?രാവണചരിതം 10 [LOVER] 1323

“””” നോക്കിക്കോ പൊന്നൂസേ ….. കെട്ട് കഴിഞ്ഞാ പിന്നെ നിനക്ക് കട്ടിലീന്ന് ഇറങ്ങാൻ നേരോണ്ടാവൂല്ല ………… “”””…………….

 

“””””” ഹഹഹ് ഹാ ….. കൊല്ലുവോ ന്നെ നീ ദുഷ്ടാ …………… “”””……..

 

 

“”””” ഇന്നിങ്ങനൊക്കെ എന്നെ മൂടാക്കിയിട്ട് പറ്റിച്ചതിന് എല്ലാത്തിനും കൂടി അന്ന് പലിശ സഹിതം ഞാൻ കണക്ക് തീർക്കൂടി കുറുമ്പി മിസ്സേ……………. . ….. “””” ………… ഞാൻ അവളെ കൂടുതൽ എന്നിലേക്ക് ചേർത്ത് ഇറുക്കി …..

“”””” കുറച്ച് നേരം കൂടി അങ്ങനെ കെട്ടിപിടിച്ചു കിടന്ന ശേഷം പെണ്ണ് തിരികെ അവളുടെ മുറിയിലേക്ക് തിരിച്ചു പോയി …… … അച്ഛനും അമ്മയ്ക്കും വെളുപ്പിന് നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉണ്ട് …. ഇനിയെങ്ങാനും കഷ്ടകാലത്തിന് പെണ്ണ് എന്റെ കൂടെ കിടന്ന് ഉറങ്ങിപ്പോയാ….. പിന്നെ അത് മതി അമ്മക്ക് അവളോട് കുതിരകേറാൻ ……. അത് കൊണ്ട് ഞാൻ എതിർക്കാനും നിന്നില്ല …… . “””

 

 

“””””” പിന്നീടുള്ള ദിവസങ്ങൾ കണ്ണടച്ചു തുറക്കും മുമ്പേ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു …….. ഇതിന്റെ ഇടയിൽ പെണ്ണിന്റെ ഇപ്പോഴത്തെ ജോലി റിസൈൻ ചെയ്യാൻ അച്ഛൻ ആവശ്യപ്പെട്ടു………. ഇനിയും അവിടെ ജോലി തുടർന്നാ പഠിപ്പിക്കുന്ന കുട്ടികള് മുതൽ കൂടെ ജോലി ചെയ്യുന്ന അദ്ധ്യാപകര് വരെ തന്റെ മകളെ കാണുമ്പോ കളിയാക്കിച്ചിരിക്കും ……. ഇതായിരുന്നു അച്ഛന്റെ വാദം……………………….. അതിൽ ഒരു പരിധി വരെ ശെരിയുണ്ടെന്ന് എനിക്കും തോന്നിയെങ്കിലും , ഞാൻ എന്ത് ചെയ്യണംന്ന് തീരുമാനിക്കാനുള്ള അവളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയില്ല …………..

 

“”” ഈയൊരു കാര്യത്തിൽ കൂടി അച്ഛന്റെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി അവൾ ആ കോളേജിലെ ജോലി റിസൈന്‍ ചെയ്തു …………….

 

 

“”” അവിടുത്തെ ജോലി വേണ്ടാന്ന് മാത്രെ അച്ഛൻ പറഞ്ഞുള്ളൂ .. വേറെയൊരു സ്ഥലത്ത് നോക്കിക്കോളാൻ മൂപ്പര് പറഞ്ഞെങ്കിലും … തത്കാലം കുറച്ച് കാലത്തേക്ക് ജോലി വേണ്ടാന്ന് പറഞ്ഞിരിക്കേണ് കക്ഷി …….

 

 

“””” അങ്ങനെ ആർക്കു വേണ്ടിയും കാത്ത് നിക്കാത്ത സമയം ദിവസങ്ങളെയും കൊണ്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു….

 

 

“” ഒരു ഞായറാഴ്ച ദിവസം രാവിലെ ഞാൻ കടയിലേക്ക് ഇറങ്ങാൻ നിക്കുമ്പോ എന്റെ ഫോണിലേക്ക് ഒരു കോള് വന്നു ………….

 

 

ഇതിപ്പോ ആരാന്നും വിചാരിച്ച് ഞാനത് അറ്റൻഡ് ചെയ്തു ……

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

196 Comments

Add a Comment
  1. Innu thanna idane

  2. ബ്രോ ഇന്നാണോ അതോ നാളെയാണോ

    1. Vannu makkalee..!!????

Leave a Reply

Your email address will not be published. Required fields are marked *