” അവിടെ ചെന്ന് ചുമ്മാ കൊറേ നേരം ജോയിടെ കൂടെ ഓരോന്നും പറഞ്ഞിരുന്നു….. ഓരോ സെക്ഷനെക്കുറിച്ചും , മാർക്കറ്റ് നിലനിന്നു പോവാൻ അവര് ചെയ്യുന്ന കാര്യങ്ങളും , പർച്ചേസിങ്ങിനെ കുറിച്ചും ഒക്കെ ഒരു ധാരണ കിട്ടി ആ സംസാരത്തിലൂടെ …………..
“””” നേരം ഇരുട്ടുന്ന വരെ അവിടെയൊക്കെ ചുറ്റിപറ്റി നിക്കാൻ തന്നെയായിരുന്നു തീരുമാനം ….. ഭാവി അമ്മായിയപ്പൻ വിചാരിച്ചോട്ടെ ഭാവി മരുമോൻ നല്ല തിരക്കൊക്കെ ഉള്ള ആളാണെന്ന്…………….
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
“”” സമയം 7 മണി ആയപ്പോ ഞാൻ അവിടുന്ന് ഇറങ്ങാൻ നിക്കുമ്പോഴാണ് മജീദ്ക്കയുടെ വരവ് ……
“”””‘ ബൾക്ക് ആയിട്ട് വാങ്ങി വെക്കുന്ന ഐറ്റംസും എല്ലാം നേരെ ഇറക്കുന്നത് ഞങ്ങളുടെ തന്നെ ഗോഡൗണിലേക്കാണ് , ഇവിടുത്തെ സ്റ്റോക്ക് തീരുന്നത് അനുസരിച്ച് ലിസ്റ്റ് എടുത്ത് സാധനങ്ങൾ ഇക്ക പോയി എടുക്കുകയാണ് പതിവ് ……. ഈ ആഴ്ചത്തേക്കുള്ള സാധനങ്ങൾ എടുക്കാനുള്ള തിരക്കിലാണ് പുള്ളി …
“””” വീട്ടീ പോവാൻ വല്യ തിരക്കൊന്നും ഇല്ലാതിരുന്ന കൊണ്ട് ഞാനും ഇക്കയുടെ കൂടെ പോയി …..
“”” ആ ടാറ്റ ഏസ് വാനിലിരുന്ന് പോവുമ്പോ ഇക്ക എന്നോട് മൂപ്പരുടെ വിഷമങ്ങളുടെ കെട്ടഴിച്ചു…. ഇക്കയുടെ കുടുംബം ഒക്കെ അങ്ങ് കാസറഗോഡാണ്……. അവരെയൊക്കെ കണ്ടിട്ട് തന്നെ കൊറേയായി എന്ന് അയാളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി …… …..
“””” ലിസ്റ്റ് നോക്കി എല്ലാം എടുത്ത് , സാധങ്ങളൊക്കെ വണ്ടീല് കയറ്റി വക്കാൻ ഞാനും ഇക്കയെ സഹായിച്ചു………
“”””” ഇവിടെ നിർത്തിക്കോ ഇക്കാ , ബൈക്ക് ഞാൻ ഇവിടെയാ വച്ചേ………… “”…………. തിരികെ കടയിലേക്ക് എത്താറായപ്പോ ഞാൻ ഇക്കയോട് അവിടെ ഇറങ്ങുവാന്ന് പറഞ്ഞു ….. …
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?