“”” ഇറങ്ങിപ്പോടി അസത്തെ….. കണ്ടവനെയൊക്കെക്കൊണ്ട് സ്വന്തം തള്ളേനേം തന്തേനേം പറയിച്ച നിന്നെ കാണുന്ന പോലും എനിക്കിപ്പോ വെറുപ്പാ…………….. പൊക്കോ…. പോ……. പോ.. ഞങ്ങടെ വീട്ടീന്ന്……….. ഞങ്ങക്കിങ്ങനൊരു മകളില്ലാ……. പൊയ്ക്കോ…………… “””……….. … …………… അവർ ഇരുന്നിടത്ത് നിന്നും ഓടി വന്ന് അവളെ വീടിന്റെ പുറത്തേക്ക് തള്ളി . പലവെട്ടം അവരുടെ തള്ളൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവൾ ഒരിക്കൽ പോലും അതിൽ നിന്നും ഒഴിഞ്ഞ് മാറാനോ , തടയാനോ ശ്രമിച്ചില്ല ……………….. അവൾക്കൊപ്പം ഞാനും വീടിന്റെ വാതിലിന് വെളിയിലേക്കിറങ്ങി ……….
“””” മകളെ തള്ളിപ്പുറത്താക്കിയ ശേഷം അകത്തേക്ക് കേറിപ്പോയ ആ അമ്മയുടെ പിന്നാലെ അവളും അകത്തേക്ക് ചെന്നു…….. ഞാൻ പിന്നിൽ നിന്ന് തടയാൻ നോക്കിയെങ്കിലും അവളതിനൊന്നും കൂട്ടാക്കാതെ എന്റെ കയ്യും കുടഞ്ഞു മാറ്റി അകത്തേക്ക് ചെന്നു.,……., അകത്തേക്ക് കേറി ചെന്നാൽ അവരുടെ വർത്താനം കേട്ട് ഞാൻ എന്തെകിലും പറഞ്ഞുപോകുമോ എന്ന് പേടിച്ചിട്ട് മാത്രം ഞാൻ വാതിൽക്കൽ തന്നെ നിന്നു….
“” പ്ഫ ശവമേ… നാണമില്ലാതെ പിന്നേം കേറി വരുന്നോ………. . “”………. അമ്മ അവൾക്ക് നേരെ ചീറി …..
“”” അച്ഛനോട് പറ………””………….. അവൾ വാക്കുകൾ മുഴുവിക്കും മുന്നേ അമ്മ അവളെ അടിച്ച് പുറത്താക്കാൻ ഒരുങ്ങി………..
“””” ഇവിടാർക്കും ഒന്നും കേൾക്കണ്ട ………….. “”……….. അവര് വീണ്ടും അവളെ പിടിച്ച് തള്ളി……
“””” എനിക്കെന്റെ അച്ഛനോട് പറയാനുള്ളത് ഞാൻ പറയും……….. “””……………. ഇത്തവണ അവൾ തറപ്പിച്ചു തന്നെ പറഞ്ഞിട്ട് അമ്മയേം മറികടന്ന് അവൾ അച്ഛന്റെ അരികിലേക്ക് ചെന്നു…………
“”” അത്രനേരം നടന്ന എല്ലാം അറിയുന്നുണ്ടെങ്കിലും , താൻ ഇതൊന്നും കേൾക്കുന്നില്ല എന്ന മട്ടിൽ തലയും തിരിച്ചിരിക്കുന്ന ആ മനുഷ്യന്റെ മുന്നിൽ അവൾ ചെന്ന് നിന്നു… ……………
“”””” അച്ഛാ…… കുഞ്ഞി പുവാ…… പക്ഷെ അച്ഛനോട് പിണങ്ങീട്ടല്ലാട്ടോ ഞാൻ പോണേ…. ഒരിക്കലും നിക്കതിന് പറ്റൂല്ല …. അമ്മ പറഞ്ഞു ഇനി ന്നെ കാണണ്ടാന്ന്………… അച്ഛനും ന്നെ വെറുപ്പായി ല്ലേ…… അച്ഛനും ന്നെയിപ്പോ ഇഷ്ടല്ലല്ലേ … അതോണ്ടല്ലേ അമ്മ പുറത്താക്കീപ്പഴും തടയാതിരുന്നേ………………….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?