രാത്രിയിലെ അതിഥി [Smitha] 309

അയാൾക്ക് പക്ഷെ അകത്ത് വല്ലാത്ത അപരിചിതത്വം അനുഭവപ്പെട്ടു.

അതിമനോഹാരിയായ ഒരു ചെറുപ്പക്കാരി താമസിക്കുന്നയിടമാണ്.

പക്ഷേ വളരെ ഭീതിജനിപ്പിക്കുന്ന മുറികൾ.
ചുവരുകൾ.
ഇരിപ്പിടങ്ങൾ.
മങ്ങിയ, പ്രാചീനത മണക്കുന്ന ചിത്രങ്ങളാണ് ചുവരിൽ.
മങ്ങിയ പ്രകാശം മാത്രമേയുള്ളൂ ചുറ്റും.

അയാൾ അസാസ്ഥ്യത പ്രകടിപ്പിച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു.

“ഫോൺ!”

അവൾ മുറിയുടെ മൂലയിലേക്ക് വിരൽ ചൂണ്ടി.

മൂലയിലെ ഒരു വട്ടമേശയ്ക്ക് പുറത്തിരിക്കുന്ന ലാൻഡ് ഫോൺ അയാൾ കണ്ടു.

“താങ്ക് യൂ!”

അതിലേക്ക് നോക്കി അയാൾ വീണ്ടും പറഞ്ഞു.

അയാൾ മൂലയിലേക്ക് നടന്നു.

“എക്സ്യൂസ് മീ..”

അയാളുടെ പിമ്പിൽ നിന്ന് അവൾ പറഞ്ഞു.

അയാൾ തിരിഞ്ഞു നോക്കി.

“രാത്രി വളരെ വൈകി,,,”

അവൾ പറഞ്ഞു.

“ഇപ്പോൾ എങ്ങനെയാണ് ഒരു മെക്കാനിക്ക്? ഇത്രയും രാത്രിയായ സ്ഥിതിക്ക് എവിടെ നിന്നാണ് ഒരു മെക്കാനിക്കിനെ…?’

അയാൾ ആലോചനാമഗ്നനായി.

“ഒന്ന് ശ്രമിച്ചു നോക്കാം …”

“ഇനി കിട്ടിയില്ലെങ്കിൽ?”

അവൾ ചോദിച്ചു.

“കിട്ടിയില്ലെങ്കിൽ…!”

അയാൾ ചിരിച്ചു.

“ഇല്ലെങ്കിൽ..സാരമില്ല …രാത്രി മുഴുവൻ ..പുറത്ത് വഴിയരികിൽ കഴിച്ചുകൂട്ടേണ്ടി വരും…”

അവളും ചിരിച്ചു.

“ചായയോ കാപ്പിയോ എന്തെങ്കിലും എടുക്കട്ടേ?”

അവൾ ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...