ആ ചെറിയ വിവരം എനിക്ക് വലിയൊരു പ്രതീക്ഷയായിരുന്നു. എൻ്റെ ജീവിതത്തിലെ ഇരുട്ട് മാറിയതുപോലെ എനിക്ക് തോന്നി. ഇനി സമയം കളയാനില്ല. ഞാൻ എൻ്റെ ബാഗ് പാക്ക് ചെയ്തു. വർഷങ്ങൾക്ക് ശേഷം, എൻ്റെ ‘ചേച്ചിയെ’, എൻ്റെ പ്രണയത്തെ തേടി ഞാൻ യാത്ര തിരിച്ചു.
ഭാഗം 3: പുനഃസമാഗമം
വിലാസം തിരഞ്ഞ് ഒടുവിൽ ഞാൻ ആ വീടിന്റെ മുന്നിലെത്തി. അതൊരു സാധാരണ വീടായിരുന്നു, പക്ഷെ എൻ്റെ ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു. ഇത്രയും നാളത്തെ കാത്തിരിപ്പിന് വിരാമമാകാൻ പോകുന്നു. ഞാൻ ബെല്ലടിച്ചു. കുറച്ചു നിമിഷങ്ങൾക്കുശേഷം വാതിൽ തുറന്നു.
വാതിൽക്കൽ നിന്നത് ഏകദേശം 18 വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. അവളെ കണ്ടപ്പോൾ തന്നെ മീനയുടെ മുഖച്ഛായ എനിക്ക് ഓർമ്മ വന്നു.
“ഹായ്,” ഞാൻ ഒന്നു പരുങ്ങി. “ഞാൻ… ഞാൻ മീന ചേച്ചിയെ അന്വേഷിച്ചു വന്നതാണ്. അവർ ഇവിടെയുണ്ടോ?”
ആ പെൺകുട്ടി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി. “ഉണ്ടല്ലോ, ഞാൻ വിളിക്കാം.”
” നിന്റെ പേരെന്താ” ഞാൻ ചോദിച്ചു
അവൾ മായ എന്ന് പേര് പറഞ്ഞ് ഉള്ളിലേക്ക് പോയി
മായ. ആ പേര് കേട്ടപ്പോൾ ഞാൻ ചിന്തിച്ചു, ഇത് മീനചേച്ചിയുടെയും അന്നത്തെ പ്രവാസിയായ ഭർത്താവിന്റെയും മകളായിരിക്കണം. മീന പോകുമ്പോൾ ചെറിയ കുട്ടിയായിരുന്നവൾ ഇപ്പോൾ വലുതായിരിക്കുന്നു.
ഉള്ളിൽ നിന്ന് മീനചേച്ചി നടന്നു വരുന്നത് ഞാൻ കണ്ടു. 50-കളുടെ തുടക്കത്തിലെത്തിയിട്ടും ആ മുഖത്തെ ഐശ്വര്യത്തിന് കുറവൊന്നുമില്ലായിരുന്നു. മുടിയിൽ നര വീണിട്ടുണ്ടെങ്കിലും, ആ കണ്ണുകൾ… എന്നെ എന്നും ആകർഷിച്ചിരുന്ന അതേ കണ്ണുകൾ.

തുടക്കം കൊള്ളാം, ഒരു പുതുമയുണ്ട്…
പരമാവധി പേജ് കൂട്ടി എഴുതുക…
ഡിഫറൻ്റ് സംഭവം. എനിക്ക് ഇഷ്ടമായി; സ്പീഡ് അല്പം കൂടിപ്പോയെങ്കിലും. തുടരുമല്ലോ.
തുടരൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.