“”” ആ….. എന്നാ താൻ വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം …………. “””…………… അച്ഛൻ വിളിച്ചപ്പോ ഞാൻ കൂടെ ചെന്നു ……
“”” വീട്ടിലെ തൊടിയിൽ കൂടി നടക്കുമ്പോ അച്ഛൻ ഒരുപാട് നേരം സംസാരിച്ചു….. എന്റെ പഠിപ്പും, വീട്ടുകാരും ആയിരുന്നു തുടക്ക വിഷയമെങ്കിലും , അത് ചെന്ന് നിന്നത് രാജിയിലും , അവളുടെ കുഞ്ഞുന്നാളിലെ ഓരോ കുറുമ്പിലുമാണ്….. അതെല്ലാം ഓർത്തെടുത്ത് പറയുമ്പോ ഒരുതരം സന്തോഷമായിരുന്നു അയാൾക്ക് ………. “”””……..
“” തിരികെ ഞങ്ങള് വീട്ടിലേക്ക് കേറിയപ്പോഴേക്കും ടേബിളിൽ ചോറും കറിയും ഒക്കെ റെഡിയായിരുന്നു….. രാവിലെ ഒന്നും കഴിക്കാത്ത കാര്യം പോലും ഞാൻ അത് കണ്ടപ്പോഴാ ഓർത്തെ ……………..
“”””” അച്ഛൻ എന്നോട് കുറച്ച് അടുത്തെങ്കിലും , അമ്മ ഇപ്പോഴും എന്നെ കാണുമ്പോ മാറി നടക്കുവാണ്… ആ മോളെ തട്ടിയെടുത്തതിന്റെ ദേഷ്യം കാണും ,… വഴിയേ ശെരിയാവുമായിരിക്കും……. …… അച്ഛനും അമ്മയും അടുത്തുള്ളത് കൊണ്ടാണ്ന്ന് തോന്നണു.. പെണ്ണിനും എന്നെ വല്യ മൈന്റില്ല…. ‘ ഒറ്റക്ക് കിട്ടുമ്പോ ശെരിയാക്കി തരാടി മിസ്സേ നിന്നെ ഞാൻ…’…. ഞാൻ മനസ്സിൽ പറഞ്ഞു…..
“””” ഞങ്ങൾ 4 പേരും ഒരുമിച്ചാണ് അന്ന് കഴിക്കാൻ ഇരുന്നത് …. എല്ലാവർക്കും വിളമ്പി കൊടുത്ത ശേഷം പെണ്ണ് ഇപ്പൊ വന്ന് എന്റെ തൊട്ടടുത്ത് ഇരിക്കും എന്ന് ഞാൻ വെറുതെയാണേലും പ്രതീക്ഷിച്ചു…. … പക്ഷെ ആള് വന്നിരുന്നത് എന്റെ ഓപ്പോസിറ്റും… അമ്മയുടെ സൈഡിൽ ….. എന്റെ വലത് വശത്ത് ടേബിളിന്റെ തലഭാഗത്ത് അച്ഛനും ………. …… പരസ്പരം കറികളൊക്കെ നീക്കി വച്ച് കഴിക്കുന്നുണ്ടെങ്കിലും , ആരും ഒന്നും മിണ്ടുന്നില്ല…. എല്ലാവരുടേം തല തിന്നുന്ന പ്ലേറ്റിൽ മാത്രം…. ഇനി പട്ടാളചിട്ടയാണോ ഇവിടെ………??……
രാജി ഇടക്ക് അവള്ടെ പ്ലേറ്റിൽ നിന്നും തല ഉയർത്തി എന്റെ പ്ലേറ്റിലേക്ക് നോക്കും … എന്നിട്ട് എന്റേല് കുറവുള്ള കറിയൊക്കെ ഒന്നും അറിയാത്ത പോലെ നൈസ് ആയിട്ട് എനിക്ക് നേരെ നീക്കിവച്ച് തരും….. പക്ഷെ ഒരു നോട്ടം…. ഏഹേ…. അത് കിട്ടാൻ ഞാൻ വല്ല പുണ്യോം ചെയ്യണമായിരുന്നു എന്ന് തോന്നിപ്പോയി……..
“”””” ആഹാ….. നിന്നെയിപ്പോ ഞാനങ്ങനെ വെറുതേ വിടുന്നില്ല മോളെ……. “”……… ഞാൻ ഒതുക്കത്തിൽ അച്ഛന്റേം അമ്മയുടേം മുഖത്തേക്ക് ഒക്കെ ഒന്ന് നോക്കി അവര് എന്നെ ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി , മെല്ലെ എന്റെ കാല് മുന്നോട്ട് പായിച്ചു…. കോപ്പ്…. എത്തുന്നൂല്ലല്ലോ …. അവള്ടെ കാലുകളെ കണ്ടെത്താൻ
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?