“””” അച്ഛാ…, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിക്കൊരു കുഴപ്പോല്ല്യ… …. ന്റെ സന്തോഷം ദാ ഇവനാ…….. “”………………………..അത് വരെ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്ന രാജിയുടെ നേർത്ത ശബ്ദത്തിലെ ഉറച്ച തീരുമാനം അയാളുടെ വായടപ്പിച്ചു ………. ….. പിന്നെ കുറച്ച് നേരത്തേക്ക് അയാളൊന്നും മിണ്ടിയില്ല ….. നെഞ്ചും തടവി കണ്ണുമടച്ച് ആ കസേരയിലങ്ങനെ ചാരി കിടന്നു…….
“”””” എല്ലാം പോട്ടേന്ന് വച്ചാലും , തന്റെ വീട്ടുകാർ ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കൂന്ന് തോന്നാനുണ്ടോ…..???………………. ” ……… നീണ്ട നേരത്തെ ആലോചനക്ക് ഒടുവിൽ അച്ഛന്റെ ശബ്ദം ഉയർന്നു….
“””””” ദേ…. നിങ്ങള് ഇത് എന്താ ഈ പറയണേ….. വീടോ , സ്വഭാവോ ഒന്നും അറിയാത്ത ഒരുത്തന് മോളെ കെട്ടിച്ചു വിടാനോ…. ഇല്ല…. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കാൻ സമ്മതിക്കില്ല…………………….. “”””””……….. അത്ര നേരവും ഞങ്ങൾ പറയുന്നതൊക്കെ കേട്ട് നിന്ന രാജീടെ അമ്മ അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ ചീറിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു……………… ..
“””” പിന്നെ….. പിന്നെ ഞാനെന്താ വേണ്ടേ ???….. …………. “””………… അത് വരെ ക്ഷമയോടെ എല്ലാം കേട്ടിരുന്ന അച്ഛൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് അമ്മയുടെ നേരെ അലറി …… അച്ഛന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോ അമ്മ നടുങ്ങി …..
“””” ഞാനെന്താ വേണ്ടേ…????? ….. ഇവനെ മാത്രം മതീന്ന് പറഞ്ഞ് വാശിപിടിക്കുന്ന എന്റെ മോളെ കൊല്ലണോ…….???……. അതോ അവളെ തെരുവിലേക്ക് അടിച്ചിറക്കണോ..???………….. അച്ഛന്റെ ഓരോ ചോദ്യത്തിന് മുന്നിലും ഉത്തരം കിട്ടാതെ ആ അമ്മ തലകുനിച്ചു നിന്ന് വിതുമ്പി………
“”””” ഇവളെ പടിയടച്ച് പിണ്ഡം വച്ച് ഇനിയുള്ള കാലം സ്വസ്ഥതയോടെ കഴിച്ചുകൂട്ടാൻ പറ്റുവോ നമുക്ക്……….. വയ്യ…. എന്റെ മോളുടെ കണ്ണീര് കാണാൻ എനിക്ക് വയ്യ………….. “””……………….. അത്രനേരം ഒച്ച വെച്ചത് കൊണ്ടാവും , ഇതും പറഞ്ഞ് അച്ഛൻ വീണ്ടും കസേരയിലേക്ക് ഇരുന്നു …….
“””” എന്ത് കൊണ്ടും ഇപ്പൊ അച്ഛനോട് കാര്യങ്ങൾ സംസാരിക്കാൻ എനിക്കുമേൽ ഉത്തരവാദിത്വം ഉള്ള ഒരാൾ വേണം………….. അങ്ങനെ ചിന്തിച്ചപ്പോ ഒരേയൊരു പേരെ മനസ്സിൽ വന്നുള്ളൂ… ” നന്തു “”………… … ആരെതിർത്താലും നന്തു കൂടെയുണ്ടാവും എന്നൊരു തോന്നൽ ഉള്ളത് കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി നന്തുവിന് ഫോൺ ചെയ്തു……….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?