“””” ഉവ്വ്.. ഉവ്വേയ്………. അപ്പൊ ശെരിയെന്നാ… അപ്പൊ ഇക്കയുടെ കാര്യം അങ്ങ് ഡീൽ ആക്കിയേക്ക് …. എന്തേലും ഉണ്ടേല് എന്നെ വിളിച്ചാ മതി …….. “””…………..
“”””” അവനോട് സംസാരിച്ചു നിർത്തി ഫോൺ നോക്കീപ്പോ മണി 9 ആയി..
.. പിന്നൊന്നും നോക്കീല്ല നേരെ മിസ്സിന്റെ വീട്ടിലേക്ക് വിട്ടു …….
“”” ഞാൻ ചെല്ലുമ്പോ അച്ഛൻ ഉമ്മറത്തു തന്നെയുണ്ട് … മൂപ്പരുടെ ആ ചാരു കസേരയിൽ മേലോട്ടും നോക്കി കിടക്കേണ് കക്ഷി …….
“””” ഞാൻ ചെരുപ്പൊക്കെ ഊരി ഉമ്മറത്തേക്ക് കേറുമ്പോ ആള് ഒന്ന് നിവർന്നിരുന്നു …….
“”””” താൻ കഴിച്ചിട്ടില്ലല്ലോ ………. “””………..
” ഞാൻ ഇല്ലെന്ന് തലയാട്ടി ….
“”” ഹാ…. ഞങ്ങള് കഴിച്ചു ….. എട്ട് മണി ആവുമ്പോഴേക്കും ഞാൻ കഴിക്കും കൊല്ലങ്ങളായിട്ടുള്ള ശീലാ …… ”’ …. അച്ഛൻ സംസാരിച്ചു തുടങ്ങിയപ്പോ ഞാൻ അവിടെ ആ തൂണും ചാരി നിന്നു ….
“”””” അകത്തേക്ക് ചെന്നോളൂ…. ഉച്ചക്ക് വല്ലതും കഴിച്ചതല്ലേ… വിശക്കുന്നുണ്ടാവും തനിക്ക് …… “”……….. അച്ഛൻ പറയാൻ കാത്ത് നിക്കുകയായിരുന്നു ഞാൻ അകത്തേക്ക് ഓടാൻ…. വിശന്നിട്ട് വയറ് തള്ളക്ക് വിളിക്കാൻ തുടങ്ങിയിട്ട് നേരം കൊറേയായി ……..
“””””” അകത്തേക്ക് കേറീപ്പോ നേരെ ചെന്ന് പെട്ടത് അമ്മയുടെ മുന്നിലാ …. അച്ഛന് കഴിക്കാനുള്ള മരുന്നും , ഒരു ഗ്ലാസിൽ വെള്ളോം ആയിട്ട് ഉമ്മറത്തേക്ക് വരുവായിരുന്നു അവർ ……. പെട്ടന്ന് എന്നെ കണ്ടപ്പോ ഉണ്ടായ ഞെട്ടലിൽ ആ ഗ്ലാസിലുള്ള വെള്ളം കുറച്ച് തുളുമ്പി താഴെ പോയി ….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?