“””” അമ്മേ…. ഇപ്പഴും ന്നോട് ദേഷ്യാ……… “””””…….. അമ്മയുടെ നേരെ തിരിഞ്ഞവൾ ചോദിക്കുമ്പോഴേക്കും ആ അമ്മ വിങ്ങി പൊട്ടിയിരുന്നു ……..
“””” ഒടുവിൽ , ഞങ്ങളുടെ രണ്ടാളുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വച്ച് കെട്ട് .. “”…… എന്ന തീരുമാനത്തിലേക്ക് എത്തി …. ഇതും പെണ്ണിന്റെ വാശിപ്പുറത്തു തന്നെയാ …… തറവാടിന്റെ ചില അറ്റകുറ്റ പണികൾ തീർക്കാനുള്ള സാവകാശം മാത്രം…. അത് കഴിഞ്ഞാ ഉടനെ കല്യാണം….
“””” അപ്പൊ അച്ഛാ അമ്മേ…. ഞാൻ ഇറങ്ങട്ടെ …., അത്യാവശ്യമായി ഒന്ന് ആലപ്പുഴ വരെ പോവാനുണ്ട്…., ഇവന്റെ അമ്മയുമായി ഇടക്ക് ഒരു ദിവസം ഇങ്ങോട്ട് വരാം ……………… “””…………. എല്ലാരോടും യാത്ര പറഞ്ഞിട്ട് നന്തു ഇറങ്ങാൻ ഒരുങ്ങി ………
“”””” അല്ല …. നീയിത് എന്തിനാ ഇവിടെ നിക്കണേ…. പോര് എന്റ്റൂടെ ………… “””……. പെട്ടെന്ന് ഓർത്തിട്ടെന്ന പോലെ തിരിഞ്ഞിട്ട് നന്തു എന്നോട് പറഞ്ഞു …..
“””””” വേണ്ടാ ..”””””””……….. എന്റെ പെണ്ണിന്റെ ഒച്ചയായിരുന്നു അത് …… പെട്ടന്ന് ഇത് കേട്ടപ്പോൾ അറിയാതെ വായീന്ന് വീണ് പോയതാ കക്ഷീടെ …. ഞങ്ങള് നോക്കീപ്പോ നാവിന്റെ തുമ്പും കടിച്ചിട്ട് താഴെക്കും നോക്കി നിക്കേണ് ആള് …..
“”””” വേണ്ട അനന്താ…… തത്കാലം അവനിവിടെ നിന്നോട്ടെ………….. “””…………………. നിശബ്ദതയെ മുറിച്ചോണ്ട് അച്ഛൻ പറഞ്ഞു…..
“”” അല്ല അച്ഛാ …. എന്നാലും….. .. “”””………………… ………
“””” എന്റെ മോളെ എനിക്കറിയാ ….. ഇനിയിപ്പോ ഇവൻ ഇവിട്ന്ന് പോയാ ഈ വീട് തന്നെ ഇവള് വേണോങ്കി മറിച്ചിടും …….., എന്തായാലും ഇത്രേം നാള് ഇവൻ ഇവിടെ ഉണ്ടായിരുന്നതല്ലേ … ഇനീം കുറച്ച് ദിവസം കൂടിയല്ലേ … ഞങ്ങള് നോക്കിക്കോളാ……………….. “””!……………………… കേട്ടത് വിശ്വാസം വരാതെ ഞാൻ കണ്ണും മിഴിച്ച് അച്ഛനെ ഒന്ന് നോക്കി ….. ആൾക്ക് അപ്പോഴും വലിയ ഭാവമാറ്റം ഒന്നുമില്ല ….. നാണിച്ച് തലകുനിച്ചു നിക്കുന്ന എന്റെ പെണ്ണിന്റെ ആ ചമ്മിയ മുഖം മാത്രം അപ്പൊ എനിക്ക് ശെരിക്ക് ആസ്വദിക്കാൻ പറ്റിയില്ല .. ………
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?