“”””” ഞാൻ പറയാതെ തന്നെ നന്തു എഴുന്നേറ്റ് അങ്ങോട്ട് നടന്നു ………
“”””” അമ്മേ…….. “””…….. നന്തൂന്റെ വിളി കേട്ട് നോക്കുന്നുണ്ടെങ്കിലും മുഖത്ത് അപ്പോഴും വിഷമം തന്നെ ഭാവം……..
“”””” അമ്മ എല്ലാം കേട്ട് കാണുവല്ലോ….. ……. പൊന്ന് പോലെ നോക്കാൻ ഇവനും ഞങ്ങളും നോക്കാനുള്ളപ്പോ അമ്മയുടെ മോൾക്ക് ഒരു കുറവും ഉണ്ടാവില്ല …… തട്ടിപ്പറിക്കുകയല്ല , അപേക്ഷിക്കുകയാണ് …… സമ്മതിച്ചൂടെ അമ്മേ ഇതിന് …………………… “””…………………… കണ്ണീർതുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും അവരൊന്നും മിണ്ടിയില്ല …….
“””” സുമേ………. “”””…………… എന്ത് ചെയ്യും എന്നറിയാതെ ഞങ്ങൾ നിന്നപ്പോ വീണ്ടും അച്ഛന്റെ വിളി ഉയർന്നു…..
“””” അമ്മ ആ വിളി കേട്ട് കണ്ണൊക്കെ തുടച്ച് , അച്ഛന്റെ അരികിലേക്ക് മെല്ലെ നടന്നു ….. “””
“”””” ഇനി എതിർക്കണ്ട….. എതിർത്തിട്ടും ഒരു കാര്യോമില്ല …….. ഇവന്റെ ഒപ്പമാണ് നമ്മടെ മോള് സന്തോഷായിട്ട് ഇരിക്കുന്നതെങ്കില് നമ്മളായിട്ട് ഇനി തടസ്സം നിക്കണ്ട……. . . ………. “””””……….. അച്ഛൻ പറഞ്ഞ് നിർത്തിയതും രാജി അച്ഛന്റെ അടുത്തേക്ക് ഓടി ……..
“””” അവള് നേരെ ചെന്ന് വീണത് അച്ഛന്റെയും അമ്മയുടെയും കാൽക്കലാണ് ……
“”‘”” എന്ത് പറയും എന്ന് പോലും അറിയാതെ അവരുടെ കാൽക്കൽ കിടന്ന് എങ്ങലടിക്കുന്ന എന്റെ പെണ്ണിനെ ചെന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ ഞാൻ ചെല്ലുന്നതിന് മുമ്പ് തന്നെ അച്ഛൻ ആ ദൗത്യം നിർവഹിച്ചിരുന്നു ………
“””” മോള്ടെ ഇഷ്ടത്തിന് എതിര് നിന്നതല്ല…., ഭാവിയില് എന്റെ മോൾക്ക് ഒരു വിഷമവും വരരുത് എന്ന് കരുതിയാ അച്ഛനും അമ്മയും എതിർത്തത് ……….. “””………. അവളുടെ അവസ്ഥ കണ്ടിട്ടാവും അച്ഛനും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു ……… ….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?