“”” വേണം…. “””…
“””” ന്നാലെ…. ഇവിടിങ്ങനെ നിന്നാ മതിയോ ………. പെണ്ണിന് അച്ഛനോട് എല്ലാം പറയേം വേണം പക്ഷെ അകത്തേക്ക് ചെല്ലാൻ പേടീം ആണ് …. അത് കൊണ്ട് പുറത്ത് തന്നെ മടിച്ചു നിക്കേണ് ആള് …….
“””” പോവാല്ലേ … അകത്തേക്ക് ……… ‘……….
“”” ഒരു നിമിഷം കണ്ണടച്ച് നെഞ്ചിൽ കയ്യും വച് നിന്ന ശേഷം പെണ്ണ് അകത്തേക്ക് നടന്നു .. പിന്നാലെ ഞാനും ………..
“”” ഞങ്ങൾ ചെല്ലുമ്പോ അകത്തവർ ഞങ്ങളെയും കാത്ത് ഇരിക്കുകയായിരുന്നു…….
“”” ഒരു ചാരു കസേരയിൽ പിന്നോട്ടും ചാരി കണ്ണും അടച്ചിരിക്കുന്ന അവളുടെ അച്ഛൻ … അതിന്റെ തൊട്ട് പിന്നിൽ തന്നെ തലക്ക് കയ്യും കൊടുത്ത് മറ്റൊരു കസേരയിൽ കുമ്പിട്ടിരിക്കുന്ന അവളുടെ അമ്മ …. …………. തികച്ചും ശാന്തത………..
“”” അച്ഛാ……… “”…………… മെല്ലെ അവളുടെ വിളി ഉയർന്നതും അയാളുടെ കണ്ണുകൾ തുറന്നു , തലയും കുനിച്ചിരുന്ന് കരയുകയായിരുന്ന അവളുടെ അമ്മ തന്റെ കണ്ണ്നീരൊക്കെ തുടച് ഞങ്ങളെ നോക്കി ……..
“””” പറയെടി അസത്തെ ആരാ ഇവൻ… ഇങ്ങനെ അഴിഞാടി നടക്കാനാണോ നീ ഹോസ്റ്റലിൽ പോവാതെ നിന്നെ………. “””…………………. അവളുടെ അമ്മയുടെ ഡയലോഡ് കേട്ടിട്ട് എനിക്കാകെ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു ….
“”” അച്ഛാ….. എനിക്ക് പറയാനുള്ളത് കേൾക്കച്ഛാ., …….. ” അവൾ നേരെ ഒന്നും മിണ്ടാതെ ചാരി ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് നീങ്ങി …….
“””” അയാൾ ഒന്ന് നിവർന്നിരുന്ന് അവളെ ഒരു നോട്ടം നോക്കി , ഒരു തരം വഞ്ചിക്കപ്പെട്ടവന്റെ ദയനീയതയുടെ നോട്ടം. … അത് നേരിടാൻ വയ്യാതെ എന്റെ പെണ്ണ് തലകുനിച്ചു… അതെനിക്ക് ഒരു നിമിഷം പോലും കണ്ട് നിക്കാൻ സാധിച്ചില്ല , എനിക്ക് വേണ്ടി എന്ത് അപവാദവും കേൾക്കാൻ തയ്യാറായവൾ…. എന്ത് കളിയാക്കലുകൾ നേരിടേണ്ടി വന്നാലും എന്നെ കൈവിടില്ല എന്ന് വാശി പിടിച്ചവൾ…. അവളാണ് ഇന്ന് സ്വന്തം അച്ഛന്റെയും അമ്മയുടെയും മുന്നിൽ തലകുനിച്ചു നിക്കുന്നത് , അതും എനിക്ക് വേണ്ടി …… ആ കാഴ്ച കണ്ട് നിക്കാൻ എനിക്ക് കഴിഞ്ഞില്ല ….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?