ വായിക്കാൻ സാധിച്ചു എന്നത് ഒരു വലിയ കോംപ്ലിമെന്റ് ആയി കാണുന്നു…കൂടുതൽ ഒന്നും പറയുന്നില്ല സന്തോഷം സ്നേഹം?
???
ലുട്ടാപ്പിയുടെയും മീനുസിന്റെയും ഈ കഥ വളരെ അതികം ഇഷ്ടപ്പെട്ടു. അധികവും കോമഡിയും പ്രണയവും ഇട കലർത്തിയാണ് എഴുതീട്ടുള്ളത് എന്ന് വായിച്ചപ്പോൾ ആ ഫീലിൽ മനസിലായി. അവരുടെ സംഭാഷണങ്ങൾ ഒക്കെയും ഇത് വരെ കിട്ടാത്ത പ്രണയത്തിന്റെയും പിന്നെ ചിരിപ്പികുന്നതിനും വഴിയൊരുക്കി. അവരുടെ പ്രണയ നിമിഷങ്ങളിൽ ഒരു കല്ല് കടിയായി തോന്നിയത് ശ്രീ ലക്ഷ്മിയുടെ പ്രെസെന്റ്സ് വരുമ്പോളാണ്. എങ്ങനെ ആയിരുന്നെങ്കിലും ശ്രീ ലക്ഷിമിയെ റൂമിൽ കണ്ട സമയത്ത് ചെകിടടക്കി ഒന്നു പൊട്ടിച്ചു പുറത്തേക് തള്ളമായിരുന്നു. ഞാനായിരുന്നെങ്കി അതാ അത്യം ചെയ്യുക.
പക്ഷെ ശ്രീ ലക്ഷ്മിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ പ്രെതികാരം അവളുടെ മുമ്പിൽ വച്ചു യാമിനിയെ പ്രണയിക്കുന്നത് തന്നെയാണ്. അവൾ ഒരു പെണ്ണായ സ്ഥിതിക്ക് അവള്കാതിൽ കുശുമ്പും കുന്നായ്മയും ഒക്കെ തോന്നും.
ഈ പാർട്ടിൽ കൂടുതൽ ഫോക്കസ് ചെയ്തത് ടോണിയേയും മീനുവിനേയും മാത്രമാണ്, വിഷ്ണുവിന്റെയും മേരിയമ്മയുടെയും ചിന്നുവിന്റെയും റോളുകൾ കുറവായിരുന്നു.
ടോണി കുളിച്ചു ടെർക്കിയും ഉടുത്ത് പുറത്തു വന്നതും മീനു ചെയ്ത കാര്യങ്ങൾ ചെയ്തതും വായിച്ചു എനിക് ചിരി വന്നു. മീനുവിനും ഒരു നല്ല ജോബ് കിട്ടി അതും ഭൂമിയിലെ മാലാഖയുടെ സ്ഥാനമുള്ള ജോലി.
ടോണി അത്രക്ക് കഷ്ടപ്പെട്ട് സെലക്‌ഷൻ ഒക്കെ കിട്ടിയെങ്കിലും അതുബാകാരം ഇല്ലാതെ പോയല്ലോ. പിന്നെ ലാസ്റ്റിലേക് വച്ച് കുറച്ചു വേഗത കൂട്ടി അല്ലെ. ദിർതി പിടിച്ചു എഴുതിയത് പോലെ തോന്നി. അതിനുള്ള കാരണവും താങ്കൾ പറഞ്ഞു. പിന്നെ കുറെ ഏറെ ചോത്യങ്ങളും ബാക്കി വച്ച് നിർത്തി. അതിനുള്ള ഉത്തരങ്ങളും നിങ്ങൾ അടുത്ത ഭാഗങ്ങളിൽ തരുമെന്ന് അറിയാം. തിരക്കുകൾ ഒക്കെ കുറഞ്ഞു ഫ്രീ ആകുമ്പോൾ രണ്ടാം ഭാഗം ഇതിലും മികച്ചതാക്കി യെഴുതുക. അത് യെഴുതുമെന്ന് അറിയാം എന്നാലും പറഞ്ഞെന്നെ ഉള്ളു.
എനിക് ഹയ്ദർ ഇക്കാനെയാണ് കൂടുതൽ ഇഷ്ടപെട്ടത്, ആള് നമ്മക്ക് പറ്റിയ ടീമാ അതാ.
കഥ ഇഷ്ട്ട പെട്ടു എന്ന് ഇനി പ്രേതേകം പറയേണ്ടതില്ലല്ലോ. അപ്പൊ നെക്സ്റ്റ് പാർട്ട്, നെക്സ്റ്റ് സ്റ്റോറിയുമായി വരിക.
| QA |
ഖുറേഷി??? ഒത്തിരി സന്തോഷം വിശദമായി അഭിപ്രായം അറിയിച്ചതിൽ
അതെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കണം എന്നുണ്ടായിരുന്നു,എത്രത്തോളം ഏൽക്കും എന്ന സംശയവും…പക്ഷെ ഇങ്ങനുള്ള കമെന്റ്സ് വായിക്കുമ്പോൾ എഴുതാൻ ഊർജ്ജം ലഭിക്കുന്നു.. അതെ ഈ ഭാഗത്തിൽ അവർക്ക് രണ്ടുപേർക്കും ആണ് ഇമ്പോര്ടൻസ് കൊടുക്കേണ്ടത് എന്ന് ഉറപ്പിച്ചിട്ട് എഴുതിയതാണ്
ശരിയാണ് അവസാനത്തേക്ക് അല്പം സ്പീഡ് കൂട്ടിയതാണ്…എല്ലാം അടുത്ത വരവിൽ ശരിയാക്കാം എന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ ഹൈദർ ഇക്ക, പുള്ളി പൊളിയല്ലേ?
മനോഹരം
?
polichu
കൃഷ്ണ?
മാഷേ നിർത്തരുത് part2 ആയിട്ട് വരുന്നതും കാത്തിരിക്കുന്നു…..
ജാക്ക്സ്പാ?
Innaleyatto ee part full vayikkunne athintidaikku rathrylu vayikkumbol charge teerrarayii nirthy. Pinne ravle nokkumbol current illa ennalum ollachargil vayikkan okiarnn appozhum yaamini marikkumallo enna vishamathilanu irunnath. Miraclelokke vishwasam undoo illiyo ariyulla vishnunte kayyil yaminiyude caal kandathum phone off ayathum orumicharnn seriously i swear. Aa nerathe ente feel monee. Uyyo entho payankaraa oru ashwasamarnn. Njan part vayikkunenu munpe ithile commentinath entho accident ennum athinathoru crying emojim indarnnu njan vicharich pullikaruthy vittitt pokuoon angane tension adich nikkumbol anu accidentinte karyangal verunne pinne aa callile peru vayichathumm hoo enthoru ashwasam arnn pinne kore neram kaynju current vannappolanu bakki vayikkunne. Entha preyaa orupadd santhosham. Sherikkjm climax ichiri satisfaction tannillelum pashe tail end entho oru ith sarilla second partindalloo oru visheyamilla ingaluu set ayitt ezhuth bhaiii…
തുമ്പി??? ഉഫ് ടൈമിംഗ്, കുറച്ചും കൂടെ മിന്നെ ടോണിക്ക് കോൾ വന്ന സമയത്ത് ഓഫ് ആയി പോവണം ആയിരുന്നു?
അവളെ അങ്ങനെ അങ്ങ് കൊല്ലാൻ പറ്റോ
എനിക്ക് ഒരു ബ്രേക്ക് അത്യാവശ്യം ആയിരുന്നു,അതിന് വേണ്ടി തട്ടിക്കൂട്ടിയ ക്ലൈമാക്സ് ആണ്… തിരിച്ചു വരവിൽ ഉഷാറാക്കാൻ കഴിയും എന്ന് കരുതുന്നു? കാണാം
കഥ വളരെ ഇഷ്ടപ്പെട്ടു…. എന്നും മനസ്സിൽ നിലനിൽക്കുന്ന ഒരു സൃഷ്ടി ആയിരിക്കും താങ്കളുടെ ❤️❤️പുലിവാൽകല്യാണം❤️❤️അതിലെ ഓരോ കഥാപാത്രവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു……. ഈ സൈറ്റിലെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ചില എഴുത്തുകാരിൽ ഒരാൾ തന്നെയാണ് താങ്കൾ. താങ്കളുടെ സൃഷ്ടികൾ വളരെ വ്യത്യസ്ത തലത്തിലാണ്…. പിന്നെ അടുത്ത ഭാഗം ഉണ്ടാവും എന്ന് കേട്ടപ്പോൾ തന്നെ സന്തോഷമുണ്ട്…
ഇനിയും ഇതുപോലെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു…..നന്ദി ഹൈദർ ഇക്ക. ❤️❤️❤️❤️
ബെർലിൻ??? വളരെ അധികം സന്തോഷം നല്കുന്ന അഭിപ്രായം?
തീർച്ചയായും ഇനി ഒറ്റ പാർട്ട് ഉള്ള ഒരു കഥ എഴുതാനുള്ള പ്ലാനിൽ ആണ്,അതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ
ഞാൻ ഇന്നാണ് ഇതു ഫുൾ ഭാഗവും വായിച്ചത് അടിപൊളി kadha???
സൈക്കോ???
climax niraasapeduthi eathayalum season2 ille thiagon koottay maathappaneyum ciro yumokeyay va❤?
അടുത്ത ഭാഗം വരുമ്പോൾ കുറവുകൾ നികത്താൻ ശ്രമിക്കാം?
ബ്രോ എന്തിനാണ് ഒരു വർഷം സമയം. 2 എഴുതാൻ
ഒരു വർഷം എന്ന് പറയുന്നില്ല,ഇതുപോലെ ഓരോ പാർട്ടും വൈകിക്കാതെ എത്തിക്കാൻ പറ്റുന്ന അവസ്ഥ ആയാൽ വരാം
ഹൈദരെ.. പറയാൻ വാക്കുകൾ കിട്ടുന്നില്ല… പലപ്പോഴും കഥ സൈറ്റിൽ കണ്ടിട്ടുണ്ടെങ്കിലും ഇന്നാണ് നാല് ഭാഗവും വായിക്കുന്നത്.. ഇത്രയും നാളും വായിക്കാഞ്ഞതിൽ കുറ്റബോധമില്ല.. മറ്റൊന്നും കൊണ്ടല്ല കഥയുടെ സപ്പോർട്ടും കമന്റ്സും ഒക്കെ കണ്ടപ്പോളെ കഥ അത്രക്ക് മികച്ചതാവും എന്നറിയാമായിരുന്നു ക്ഷമ എന്ന സാധനം ഒട്ടും ഇല്ലാത്തത്കൊണ്ട് കഥ തീർന്നിട്ട് വായിക്കാനായി കാത്തിരുന്നു… ക്ലൈമാക്സ് ബോർഡ് കണ്ട് വായിച്ച് തീർത്തപ്പോൾ ആണ്ടേ നിങ്ങൾ ഇടവേള ഇട്ട് നൈസായിട്ട് തേച്ചു..
എന്താ പറയുക.. പകരം വെക്കാനില്ലാത്ത രചനാ ശൈലി… ടോണിയുടെയും യാമിനിയുടെയും പ്രണയവും.. ജീവിതവും എല്ലാം ഒഴുക്കോടെ അവതരിപ്പിച്ചു നർമത്തിൽ ചാലിച്ച സംഭാഷണങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത്..
കഥയുടെ രണ്ടാം ഭാഗത്തിനായി എത്രനാളായാലും കാത്തിരിക്കും…
ജിന്നിന്റെ വരികൾ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല… ആ വരികളോടുള്ള പ്രണയവും..
പിന്നെ താനും ഒരു ജിന്നാട്ടോ അതും കൂടി ഒന്ന് മനസിലാക്കിക്കൊ ❤️❤️❤️
തന്റെ പല വരികളും മനസ്സിന്റെ ഓർമ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട് മായാതെ …
സ്റ്റാൻ ലിയെ പോലെ കഥയിൽ വന്നുപോയത് ഭേഷാ ബോധിച്ചു… ?
സഭലമാകാതെപോയ ഒരു ഫുട്ബോൾ സ്വപ്നം ഉള്ളിൽ ഉണ്ടോ…ഒരു തീവണ്ടി സിഗററ്റുവലികാരൻ… ?
കാത്തിരിക്കുന്നു തിരക്കുകൾ ഒഴിഞ്ഞ് ബാക്കി ഭാഗങ്ങളുമായി എത്തുന്നതും കാത്ത് ❤️❤️❤️
༆കർണ്ണൻ࿐
കർണ്ണാ??? കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം,അതും ഇത്രയും മനോഹരമായ കമന്റ് തന്നതിൽ ഒത്തിരി സന്തോഷം… ടോണിക്ക് ഞാനും ആയി കുറച്ച് സാമ്യതകളുണ്ട്… ഫുട്ബോളും പുകവലിയും ഒക്കെ അതിൽ പെടും,പിന്നെ അവൻ ഇപ്പോഴാണ് വലി നിർത്തിയത്… ഞാൻ നിർത്തിയിട്ട് രണ്ട് വർഷമായി?
ഇപ്പോഴത്തെ തിരക്ക് ഒന്ന് ഒതുങ്ങിയിട്ട് രണ്ടാം ഭാഗവുമായി വരാം?
സഹോ,
ഒരുപാട് ഇഷ്ടമായി…. ക്ലൈമാക്സ് തൃപ്തികരമല്ലായിരുന്നു പിന്നെ സീസൺ 2 വരുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് അതിന് പ്രസക്തിയില്ല. ലുട്ടാപ്പിയും മീനുട്ടിയും തമ്മിലുള്ള രംഗങ്ങൾ കൊതിയോടെ ആണ് വായിച്ചു തീർത്തത്.
തലവേദന എന്ന് പറഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ ആണ് നോം ഈ കഥയെ പറ്റി ചിന്തിച്ചത്… പിന്നെ ഒന്നും നോക്കിയില്ല ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു.
സീസൺ 2വും ആയി വേഗത്തിൽ തന്നെ വരാൻ ശ്രമിക്കുക. അവരുടെ ജീവിതം വായിച്ചനുഭവിച്ചറിയാൻ കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ??? വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.. ഹഹ എല്ലാര്ക്കും ഈ തലവേദ പ്രശ്നമുണ്ട് ലേ, എനിക്കും സ്ഥിരമായി വരാറുണ്ട്?
പിന്നെ ഈ കഥയ്ക്ക് ഞാൻ മനസ്സിൽ കണ്ട ക്ലൈമാക്സ് ഇതല്ല, ഇപ്പോ എനിക്ക് ഒരു ബ്രേക്ക് വേണമായിരുന്നു…അപ്പോ ഞാൻ ബ്രേക്ക് എന്ന് പറഞ്ഞ് പോവുന്നതിലും നല്ലത് ഇത് ക്ലൈമാക്സ് ആണെന്ന് പറഞ്ഞിട്ട് പിന്നീട് വന്ന് സെക്കന്റ് പാർട്ട് എഴുതി കഥ പൂർത്തിയാകുന്നത് ആണെന്ന് തോന്നി..
അപ്പൊ ശരി കാണാം
ചേട്ടാ നിങ്ങൾ പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല കാത്തിരിപ്പ് വെറുതെ ആയില്ല. ഇനിയും ഞാൻ കാത്തിരീകും അതും വെറുതെ ആകില്ല എന്ന് വിശ്വാസം ഉണ്ട്.
ചൗരോ??? ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്
പൊന്നേ മരക്കാരെ?…
ഞാൻ അൽപ്പം വായിക്കാൻ താമസിച്ചു..വേറൊന്നുമല്ല നമ്മടെ മനസിനിഷ്ടപ്പെട്ട കഥകളൊക്കെ പണിയൊക്കെ തീർന്ന് ഫ്രീയാകുമ്പോ വായിച്ചില്ലേൽ അങ്ങോട്ട് ശെരിക്ക് ആസ്വദിക്കാൻ പറ്റില്ല…സത്യം പറഞ്ഞാൽ വന്ന അന്ന് തന്നെ 84 പേജ് കണ്ടപ്പോൾ എങ്ങനെലും സമയം കണ്ടെത്തി വായിക്കണം എന്നായിരുന്നു..ഇപ്പൊ വായിച്ചു ചില ഭാഗങ്ങൾ വീണ്ടും വായിച്ചു…അതിന്റെടെ ഏതാട ഉവ്വെ ഒരു പാഞ്ചോ??..മാക്കിട്ടാന്ന് മനസിലായി??..
പിന്നെ ആ കരിങ്കൂവളമിഴി, എവിടെയോ കണ്ടപോലെ ഒരോർമ്മ..ഷെയ് മറന്നിരിക്കുണൂ?…കാര്യങ്ങൾക്കൊക്കെ ഒരു ക്ലാരിറ്റി വരാനുണ്ട്..അതിനർഥം അടുത്ത 2ആം സീസനായുള്ള പ്രതീക്ഷ കൂടും☺️☺️..പെട്ടന്ന് തരണേ ഫ്രണ്ടെ.. പിന്നെ മരക്കാരെ,തന്റെ ലൊക്കാലിറ്റിൽ വല്ലതും ഇതുപോലത്തെ ഒരു മൂത്ത മീനുസിനെ കിട്ടുവോ..ഞാൻ അർജുൻ ദേവിനോടും ചോദിച്ചു?? പ്രേമിക്കാനാ കേട്ടോ..ഇവിടെ ഗഡ്‌സ് ഒള്ള ഒറ്റ മീനുസും ഇല്ല..ഒരാൾ ഏകദേശം സെറ്റ് ആയി വന്നപ്പോ അതും കയ്യിന്ന് പോയി..?
പിന്നെ ആ ഓറഞ്ച് ഇട്ട ചേച്ചി ഇജ്ജാതി ഫിഗർ അല്ലെ മച്ചാനെ…
വൈകിക്കൂന്നു അറിയാം എന്നാലും പെട്ടന്ന് തരാൻ നോക്കണേ മരക്കാരെ.. അപ്പൊ കാണാം
പാഞ്ചോ??? നീ കാരണം ആ പരിസരത്തുള്ള ആന്റിമാർ ഒന്നും കൊറോണ വരുന്നതിന് മുൻപും പുറത്തൊന്നും അങ്ങനെ ഇറങ്ങാറില്ലെന്നാണ് കേട്ടത്? അർജുൻ ദേവ് സെറ്റ് ആക്കി തരും, പക്ഷെ നിന്റെ സ്വഭാവം വെച്ച് അവൻ സെറ്റ് ആകുന്ന മീനൂട്ടി നിന്നെ കറിച്ചട്ടി വെച്ച് തലയ്ക്ക് അടിക്കും?
കരിംകൂവളമിഴി നമ്മുടെ ദേവേട്ടന്റെ വരികളാണ്… പിന്നെ ക്ലാരിറ്റി ഒക്കെ അടുത്ത ഭാഗത്തിൽ വരുത്താം…അപ്പോ ശരി ഗുലാൻ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???
Hyder bro,
Story vaychittilla…nalla mood venam njn Vere oru story il pettirikkuva? harshan( aparajithan)…1 day nale theerum vaychu…ningalude story kathirunna nithipole Alle…appoll tattu tannirikkum❤…nalla mood varatte…feel cheyyanam pettannu vaychu vidan kazhiyillallo atha….but udane Katha onnum illannu ariyam…ennalum idakk comment idumpoll replay taran madikkaruth❤
അപരാജിതൻ ആണോ എന്നാ ഇപ്പോഴൊന്നും ഇത് വായിക്കണ്ട ട്ടോ,ഹാങ്ങ് ഓവർ ഒക്കെ മാറി മെല്ലെ വായിച്ച മതി… ജോലി തിരക്കും അതിന്റെ ഇടയിലൂടെ ഉള്ള എഴുതും കാരണം എനിക്ക് അപരാജിതൻ ലാസ്റ്റ് കുറച്ച് പാർട്ട്‌സ് പെന്റിങ് ആണ്,ഇനി വായിക്കണം
കമന്റ് ഇട്ടൊള്ളു ബ്രോ ഞാൻ എന്തായാലും കണ്ടാൽ റിപ്ലൈ തരും
❤?
Bro adutha kadha ethu tagil anne
ഏട്ടത്തിയമ്മ…
Hydare?,
Operation und enikk…tirichuvarav undo ennariyilla tirichu varav umdankil 1 week allankil 1 month…chilappoll Njn ormma aayekkam…site il 2 day koode Njn kanum….tirichu vannal eni comments undaku…
2 day koodi Njn eni site il kaanu?????
ബ്രോ എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല…ഒന്നേ പറയാനുള്ളു പോസിറ്റീവ് ആയിരിക്കാ…
ഞാൻ കാത്തിരിക്കും..എന്റെ രാജാവിന്റെ മെസ്സേജിനായി…
ഞാൻ ഇവിടെ കാണും, എല്ലാം കഴിഞ്ഞ് സുഖമായാൽ എനിക്കൊരു മെസ്സേജ് അയക്കണം
ഹൈദർ ഇക്ക ഒന്നും പറയാൻ ഇല്ല തകർത്തു….. പക്ഷെ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്….സാരമില്ല 2 പാർട്ട് ഉണ്ടല്ലോ ??
ബൈ തു ബൈ സീസൺ 2 ഒരു വർഷത്തിനുള്ളിൽ തെരാൻ പറ്റോ… ഫോഴ്സ് ചെയ്യുന്നതല്ല അറിയാൻ ഒരു ആഗ്രഹം ❣️?
ഹൾക്ക്??? അതെ ഒരുപാട് കാര്യം ബാക്കി വെച്ചിട്ടുണ്ട്…എല്ലാം രണ്ടാം വരവിൽ ശരിയാക്കാം. ഒരു വർഷം?അതിനുള്ളിൽ വരാൻ സാധിക്കും എന്ന് കരുതുന്നു
അതിന് മുന്നെ വരാൻ ശ്രമിക്കാം
പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയാൻ പറ്റില്ല
ബ്രോ.. തീർച്ചയായും തുടരണം.. ഇനീം പറയാൻ ഒരുപാട് ബാക്കി ഇല്ലേ.. ഹരി, യാമിനിയുടെ accident etc.. അതൊക്കെ ഉൾകൊള്ളിച്ചു രണ്ടു മൂന്നു സീസണ് ഇനീം പൊന്നോട്ടെ..
എന്തായാലും അടിപൊളി ആയിട്ടുണ്ട് ട്ടോ..
ഒരുപാട് ഇഷ്ട്ടമായി ട്ടോ..??
തടിയാ??? തീർച്ചയായും വരും
അതെ അതൊക്കെ അടുത്ത ഭാഗത്തിന് വേണ്ടി വച്ചതാണ്
Enthaanu thanikku tharendathu…
Umma mathram
Umma ♥️
Really umma ♥️
ഭീം ഭായ്??? തിരിച്ചും കെട്ടിപ്പിടിച്ചൊരു ഉമ്മ
അപചിത നിൽ എഴുതുന്ന പോലെ ഒത്തിരി എഴുതണമെന്ന് ണ്ട്
റിയലി കൈവിറക്കുന്നു .അത്രയ്ക്കും കഥ ഇഷ്ടമായി. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയും മനോഹരം. സത്യത്തിൽ പലപ്പോഴും ഞാൻ കരഞ്ഞുപോയി. കുടുംബ പ്രണയസ്നേഹത്തിന്റെ പര്യായമാണ് ഈ കഥ. യാമിനി…. ഹൊ അതൊരു അനുഭവമായി തോന്നി. കഥ നീരാതെ നിർത്തിയാൽ തന്നെ കൊല്ലും ഞാൻ സത്യം. ചീത്തയും പറയും .
റിയലി മനസിൽ ഇടം പിടിച്ചു പോയി ടോണിയും യാമിനിയുi
I love you bro♥️♥️♥️♥️♥️?
കൂടുതൽ ഒന്നും പറയണ്ട ഒത്തിരി സന്തോഷം???
പ്രിയ മരക്കാർ….
താൻ എന്താടോ ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്?
തനിക്ക് മനസാക്ഷി ഇല്ലേടോ… മനുഷ്യനെ പലപ്പോഴും കരയിപ്പിച്ചു കൊന്നു.
ഒന്നും വായിക്കാൻ ഇല്ലാത്തത് കൊണ്ട് Clim ax ഓപ്പൻ ചെയ്തു നോക്കി, ഹൊ85 പേജ്.അങ്ങനെ ആദ്യം മുതൽ തുടങ്ങി.( രാത്രി) 12 മണിക്ക്. ഉറക്കം വന്നപ്പോൾ ഉറങ്ങി
രാവിലെ തുടങ്ങി … പകലിന്റെ പകുതി ഇതിൽ തളച്ചിട്ടു’. ഞാൻ എഴുതുന്ന കഥപോലും മറന്നു പോയി. ഇപ്പോൾഴും ആഹാങ്ങ് ഓവർ മാറിയിട്ടില്ല. അത്രയ്ക്കും യാമിനിയും ടോണിയും മനസിൽ ഇടം പിടിച്ചു.
നിർത്തരുത് ഹരി എന്നാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.അവർ ജീവിച് തുടങ്ങിയതേയുള്ളു. ലക്ഷിയുടെ കഥ പൂർണമായില്ല.
നമിക്കുന്നു തന്റെ തൂലിക യെ
….. റിയലി Love u.
‘ suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper suuuper bro ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️
Sathyam
ഭായ്? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ.. എന്താണ് ഞാൻ ഇതിനൊക്കെ റിപ്ലൈ തരുക, ഒന്ന് മാത്രം പറയാം നിങ്ങളുടെ ഈ സ്നേഹം നിറഞ്ഞ നല്ല വാക്കുകൾ കേൾക്കുമ്പോഴാണ് എത്ര തിരക്ക് ആയാലും അതിനിടയ്ക്ക് സമയം കണ്ടെത്തി എഴുതാൻ പേരിപ്പിക്കുന്നത്…
നിർത്തില്ല, പക്ഷെ അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ല… ഇനിയും ഇതുപോലെ അണ്ടിനും സങ്കരാന്തിക്കും ഓരോ ഭാഗവുമായി വന്നാൽ എല്ലാരും കൂടെ എന്നെ ശരിയാക്കും അതിലും നല്ലത് ഈ തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട് വരുന്നതാവും…ബാക്കി വെച്ചത് എല്ലാം രണ്ടാം ഭാഗത്തിന് വേണ്ടിയാണ് എല്ലാം അതിൽ ക്ലിയർ ആക്കാം
ഹൈദർ മുത്തെ?
ഒരുപാട് ഇഷ്ടപ്പെട്ടു..ഓരോ സീനും വീണ്ടും വീണ്ടും വായിച്ചു.അത്രക്ക് ഇഷ്ടമായി.നിന്റെ കഥ എത്രത്തോളം നന്നായിട്ടുണ്ട് എന്ന് എടുത്ത് പറയണ്ട കാര്യം ഇല്ലാലോ..എല്ലാവരും ഇത്രക്ക് കാത്തിരുന്ന ഒരു കഥ ആണല്ലോ ഇത്.ഒരുപാട് ഇഷ്ടമായി??
ഇവർ തമ്മിലുള്ള സീൻ ആണ് ഇതിൽ ഞാൻ കൂടുതൽ വായിച്ചത്..എന്തോ വല്ലാത്ത ഫീൽ ആയിരുന്നു??
കള്ള ലുട്ടാപ്പി എന്ന് ഒക്കെ വിളിക്കുന്ന ഓരോ സീനും മീനൂസിനെ കൂടുതല് cute ആക്കുകയായിരുന്ന് ?. എപ്പോളും അങ്ങനെ വിളിച്ചാൽ മതി..വായിക്കാൻ നല്ല രസം ഉണ്ട്?
പിന്നെ കഴിഞ്ഞ ഭാഗത്തെ പോലെ ആ ഹൈദർ.ഇയ്യാൾ വെറുപ്പിക്കൽ തന്നെ ആണല്ലോ.അയാളുടെ ആരാണ് അവിടെ ഉള്ളത് എന്ന് പറഞ്ഞില്ലല്ലോ..പാവം വിഷ്ണു പേടിച്ച് ഓടി പൊരുവാ?.
പിണക്കം മാറ്റാൻ മസാല ദോശ കേറി പിടിച്ചത് ഇഷ്ടായി..പാവം ആണ് മീനു.അതല്ലേ വായി നോക്കിയപ്പോ ആ പെണ്ണിനെ ചീത്ത പറഞ്ഞത്..
“പ്രണയമാണ് ദേവീ നിന്നോട്….” ഇത് കണ്ടപ്പോ തന്നെ നമ്മുടെ ആശാന്റെ ആണല്ലോ എന്ന് ഓർത്തു..പറഞ്ഞത്പോലെ തന്നെ ഇതൊന്നും ഈ മനസ്സിൽ നിന്ന് അങ്ങനെ പോവില്ല..?.കൂടാതെ 666?
പിന്നെ പാഞ്ചോ..ഈ പേര് ഞാൻ എവിടെയോ??രണ്ടു പേരും കൊള്ളാം..aunty lovers association ?
ചിന്നു വന്നു പ്രത്യക്ഷ പെടുന്നത് ഒക്കെ കോമഡി ആണ്..അവളുടെ കാര്യം വായിച്ചു പോവുമ്പോൾ അറിയാതെ മനസ്സിൽ വരും..അപ്പോ തന്നെ അടുത്ത ഭാഗത്ത് ചിന്നു വരും?
ശ്രീലക്ഷ്മി അവനെ തേച്ചത് ആണെന്ന് ആദ്യം മുതലേ ഒരു സംശയം ഉണ്ടായിരുന്നു..അതിന് കാരണം അവന്റെ കൂട്ടുകാരൻ ആണ് എന്നും ചെറിയ ഊഹം ഉണ്ടായിരുന്നു.അത് അങ്ങനെ ആണ് എങ്കിലും അവർ ഇവനെ പറഞ്ഞു,ചതിച്ചത് ഒക്കെ ഇത്തിരി കൂടി വിശദമായി ഏഴുതമായിരുന്നു എന്ന് തോന്നി..പെട്ടെന്ന് അങ്ങ് പറഞ്ഞ് വിട്ടത് പോലെ.കാരണം ആദ്യം മുതലേ ആ കാരണം അറിയാൻ ആണല്ലോ കാത്തിരുന്നത്.അതൊക്കെ അടുത്ത ഭാഗത്ത് വരാൻ ആണെന്ന് തോന്നുന്നു..അങ്ങനെ ആണെങ്കിൽ കൊള്ളാം?
അപ്പോ ഈ ഭാഗം വളരെ നന്നായിരുന്നു.ഇതിൽ ഇനിയും കൂടുതൽ കാര്യങ്ങൽ ഒക്കെ അറിയാൻ ബാക്കി ഉള്ളത്കൊണ്ട് അതൊക്കെ അടുത്ത ഭാഗം വരുമ്പോൾ കാണാം.പിന്നെ മീനൂസ് ആയിട്ട് ഇനിയും ഫീൽ ഉള്ള സീൻ ഓക്കേ വേണം,ഉള്ളതൊക്കെ ഓരോ പ്രാവശ്യം വായികുമ്പോളും തീരാതെ ഇരുന്നെങ്ങിൽ എന്ന് ഓർത്തു പോവും?.അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ???
വിഷ്ണു??? വളരെ സന്തോഷം ബ്രോ വിശദമായി അഭിപ്രായം അറിയിച്ചതിൽ
എപ്പോഴും വിളിച്ചാൽ ആ കള്ള ലുട്ടാപ്പിയുടെ ഫീൽ പോവില്ലേ,അതോണ്ട് ഇടയ്ക്ക് ഇടയ്ക്ക് ദേഷ്യം പിടിക്കുമ്പോൾ വിളിപ്പിക്കാം?
പിന്നെ ഹൈദർ,അയാൾ ഒരു പാവം മനുഷ്യനാണ്…പുള്ളിയുടെ വൈഫിന്റെ അഞ്ചാമത്തെ പ്രസവമാണ്. പക്ഷെ പാഞ്ചോ, അവൻ ഭൂലോക ഉടായിപ്പിയാണ്.
ശ്രീലക്ഷ്മി ടോണിയോട് സംസാരിക്കുന്നത് ഞാൻ ആദ്യം എഴുതി നോക്കിയിരുന്നു, പക്ഷെ അത് ഭയങ്കര ഡ്രമാറ്റിക് ആയിട്ട് തോന്നിയകൊണ്ടാണ് പിന്നെ അവൾ സംസാരിച്ചു പോയ ശേഷം അവൻ അവൾ പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നത് പോലെ ആക്കിയത്… എന്തായാലും ആ കാരണങ്ങൾ എല്ലാം സെക്കന്റ് പാർട്ടിൽ വിശദമാക്കാം
ലവ് യൂ ചക്കരെ?
Enganea lag adippikan anea eni venda bro. Mattonnum kondalla kada full marannu pokum. Pinneam 1st part muthal vayikkanam click akan. Kada okke super aa. Lag bayankarama
Lag evideya bro?..enik angane thonniyilallo?
Avasaanam paranjathoo apo enik mari poyathano??
ആ ലാഗ് ആണെങ്കിൽ ഹൈദർ ജോലി തിരക്ക് ആണെന്നല്ലെ പറഞ്ഞത്?
ബ്രോ ലോക്ക് ഡൌൺ കഴിഞ്ഞത് തൊട്ട് ജോലി തിരക്ക് ഇരട്ടിയാണ്.ഓരോ പാർട്ടും തമ്മിലുള്ള ഗ്യാപ് അധികം ആകുമ്പോൾ അത് ആശ്വാധനത്തെ ബാധിക്കും എന്ന് അറിയുന്നത് കൊണ്ടാണ് ഇപ്പോ ഈ കഥ ഇങ്ങനെ നിർത്തിയത്… ഇനി ഇതിന്റെ സെക്കന്റ് പാർട്ട് എഴുത്തുക്കയാണെങ്കിൽ ഇങ്ങനെ ലാഗ് ആകാതെ എഴുതാനുള്ള സമയം കിട്ടാൻ തുടങ്ങിയിട്ടേ ഉണ്ടാവു… ഇതെന്നല്ല ഇനി തുടർകഥ ഒന്നും ഉടനെ ഉണ്ടാവില്ല