“”””” അവൾ വരുമെന്ന ചിന്ത മനസ്സിൽ ഉള്ളത് കൊണ്ടാവും തലമുടിയിലൂടെ വിരലുകൾ ഓടി നടക്കുന്നത് ആ ഉറക്കത്തിലും ഞാൻ വേഗം തിരിച്ചറിഞ്ഞത് ……..
“””” പൊന്നൂ… “””…………. ഞാൻ വേഗം എഴുന്നേറ്റപ്പോഴേക്കും പെണ്ണെന്റെ വായ പൊത്തി …….. റൂമിൽ സീറോ വാട്ട് ബൾബിന്റെ നീല വെളിച്ചം നിറഞ്ഞു നിന്നത് കൊണ്ട് ഞങ്ങളുടെ കാഴ്ചക്ക് തടസ്സം ഒന്നുമുണ്ടായിരുന്നില്ല …..
“”” മെല്ലെ പറയ്….. … അവരൊക്കെ ഈ വീട്ടില് തന്നെയാ ഒള്ളെ…… “””…………. അടക്കിപ്പിടിച്ച ശബ്ദത്തിൽ അവൾ എന്റെ ചെവിയിൽ പറഞ്ഞു …….
“””” എത്ര നേരായീന്നറിയോ പെണ്ണെ ഞാൻ നോക്കിയിരിക്കുന്നെ…. എന്തേ വൈകിയെ ……….. “””………. ഞാനും അടഞ്ഞ ശബ്ദം സ്വീകരിച്ചു……
“””” അവരൊക്കെ ഉറങ്ങീന്ന് ഉറപ്പ് വരുത്താതെ എങ്ങനെയാ മോനൂ ഞാൻ വരുന്നേ …, അത് വിട് , എവിടായിരുന്നു ചെക്കാ ഇന്ന് മുഴുവൻ …. “””………… പറഞ്ഞു തീരുംമുന്നെ എന്റെ ചെവി പെണ്ണ് വലിച്ചെടുത്തു …
“”” ആഹ്… പിടി വിട്… പൊന്നൂസേ… നല്ല കുട്ടിയല്ലേ… പ്ലീസ്… പിടി വിട്………… “””………….. ഞാൻ ഒച്ചയുണ്ടാക്കും എന്ന് പേടിച്ചിട്ടാവും ദുഷ്ടത്തി വേഗം പിടി വിട്ടു ……..
“””” മൊത്തം തിരക്കായിരുന്നു പൊന്നൂ… കടയുടെ ഓരോ കാര്യങ്ങളും മനസ്സിലാക്കി വരുന്നേ ഉളളൂ ………. “””” ഞാൻ ഒരു ന്യായീകരണം പോലെ പറഞ്ഞു ……
“”” ഇങ്ങട്ട് വന്നേ പെണ്ണേ, നീ ……. “”………….. പറഞ്ഞു തീരുംമുന്നേ ഞാനവളെ എന്റെ നെഞ്ചത്തോട്ട് വലിച്ചിട്ടു ……….
“”””” മോനൂ….. വേണ്ടാട്ടോ. കുരുത്തക്കേടൊന്നും…, അവരൊക്കെ അപ്പുറത്തുള്ളതാ …………. “”…… പെണ്ണ് എന്റെ മേല് നിന്നും വേഗം മാറി …..
“”””” ഞാൻ പിടിച്ചു തിന്നുവോന്നുമില്ല പെണ്ണേ ….. ….. അല്ല ഇങ്ങനാണേല് എന്തിനാണാവോ ഇപ്പൊ ഇങ്ങട്ട് എഴുന്നള്ളിയേ…….. “””………………. ഇതും പറഞ്ഞിട്ട് ഞാൻ കുറച്ച് നീങ്ങിയിരുന്നു ……..
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?