സഞ്ജുവും , അവന്റെ ഗാങ്ങും എന്നെ കണ്ടപ്പോൾ തന്നെ സ്ഥിരം കണ്ണ് തുറിച്ചുള്ള കലിപ്പ് ഭാവത്തിലാണ്.. അടുത്ത് അദ്ധ്യാപകരില്ലെങ്കിൽ ഏത് നിമിഷവും ഞങ്ങൾ തമ്മിൽ ഇടി പൊട്ടും … എന്നെ കോളേജിൽ നിന്ന് പുകച്ചു പുറത്ത് ചാടിക്കാൻ പരമാവധി ശ്രമം അവര് നടത്തി പരാജയപ്പെട്ടതാണ്…
“” പോടാ poo®ന്മാരെ “” എന്ന് അവർക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞിട്ട് ഞാൻ മുന്നോട്ട് നടന്നു.., ഇപ്പൊ ഒരു സീൻ ഉണ്ടായാൽ കാട്ടാളൻ എടുക്കുന്ന തീരുമാനങ്ങളെ ഭയന്നിട്ടാകണം അവര് എന്നെ നോക്കി പല്ലിറുമ്മിയതല്ലാതെ എനിക്ക് നേരെ ചെറുവിരൽ പോലും അനക്കിയില്ല……
“” അടുത്ത കാൽവെപ്പിൽ എന്റെ മുഖം ഒരു സ്ഥലത്ത് തറച്ചു.. ” ശില്പ “”… ഒരിക്കൽ എന്നോട് ഒലിപ്പിച് നടന്നിരുന്നവൾ , ഇപ്പോ എന്നെ കണ്ട് അറപ്പോടെ , പുച്ഛത്തോടെ ഇരിക്കുന്നു……….. അത് കണ്ടപ്പോൾ എന്റെ രക്തം തിളക്കാൻ തുടങി… .. അതികം നേരം അത് നോക്കി നിന്നാൽ ഞാൻ ഉള്ളിൽ കൺട്രോളിൽ വച്ചിരിക്കുന്ന എന്നിലെ രാക്ഷസൻ പുറത്തേക്ക് ചാടുമെന്നു അറിയാവുന്നത് കൊണ്ട് ഞാൻ കുറച്ചൂടെ മുന്നിലേക്ക് നടന്നു…..
ഞാൻ അടുത്തിരിക്കാൻ താല്പര്യമില്ലാത്ത മട്ടിൽ ഇരിക്കുകയാണ് മിക്ക ബോയ്സും…… , ഒരു കാലത്ത് എന്റെ ഫാൻസ് ആയിരുന്നു , ഇവരൊക്കെ, കോളേജിലെ ഫുട്ബോൾ ടീമിലെ ക്യാപ്റ്റനും ബെസ്റ്റ് ഡിഫെൻഡറും , പങ്കെടുത്ത മത്സരങ്ങളിൽ ഒക്കെയും വിജയിച്ചു ബെസ്റ്റ് പ്ലയെർ അവാര്ഡുമായി , ട്രോഫി യും താങ്ങി മെഡലും കടിച്ചുപ്പിടിച്ചു വരുന്ന എന്നെ അഭിമാനത്തോടെ സ്വീകരിച്ചിരുന്നവർ , എന്റെ സുഹൃത്താണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർ…. അവര് തന്നെയാണ് എന്നെ ഇപ്പോ ഒരു തെരുവ് പട്ടിയെപ്പോലെ അടുത്തു നിന്നും ഓടിക്കുന്നത്…… …………. ഇത്രയും നാളായി ഞാനിതനുഭവിക്കുന്നുണ്ടെങ്കിലും , ഇതൊരു ശീലമായി മാറിയെങ്കിലും ആ സമയത്ത് എന്റെ കണ്ണ് അറിയാതെ നിറയും… എത്ര പിടിച്ച് വച്ചാലും കണ്ണുനീര് പുറത്തേക്ക് ഒഴുകും… …………
“” ഇടനെഞ്ചിൽ ചോര കിനിയിക്കുന്ന ആ കാഴ്ചക്ക് എന്നെ തളർത്താൻ അനുവദിക്കാതെ ഞാൻ മുന്നോട്ട് ചലിച്ചു………
“” മുന്നോട്ട് നടന്ന ഞാൻ ഒരു നിമിഷം ഞാൻ കാലുകൾ നിലത്തു നിന്നും അനക്കാൻ കഴിയാതെ ഒരു സ്ഥലത്തു നിന്നു…, നിന്നതല്ല , നിർത്തിച്ചതാ .. എന്റെ കണ്ണുകൾ……. ആ ഒരു സെക്കൻഡിൽ തന്നെ അത് വരെ ഉള്ളിൽ കടിഞ്ഞാണിലിട്ട എന്നിലെ തീ എല്ലാ ബന്ധനങ്ങളും ഭേദിച്ച് പുറത്തേക്ക് കുതിച്ചു.. , ശ്വാസഗതി സാധാരണയിൽ നിന്നും പത്തിരട്ടിയായി.., മുകളിളെയും താഴത്തേയും വരിയിലെ പല്ലുകൾ ഒന്നാവുന്ന അത്രയും ബലത്തിൽ ഞാൻ അവയെ ഞെരിച്ചു.., അതിന്റെ ആഘാതം എന്നോണം എന്റെ തല മുതൽ കാലിലെ പെരുവിരൽ വരെ കോപത്താൽ വിറച്ചു…. എനിക്ക് പിടിച്ചു നിർത്താൻ കഴിയാത്ത അത്രയും ആഴത്തിൽ ആ വിറയൽ എന്റെ ശരീരത്തെ കടന്ന് പിടിച്ചിരുന്നു… രക്തവർണമായ കണ്ണുകളിൽ കൂടി എന്നിലെ തീ അതിന്റെ ഇരയെ വിഴുങ്ങാൻ പുറത്തേക്ക് കുതിക്കാൻ ഒരുങ്ങി…… അതേ……. തന്റെ ഇരയെ ആ തീ തിരിച്ചറിഞ്ഞിരിക്കുന്നു……
“” അവൾ…, അനൂജ…. “”””
എന്റെ ജീവിതം തുലച്ച ആ നശിച്ചവൾ… എന്റെ സാന്നിധ്യം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ എനിക്ക് മുഖം തരാതെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ കണ്ടിട്ടാണ് എന്നിലെ കോപം ഇരച്ചു കയറിയതും, തീ ഇപ്പൊ അവളെ വിഴുങ്ങും എന്ന സ്ഥിതിയിൽ നിക്കുന്നത്…….
“” ടാ , രഞ്ജു…, ഇങ്ങ് പോരേ……… “”””
ലാസ്റ്റ് സീറ്റിൽ നിന്നും അജുവിന്റെ ആ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്… അല്ലെങ്കിൽ നോട്ടം കൊണ്ട് അവളെ ചുട്ടെരിച്ചു ഞാൻ അവിടെ തന്നെ പാറ പോൽ ഉറച്ച് പോയേനെ…….
തത്കാലം എന്നെ തന്നെ വളരെ പാട്പെട്ട് നിയന്ത്രിച് ഞാൻ അവന്റെ അടുത്തേക്ക് നടന്നു….. ഇപ്പൊ വെറുതെ ഒരു സീൻ ഉണ്ടാക്കിയാൽ പിന്നെ പിന്നീടുള്ള എല്ലാ പ്ലാനും പൊളിയും., എന്ന ഒറ്റക്കാരണം കൊണ്ട് എനിക്ക് പുറത്തേക്ക് ഒഴുകാൻ വെമ്പി നിക്കുന്ന ഉള്ളിലെ അഗ്നിപർവ്വതo മൂടി വെക്കേണ്ടി വന്നു…
Shit I’m late
Ohhh… late aayipooi ippozha vaayikkunne…. Such a breathtaking beginning…
Kollam pever ?
Sathyam para maire ith ente kadhayalle? Hero to zero aaya college days kadha? 🙁
Tarzan ബ്രോ… ???
Bro
കഥ പൊളിച്ചു
ഇപ്പോഴാ വായിക്കാൻ time കിട്ടിയത് sry
ഇത് ok ബ്രോ.. കഥ ഇഷ്ടായല്ലോ.. അത് മതി ?
Ethiyilla bro
അയച്ചിട്ടുണ്ട് ബ്രോ
Ethiyilla bro
Nammude Nayakane villanakunnadil kuzhappam illa but avanta yadhrtha jeevidam kalaghamillatha oru vijaye akanae
???
വായിക്കാൻ വെയികിയതിൽ sory കഥ അടിപൊളി എല്ലാവരും ഒറ്റ പെടുതുമ്പ ഒരു സുഖമുണ്ട് അത് അനുഭവിച്ചവർക് അറിയാം
താങ്ക്സ് ബ്രോ…
ഒറ്റപ്പെടലിന്റെ ഒരു വേദന… അത് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്.
Next part eppol aan
നാളെ സബ്മിറ്റ് ചെയ്യും ബ്രോ. ?
വന്നില്ലല്ലോ ithvare
അയച്ചിട്ടുണ്ട് ബ്രോ
നല്ല തുടക്കം ?
കഥയുടെ പ്ലോട്ട് എത്തിയിട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോ അഭിപ്രായം പറയാൻ കഴിയില്ല, ബട്ട് പ്രതികാരം ഒടുവിൽ പ്രേമം ആകുന്ന രീതിയിൽ ഉള്ള കഥകൾ ആണ് എന്നും എന്റെ ഫേവറിറ്റ്, ബട്ട് അത് പ്രണയത്തിൽ എത്തുന്ന രീതി അത് എങ്ങനെ ഡിഫറെൻറ് ആയി കാഴ്ചവെക്കാൻ കഴിയും അതാണ് നിങ്ങളുടെ വിജയം. സൊ അങ്ങനെ ഡിഫറെൻറ് ആയുള്ള ലവ് സ്റ്റോറി ആകട്ടെ എന്ന് ആശംസിക്കുന്നു.
പിന്നെ എനിക്ക് ഈ കഥയിൽ ഒരുപാട് ഇഷ്ട്ടപെട്ട ഒരു സബ്ജെക്ട് ആണ് ചേട്ടൻ-അനിയൻ ഉള്ള നായകൻറെ ജീവിതം, സാദാരണ ഒട്ടുമിക്ക കഥകളിലും നായകന്റെ കൂടപ്പിറപ്പ് പെങ്ങൾ ആകും, നിങ്ങൾ അത് മാറ്റി പിടിച്ചു, കൂടാതെ അവരുടെ സ്നേഹത്തിന്റെ അളവും എങ്ങനെ ആണെന്ന് കട്ടി തന്നു, അത് ഒരുപാട് ഇഷ്ട്ടം ആയി ?❤️
എന്തായാലും, ഇനി അങ്ങോട്ട് ഞാനും കാണും ഈ യാത്രയിൽ, എല്ലാ ആശംസകളും ??
സ്നേഹത്തോടെ,
രാഹുൽ
രാഹുൽ ബ്രോ, ??
വീണ്ടും കണ്ടതിൽ സന്തോഷം,
നല്ല വാക്കുകൾക്ക് നന്ദി..
❣️❣️
Ittechu pokilla enna urappuntenkil theerchayayum thudaranam
ഞാനങ്ങനെ ഇട്ടേച്ചു പോവുവോ മുത്തേ….. ??
Adipoli bro
please continue fast
വേഗം തന്നെ അയക്കും ബ്രോ,
Almost 80 % completed …
Adipoli ❤
താങ്ക്സ് ബ്രോ ❣️
Istayi bro????
Snehathode kathirikunooo??????
താങ്ക്സ് ബ്രോ ???
ബ്രോ തെറി എന്തിനാണ് ഇങ്ങനെ സ്റ്റാർ ഇട്ട് വെച്ചിരിക്കുന്നെ
ഇവിടെ തെറി പച്ചക്ക് എഴുതുന്നതിന് ഒരു പ്രശ്നവും ഇല്ലെന്ന് അറിയില്ലേ
എല്ലാം റിയൽ ആയി എഴുത് ബ്രോ ഇവിടെ ഒന്നിനും വിലക്കുകളോ അതിർവരമ്പുകളോ ഇല്ല
ഈ സൈറ്റിന്റെ മെയിൻ അഡ്വാൻറ്റേജ് എന്തെന്നാൽ എഴുത്തുകാർക്ക് ഉള്ള ഫ്രീഡം ആണ്, സൊ ഫ്രീഡം ഉണ്ടാകുമ്പോ സംഭാഷണങ്ങൾ ഇങ്ങനെ സെൻസർ ചെയ്യേണ്ടതുണ്ടോ ?
ഡ്രാഗൺ ബ്രോ ,
തെറി അധികം ആയാൽ ചിലർക്കെങ്കിലും അതൊരു പ്രശ്നം ആയി തൊന്നും, പക്ഷെ കഥയിൽ ആ സാഹചര്യത്തിൽ തെറി ഒഴിവാക്കാനും വയ്യ.. അത് കൊണ്ടാണ് ഞാൻ സ്റ്റാർ ഇട്ടത്.
❣️
തെറി അധികം ആക്കണം എന്നല്ല ഞാൻ പറഞ്ഞത്, എഴുതുന്ന തെറി സ്റ്റാർ ഇടേണ്ടതുണ്ടോ? Adults ഒൺലി വെബ്സൈറ്റ് അല്ലെ അപ്പൊ എന്തിന് കുട്ടികൾ വായിക്കും എന്ന പേടി വേണം
അപ്പൊ സെൻസർ മാറ്റാം അല്ലേ, ബ്രോ
ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു
തുടരെണം.. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു… ?? കട്ട
വെയിറ്റിംഗ്
തീർച്ചയായും തുടറും ബ്രോ, ?
പേജ് കൂട്ടാൻ അടുത്ത ഭാഗം മുതൽ ശ്രമിക്കാം
❣️
രണ്ടു ദിവസത്തിനുള്ളിൽ വായിച്ചിട്ട് അഭിപ്രായം പറയവേ, ഇച്ചിരി വൈകി പോയി ?
മതി ബ്രോ , സാവധാനം വായിച്ചിട്ടു അഭിപ്രായം പറഞ്ഞാ മതി..
?❣️
തെറി കുറച്ചു കുറയ്ക്കാൻ പറ്റുമോ?
Arun bro,
സാഹചര്യങ്ങൾക്കനുസരിച്ചാണ് തെറി ചേർത്തിട്ടുള്ളത് , അത് ഞാൻ പരമാവധി കുറച്ചാണ് എഴുതിയത് , പിന്നെ ആ ഒരു പ്രായത്തിൽ അത്യാവശ്യം തെറിയൊക്കെ എല്ലാരും പറയുമല്ലോ , അത് പോലെ കഥയിലെ ക്യാരക്ടർസും ഉപയോഗിച്ചു..
..
അടുത്ത ഭാഗം മുതൽ തെറിയുടെ ഉപയോഗം കുറഞ് വരും….
❣️
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചു തെറി ചേർക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, അല്ലേലും ഫ്രണ്ട്സിനു ഇടയിൽ ചെറിയ രീതിയിലേക്കിലും തെറി പറയാത്ത ആരേലും ഉണ്ടോ
Nice pls continue
തീർച്ചയായും.. ??
തുടരണം…❤️
എന്താണ് സംഭവിച്ചത് .അത്രക്ക് വെറുക്കാൻ കാരണമായത് എന്നൊക്കെ ഒരുപാടുണ്ട് അറിയാൻ..അത്കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടുത്ത part പോരട്ടെ…?.
അവള് എന്ത് തെറ്റാണ് ചെയ്തത് എന്ന് അറിയാതെ അവനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല..എന്നാലും അവന്റെ ജീവിതം തന്നെ നശിപ്പിച്ചു എങ്കിൽ അതിന്റെ കാഠിന്യം ഊഹിക്കാൻ കഴിയും.. അടുത്ത partil അത് വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു.അതിന് ശേഷം ബാക്കി.
ഒരുപാട് സ്നേഹത്തോടെ❤️കാത്തിരിക്കുന്നു ?
വിഷ്ണു ബ്രോ ???..
അവന്റെ പൂർവ്വ കാലം,
രാവണൻ ആവുന്നതിനു മുമ്പുള്ള കാലവും, എങ്ങനെ ആ അസുരൻ ഉദിച്ചെന്നും അടുത്ത പാർട്ടിൽ….
സ്നേഹം…..
LOVER.
Pinnalla..petten aaykote ?
അടുത്ത ഭാഗം വന്നാൽ എല്ലാം clear ആകു
അതേ , എല്ലാം അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്..
??
തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
നല്ലൊരു നാളെക്കായി പരിശ്രമിക്കുക
ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക
ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക
കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട് ചെയ്യുക
ഡ്രാഗൺ കുഞ്ഞേ… ????.
ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..
അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ…,
തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.
ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.
എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..
?