കുളിമുറിയിൽ കയറി വെള്ളം തൊട്ടു നോക്കി നല്ല തണുപ്പ് തൻ്റെ നാടും ഈ നാടും തമ്മിലുള്ള വ്യത്യാസം എത്രത്തോളം എന്ന് ഈ വെള്ളത്തിൻ്റെ തണുപ്പ് തന്നെ സൂചിപ്പിക്കുന്നു . കുളി കഴിഞ്ഞ് ഒരു കള്ളി ലുങ്കിയും ധരിച്ച് ഒന്ന് പുറത്ത് ഇറങ്ങി സേതു .ശരീരം ചൂടാക്കണം ചായ കിട്ടുമോ നോക്കണം .
കുറച്ച് നടന്നു കഴിഞ്ഞപ്പോൾ ഒരു ഓല മേഞ്ഞ ഷെഡ്ഡിൽ നിന്നും പുക ഉയരുന്നത് കണ്ടു ആ നാട്ടിലെ എല്ലാവരുടെയും ചായ കട ആയിരിക്കും അതു എന്നു സേതുവിന് തോന്നി അതിനെയും ലക്ഷ്യമാക്കി വേഗം നടന്നു സേതു
കടയിൽ നിൽകുക യായിരുന്ന വേലായുധൻ സാധാരണ ഈ സമയങ്ങളിൽ കച്ചവടം കുറവാണ് അതു കൊണ്ട് തന്നെ വേലായുധൻ ഇപ്പൊ ഫ്രീ ആണ് കടികൾ ഒക്കെ ഉണ്ടാകുന്നത് ഭാര്യ സരസു ആണ് .
അവള് അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആണ് വേണ്ട സാധനങ്ങൾ ഒക്കെ ഒരുക്കി വീട്ടിൽ നിന്ന് കൊണ്ട് വരും ഇവിടെ നിന്ന് അടുപ്പിൽ വെക്കും അതാണ് അവരുടെ രീതി. വേലായുധൻ സേതു നടന്നു വരുന്നതും നോക്കി നിൽക്കുകയാണ് പരിചയമില്ലാത്ത ഒരാൾ നടന്നു വരുന്നു ആരാണ് എന്നറിയാൻ ഉള്ള ജിജ്ഞാസ ,അല്ലെങ്കിലും അതു അവിടുത്തെ പതിവാണ് പുതിയ ആളുകളെ ആദ്യം പരിചയപ്പെടുന്നത് വേലായുധൻ ആണ് പിന്നീട് നാട്ടുകാരെ അറിയിക്കലും ഇദ്ദേഹം തന്നെ ചുരുക്കി പറഞ്ഞാല് ആ നാട്ടിലെ ചെറിയ ഒരു ആകാശവാണി .സേതു നേരെ നടന്നു കടയിലേക്ക് കയറി വേലായുധനെ നോക്കി ഒന്ന് ചിരിച്ചു
സേതു : ചായ ഉണ്ടോ ഏട്ടാ
വേലായുധൻ : ചായ ഉണ്ട് കടികൾ ആവുന്നെ ഉള്ളൂ
സേതു : ആഹ് അതു സാരമില്ല ഞാൻ വൈറ്റ് ചെയ്യാം
ithu IDAYANUM AADUKALUM EZHUTHIYA SETHU THANNE AANO?
Pls try to increase the pages bro it’s a good story .
കൊള്ളാം. നല്ല തുടക്കം… സ്റ്റോറി തീം അടിപൊളി…. Kantinue സഹോ…. ❤️❤️
അഭിപ്രായം അറിയിക്കണേ ബാക്കി എഴുതണോ
വേണം ബ്രോ 💀
Continue…. Continue please
Starting nice 👍
Katha rasampidichu vannappol theernnu enna cheytha cheythath? Bakki udane kaanumennu pratheekshikkunnu