“””” എനിക്ക് ആണായും പെണ്ണായും ഇവളേ ഉളളൂ …… എന്റെ മോളെ നല്ല രീതിയിൽ കെട്ടിച്ചു വിടണം എന്ന സ്വപ്നം മാത്രേ ഞങ്ങക്കുള്ളൂ….. ഞങ്ങളെ എത്ര വേദനിപ്പിച്ചാലും ഇവള് സന്തോഷായിട്ട് ഇരിക്കണം അത്രേ ഉളളൂ….. തനിക്ക് ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…… നാട്ടുകാരുടേം ബന്ധുക്കരുടേം കാര്യമൊക്കെ അവിടെ നിക്കട്ടെ,,,, എങ്ങനെ ഇവന്റൊപ്പം എന്റെ മോള് ജീവിക്കും….. പഠിപ്പ് പോലും നേരെ ചൊവ്വേ തീർന്നിട്ടില്ലാത്ത ഒരുത്തൻ എങ്ങനെയാ എന്റെ മോളെ പോറ്റാൻ പോണേ….. ഇവനിപ്പോ വീട് വീട്ടിറങ്ങിയ ഒരുത്തനാ …. അപ്പൊ എന്റെ മോളേം കൊണ്ട് തെരുവിലേക്കോ ??……. അങ്ങനെ കഷ്ടപ്പെടാനാണോ ഞാൻ ഇത്രേം കൊള്ളാം എന്റെ മോളെ പൊന്ന് പോലെ വളർത്തി വലുതാക്കീത്…………………. . “…………….. നിറകണ്ണുകളോടെ അച്ഛൻ പറഞ്ഞ് നിർത്തി ……….
“””””” അച്ഛന്റെ വിഷമവും ടെൻഷനും എനിക്ക് മനസ്സിലായി …. ഒരു പിതാവിന് മകളുടെ ഭാവിയെ പറ്റി ആധി ഉണ്ടാവും…… പക്ഷെ ഇവിടെ ഇവന്റെ കാര്യത്തില് അതിന്റെ യാതൊരു ആവശ്യവുമില്ല …………… “””………… നന്തു ഒന്ന് നിവർന്നിരുന്ന ശേഷം ബാക്കി പറഞ്ഞ് തുടങ്ങി …..
“”””” അച്ഛൻ കേട്ടിട്ടുണ്ടാവും ” നെടുംപറമ്പിൽ ” തറവാട്ടുകാരെ പറ്റി ….. ഇവന്റെ അമ്മേടേം എന്റേം ഒക്കെ തറവാട് …. ഞങ്ങടെ അച്ഛൻ… അതായത് ഇവന്റെ മുത്തച്ഛൻ …. മരിക്കുന്നതിന്റെ മുന്നേ ആ തറവാട് സ്വന്തം മോന്റെയോ മോളുടയോ പേരിൽ അല്ല … പേരക്കുട്ടിയുടെ , അതായത് ഇവന്റെ പേരിലാ എഴുതി വച്ചത് …, അച്ഛന്റെയും അമ്മയുടെയും കാലശേഷം ഞങ്ങള് പലസ്ഥലത്തായി വീട് വച്ച് മാറിയെങ്കിലും ആ തറവാട് ഇന്നും അതിന്റെ അവകാശിയെ കാത്ത് അവിടെ തന്നെ ഉണ്ട്….. ……. അതോണ്ട് ഇവർക്ക് ഇവിടുന്ന് തെരുവിലേക്കിറങ്ങേണ്ടി വരില്ല …… പിന്നെ അച്ഛൻ ചോദിച്ചല്ലോ ‘ എങ്ങനെ ഇവന്റൊപ്പം എന്റെ മോള് ജീവികൂന്ന്….. …..” ഒരു സംശയോം വേണ്ട , നല്ല അന്തസ്സായി തന്നെ ജീവിക്കും …. അവിടുത്തെ തെങ്ങും തോപ്പിൽ നിന്ന് കിട്ടുന്ന ആദായം മാത്രം ഉണ്ടെങ്കില് തന്നെ 2-3 കുടുംബങ്ങൾക്ക് സുഖമായി കഴിയാ……. പിന്നെ സിറ്റിയുടെ ഒത്ത നടുക്ക് തന്നെയുള്ള സൂപ്പർ മാർക്കറ്റും ഇന്നിവന്റെ പേരിലാ … . അതോണ്ട് മോള് ഇവന്റെ കൂടെ ഇറങ്ങിയാ കഷ്ടപ്പെടും എന്ന തോന്നലും വേണ്ട ……… “””…………………………. നന്തു പറഞ്ഞതൊക്കെ കേട്ട് എന്റെ കിളി പാറി….. ഞാനിതൊക്കെ അറിയുന്നത് അപ്പോഴായിരുന്നു ……
“”””” എന്തായാലും , എല്ലാം കേട്ട് കഴിഞ്ഞപ്പോ അച്ഛൻ ഒന്ന് അയഞ്ഞു എന്ന് തോന്നുന്നു… പിന്നെയൊന്നും പറഞ്ഞില്ല ………..
“”””” അപ്പൊ എന്താ അച്ഛന്റെ തീരുമാനം……… … “”””……….. അച്ഛന്റെ മൗനം നീണ്ട് വന്നപ്പോ നന്തു ചോദിച്ചു……
“”””” ഞാനിപ്പോ എന്താ പറയ…….. എല്ലാരും കൂടിയങ് എല്ലാം തീരുമാനിച്ചില്ലേ……….””………. ഞാനായിട്ട് ഇനി വില്ലൻ ആവുന്നില്ല …… ഇവളുടെ അമ്മയോട് കൂടി കാര്യങ്ങള് സംസാരിക്കണം…………… ‘””……………….. അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ വാതിൽക്കലേക്ക് നോക്കുമ്പോ അവിടെ ചാരി നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു അമ്മ ………….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?