അവന്റെ മനോഹരമായ ചിരിയിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു.
“നിന്റെ ഈ ചിരി!”
അവൾ പറഞ്ഞു.
“ചെക്കാ എന്നെ വീഴ്ത്തീത് ഈ ചിരിയാ! എത്ര പെണ്ണുങ്ങളെ വീഴിച്ചിട്ടുണ്ടെടാ ഇങ്ങനെ ചിരിച്ച്?”
“പോടീ ഒന്ന്! നീയേ ഒള്ളു!”
“ഉവ്വ! ഉണ്ണീടെ ചിരി കണ്ടാൽ അറിയാം ഊരിലെ പോപ്പുലേഷൻ!”
അവളും ചിരിച്ചു.
“അത് എന്തേലും ആകട്ടെ,”
അവൾ പറഞ്ഞു.
“ഞാൻ പറഞ്ഞ പോലെ ആഴ്ച്ചയിൽ മിനിമം നാല് ദിവസം എങ്കിലും നീ എന്റെ അടുത്ത് വരുന്നുണ്ടല്ലോ. അത്കൊണ്ട് നീയിനി ഏത് പെണ്ണിനെ പഞ്ചാരയടിച്ചാലും, ഏത് പെണ്ണിന് നിന്റെ ആ കോല് കൊടുത്താലും എനിക്ക് ഒരു പ്രോബ്ലോം ഇല്ല,”
അത് കേട്ട് റെനിൽ ചിരിച്ചു.
പിന്നെ അവൻ വീടിനകത്തേക്ക് പോയി.
ബാത്റൂമിൽ കയറി.
വെൻറ്റിലേറ്ററിലൂടെ പുറത്തേക്ക് നോക്കി.
നല്ല മഞ്ഞാണ്.
കാറ്റിൽ മൂടൽമഞ്ഞ് തെന്നി നീങ്ങുമ്പോൾ ദൂരെ താഴെ സുമേഷിന്റെ കൊട്ടാരം പോലെയുള്ള വലിയ വീട് അവൻ കണ്ടു.
വീടിനപ്പുറം വലിയ ഗേറ്റ്.
ഗേറ്റിന് വെളിയിൽ ദൂരേയ്ക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന കരിമൂർക്കനെപ്പോലെ ഹൈവേ.
ഒരു നിമിഷം അവിടെ നിന്നും നോട്ടം മാറ്റി അവൻ ഷവർ ഓൺ ചെയ്തു.
തണുത്ത ജലകണങ്ങൾ ദേഹത്ത് വീണപ്പോൾ അവനൊന്ന് പിടഞ്ഞു.
ഷവർ ദേഹത്ത് വീണപ്പോൾ തന്നെ അവൻ രോഷ്നിയുടെ ബ്രഷെടുത്തു.
വിശാലമായി പല്ല് തേച്ചു.
കുളി കഴിഞ്ഞ് തോർത്തുമുടുത്ത് ചെല്ലുമ്പോൾ ഡൈനിങ് റൂമിൽ, ടേബിളിൽ നിറയെ ക്രമീകരിച്ചൊരുക്കി വെച്ചിരുന്നു രോഷ്നി.
ഷീവാസ് റീഗലിന്റെ ഒരു ബോട്ടിൽ.