പുറത്തേക്കിറങ്ങി… . 6 അടിയോളം പൊക്കമുണ്ടെങ്കിലും അധികം വണ്ണമില്ല . വെട്ടിയൊതുക്കിയ മീശയിലും തലമുടിയിലും നല്ല പോലെ നര കേറിത്തുടങ്ങി . മുണ്ടാണ് വേഷം . ഷർട്ടിന്റെ കയ്യൊക്കെ നല്ല വൃത്തിയായി മടക്കി വച്ചിട്ടുണ്ട് ….. അയാൾക്ക് പിന്നാലെ സെറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഇറങ്ങി .. അതവളുടെ അമ്മയായിരിക്കും എന്ന് ഞാൻ ഊഹിച്ചു , ഊഹം അല്ല ശെരി തന്നെ . രാജീടെ അതേ നീളൻ മൂക്കും , അതേ കണ്ണുകളും ആയിരുന്നു അവർക്കും. അതിരാവിലെ തന്നെയുള്ള യാത്ര സമ്മാനിച്ച ക്ഷീണത്തിന്റെ ബാക്കി അവശിഷ്ടങ്ങൾ രണ്ട് പേരുടെയും മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട് …
” ഓട്ടോയിൽ നിന്നിറങ്ങിയ അച്ഛൻ ഒരു നിമിഷം ഞങ്ങളെ തന്നെ തുറിച്ചു നോക്കിയ ശേഷം ഓട്ടോക്കാരന് പൈസ കൊടുക്കാനായി മുന്നോട്ട് നീങ്ങി , പിന്നാലെ ഇറങ്ങിയ അമ്മയുടെ മുഖത്തുള്ള ഭാവം അത്ഭുതമാണോ അതോ ദേഷ്യമാണോ എന്ന് വേർതിരിച്ചെടുക്കാൻ പറ്റുന്നില്ല , അവരുടെ ഉള്ളിലെ ഞെട്ടൽ ആ കണ്ണുകളിൽ വ്യക്തമായിരുന്നു ., …
“”” പെട്ടെന്ന് എന്റെ കയ്യിൽ ഒരു കരസ്പർശം …….. അച്ഛൻ ഇറങ്ങിയപ്പോ ഉള്ള നോട്ടവും ഭാവവും ഒക്കെ കണ്ട് പേടിച്ചിട്ട് , ആരൊക്കെ വന്നാലും ഞങ്ങളെ പിരിക്കാൻ പറ്റൂല്ല എന്ന് കാണിക്കാൻ ആണെന്ന് തോന്നണു എന്റെ കയ്യിലും മുറുക്കി പിടിച്ച് നിക്കേണ് പെണ്ണ്, … …….
“” നീയെന്താ മോളേ ഇവിടെ ., നിന്നോട് ഹോസ്റ്റലിൽ നിക്കാനല്ലേ ഞാൻ പറഞ്ഞേ……….. “””………………. ഓട്ടോ പറഞ്ഞ് വിട്ട ശേഷം , ഇറക്കി വച്ച ബാഗും എടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്ന് ഒരു പരുക്കൻ ശബ്ദത്തിൽ അച്ഛൻ ചോദിക്കുമ്പോഴും പെണ്ണ് നിന്ന് വിറക്കുകയാണ് … കയ്യിലെ മുറുക്കിയുള്ള പിടിക്ക് ഭലം കൂടി വന്നു .. ……
“”” അച്ഛാ … ഞാൻ…, …. “”………………… .. വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു തുടങ്ങിയതും പിന്നിൽ നിന്ന് അവളുടെ അമ്മ ഇടക്ക് കേറി ………….
“””” പ്ഫ അസത്തെ…. കുടുംബത്തിന്റെ നാണം കളയാനായിട്ട്………. “”………….. അലറിക്കൊണ്ട് അവളെ അടിക്കാനായി അമ്മ കയ്യോങ്ങി .., .. ….
“””” സുമേ….. “””………. കറക്റ്റ് സമയത്ത് പിന്നിൽ നിന്നും അച്ഛന്റെ വിളി ഉയർന്നു…..
“””” വെറുതെ മുറ്റത്ത് കിടന്ന് ബഹളം വച് നാട്ടുകാരെ കൂടെ അറിയിക്കണോ, ??? ….. ഉറച്ച ശബ്ദത്തിലുള്ള അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ അവരുടെ കൈ താഴ്ന്നു…..
“”” ഞങ്ങളുടെ മുഖത്ത് പോലും നോക്കാതെ അയാൾ ആ ബാഗും കൊണ്ട് അകത്തേക്ക് കേറി … പിന്നാലെ അവളുടെ അമ്മയും…….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?