പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ] 302

“പുതുനാമ്പുകൾ തളിർത്തപ്പോൾ “

PUTHU NAMBUKAL THALIRTHAPPOL AUTHOR MANDANRAJA
……………………………………………………………………

“” മോളെ നാളെ ഉച്ച കഴിഞ്ഞു പോയാൽ മതി . നാളെ ലീവെടുക്ക് നീ “”‘ ബാഗ് അടുക്കി പെറുക്കുകയായിരുന്ന ലജിത , അച്ഛൻ മുറിയിലേക്ക് കയറി വന്നു പറഞ്ഞപ്പോൾ ഒന്നാലോചിച്ചു .

“‘ ശെരി അച്ഛാ “”

അച്ഛൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ ലജിത ബെഡിലേക്ക് പിന്നെയും കിടന്നു .

അല്ലെങ്കിലും പോകാൻ ഒരു സുഖവുമില്ല .മിനിങ്ങാന്നു രാജേഷ് ലീവ് തീർന്നു പോയത് മുതൽ ഒരു ശൂന്യത . മനസ്സിലെന്തോ ഒരു വിങ്ങൽ . താനവനെ അത്രമേൽ സ്നേഹിച്ചിരുന്നോ ?. ഉവ്വ് !!

“‘ അടുത്ത ലീവിന് ഞാനിങ്ങു വരും …നിന്നെ കെട്ടി സ്വന്തമാക്കാൻ . “”

“‘ വേണ്ട രാജേഷ്‌ .. ഗായത്രി ..നിങ്ങളുടെ കുടുംബ ജീവിതം തകരരുത് ഒരിക്കലും . അതിനു ഞാനായിട്ട് കാരണവും ആകരുത് “‘

“‘ കുടുംബ ബന്ധമോ ? ഇതിനും കുടുംബ ബന്ധം എന്ന് നിനക്ക് പറയാനാവുമോ ലജി””

ശെരിയാണ് .. രാജേഷിന്റെ എല്ലാ കാര്യവും തനിക്ക് അറിയാം .രാജേഷ് ഒന്നുമൊളിപ്പിച്ചു വെച്ചിട്ടില്ല . താനും അതേയല്ലോ . ചുരുങ്ങിയ നാളുകൾ നീണ്ട ദാമ്പത്യബന്ധം . അതിലുണ്ടായ മോൻ . എന്തോ തങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല . അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞും അച്ഛനുമമ്മക്കും ഒപ്പം നിന്നത് . കുഞ്ഞിനോടും തന്നോടും സ്നേഹമായിരുന്നു അച്ഛനുമമ്മക്കും ., ഇപ്പോഴുമതെ . അത് കൊണ്ടാവും ഒരു വർഷം കഴിയും മുൻപേ മറ്റൊരു വിവാഹത്തിന് അവർ തന്നെ നിർബന്ധിച്ചത് . ചൂടുവെള്ളത്തിൽ വീണ പൂച്ച ഒന്നറക്കുമല്ലോ . അത് കൊണ്ട് തന്നെ മനസ്സിനെ പാകപ്പെടുത്തി എടുത്തു , ശിഷ്ടകാലം ഒറ്റക്ക് ജീവിക്കനായി . പക്ഷെ അതിൽ നിന്ന് മാറ്റം വന്നത് രാജേഷിനെ കണ്ടതോടെയാണ് . സ്വന്തം വീടിനടുത്തേക്ക് മാറ്റം കിട്ടിയപ്പോൾ ഒന്ന് സന്ദേഹിച്ചു . അച്ഛനുമമ്മയും നിർബന്ധിച്ചപ്പോൾ പിന്നെ എതിരഭിപ്രായം ഉണ്ടായില്ല . അല്ലെങ്കിൽ ആരെയേലുംകണ്ട് ശുപാർശ ചെയ്തു നോക്കാമായിരുന്നു . സ്വന്തം വീട്ടിൽ കിട്ടുന്ന പരിഗണന ഒന്നും ഭർതൃഗൃഹത്തിൽ കിട്ടില്ല , പ്രത്യേകിച്ച് ഭർത്താവിന്റെ കാലശേഷം എന്ന് ബാങ്കിലെ കൂട്ടുകാരും സുഷമേച്ചിയും ഒക്കെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല .

അവിടെ ബാങ്കിൽ വെച്ചേ രാജേഷിനെ കണ്ടിട്ടുണ്ട് പല തവണ . അങ്ങനെ ഒരിക്കലാണ് തന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നും മനസ്സിൽ കൊണ്ടു നടന്നുവെന്നും ഒക്കെ അറിയുന്നത് . കല്യാണം ആലോചിച്ചു വന്നപ്പോഴേക്കും തന്റെ കല്യാണം നടന്നിരുന്നുവത്രെ . ഇതൊക്കെ ആരറിയുന്നു . നമ്മളെ സ്നേഹിക്കുന്നവർ എത്രയോ പേരുണ്ടാവും ഈ ലോകത്ത് . ചിലർ നമ്മളെ അറിയാതെ സ്നേഹിക്കുന്നു .. ചിലർ ആ ഇഷ്ടം തുറന്നു പറയുന്നു .. ചിലർ വിവാഹം കഴിഞ്ഞാലും വർഷങ്ങളോളം ആ സ്നേഹം ഉള്ളിൽ സൂക്ഷിക്കും . മനസ്സിനുള്ളിൽ ഒരു സ്നേഹം കൊണ്ടു നടക്കാത്ത ആരാണ് ഈ ഭൂമിയിൽ ഉളളത് . മനസ്സിന് പറ്റിയ ആളെ വിവാഹം കഴിക്കാൻ അല്ലെങ്കിൽ പ്രേമിക്കാൻ പറ്റിയില്ലങ്കിൽ , അങ്ങനെ ഒരാളെ കണ്ടു കിട്ടുമ്പോൾ മനസ്സിൽ കൊണ്ടു നടക്കുന്നൊരു പ്രണയം ….

ആരോരുമറിയാതെ ആ ആള് പോലുമറിയാതെ അവരോടു സംസാരിക്കുക , അവരോട് തന്റെ സ്വകാര്യ ദുഖങ്ങളും സന്തോഷങ്ങളും പങ്കിടുക . എന്നും കാണുക . അങ്ങനെയങ്ങനെയൊക്കെ … രാജേഷ് പറഞ്ഞപ്പോൾ അതുഭുതമാണ് തോന്നിയത് … ആശ്ചര്യവും …

താൻ പോലും അറിയാതെ തന്നെ സ്‌നേഹിച്ചിരുന്ന രാജേഷ് . തന്നോട് ദിവസേന മിണ്ടിയിരുന്ന രാജേഷ് . പണ്ടൊരിക്കൽ എടുത്ത് ഫോട്ടോ ഉണ്ടായിരുന്നത്രെ കയ്യിൽ . വിവാഹം കഴിച്ചപ്പോഴും അതിലെ അസ്വാരസ്യങ്ങൾ മനസ്സിനെ ഉലച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകൾ ഒക്കെകയും പങ്കു വെച്ചിരുന്നത് തന്റെയാ ഫോട്ടോയിൽ നോക്കിയായിരുന്നുവത്രെ . എന്തോ പോലെയായിരുന്നു അത് രാജേഷ് തന്നോട് പറഞ്ഞപ്പോൾ .

The Author

39 Comments

Add a Comment
  1. പ്രിയപ്പെട്ട രാജ,

    വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത്‌ ഒരനുഗ്രഹമാവുന്നത്‌ ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത്‌ വായിക്കാൻ കഴിഞ്ഞല്ലോ.

    കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.

    അപ്പോൾ നമ്പൂരി പറഞ്ഞപോലെ “നോക്കും ഒരവിഹിതായാലെന്താന്നൊരശയേ…ന്താ… പറ്റില്ല്യാന്നുണ്ടോ?”

    ഋഷി.

  2. അവസാനം ഗായത്രി തിരിച്ചു വരും എന്നൊരു ഫീൽ ഉണ്ടായിരുന്നു… എന്തോ രാജാവിന്റെ കഥയായതു കൊണ്ട് അങ്ങനെ തോന്നി… എന്തായാലും അതുണ്ടായില്ല…..മനോഹരമായിരുന്നു

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      എനിക്കും തോന്നിയായിരുന്നു ഗായത്രി വരുമെന്ന്. മോഹൻലാൽ സിനിമയുടെ ക്ലൈമാക്സിൽ ശാന്തികൃഷ്ണ വന്ന പോലെ

Leave a Reply

Your email address will not be published. Required fields are marked *