“”” പെട്ടെന്ന് മുന്നിൽ കേറി നിന്ന എന്നെ കണ്ടപ്പോ അയാൾ അവിടെ നിന്നു …. ഉയർത്തിപ്പിടിച്ച കൈ പോലും താഴ്ത്താതെ പകച്ചുള്ള അയാളുടെ നില്പ് കണ്ടിട്ട് അവൾ എന്നെയും കടന്ന് അയാൾക്ക് അരികിലേക്ക് ഓടി …………
“”” തല്ലിക്കോ അച്ഛാ…. അച്ഛന് മതിയാവോളം തല്ലിക്കോ… തല്ലിക്കൊന്നോ എന്നെ……. …. പക്ഷെ ഇവനെ ….. ഇവനെ മാത്രം എനിക്ക് കൈവിട്ട് കളയാൻ പറ്റില്ല അച്ഛാ… അത്രക്ക് ഇഷ്ടപ്പെട്ടുപോയി അച്ഛാ ഞാനവനെ ………….. ……. “””………. … പൊട്ടികരഞ്ഞുകൊണ്ട് രാജി അയാളുടെ കാൽക്കലേക്ക് വീണ് കിടക്കുമ്പോഴും അയാൾ അവിടെ അതേ നിൽപ്പ് തന്നെ നിക്കുകയായിരുന്നു……
“”” നീ ഗുണം പിടിക്കില്ലെടി അസത്തെ……… സ്വന്തം തന്തയെക്കാളും തള്ളയെക്കാളുമൊക്ക വലുതാണോടി നിനക്കിവൻ………….. ……… “””………… പാഞ്ഞെതിയ അമ്മ കൈ കൊണ്ട് അവളെ പട്ടിയെ തല്ലുന്നത് പോലെ തല്ലുന്നത് കണ്ടിട്ട് എന്റെ ചങ്ക് പിടഞ്ഞു…. …………… ഇപ്പൊ ഞാനതിൽ ഇടപെട്ടാ അതെന്റെ പെണ്ണിന് തന്നെയാ നാണക്കേട് എന്ന് ചിന്ത ഒന്ന് കൊണ്ട് മാത്രം ഞാൻ പല്ലും കടിച്ച് പിടിച്ചവിടെ നിന്നു …
“””” ആാാാഹ്ഹ്……… സുമേ…. മ…… “”……………………… അവരുടെ ബഹളത്തിന്റെ ഇടക്ക് അത് തടയാൻ വേണ്ടി ഉച്ച ഉയർത്തിയതും അച്ഛൻ നെഞ്ചിലും കയ്യുമർത്തി തറയിലേക്ക് ഇരുന്ന് പോയി ….. പെട്ടന്ന് ഞാൻ ഓടി ചെന്ന് പിടിക്കാൻ നോക്കിയെങ്കിലും അയാൾ എന്റെ കൈ തട്ടിമാറ്റി …..
“”” അയ്യോ … ന്റെ ഭഗവാനേ….. ….. എന്ത് പറ്റി ഏട്ടാ…… …. ഹോസ്പിറ്റലിൽ പോണോ ഏട്ടാ……………… “!……………. അപ്പോഴേക്കും ബഹളം നിർത്തി അമ്മ അച്ഛന്റെ അടുത്ത് ചെന്നിരുന്ന് പതിയെ അയാളുടെ നെഞ്ച് തടവി കൊടുക്കാൻ തുടങ്ങി ….. ശ്വാസഗതി മേപ്പോട്ടായ പോലെ അച്ഛന്റെ വലിവ് കണ്ടപ്പോ ഞാനും ഒന്ന് ഭയന്നു ……..
“””” അച്ഛാ…… ദാ…….. ഇത് കഴിക്കച്ഛാ…………. “””…………….. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു കയ്യിൽ എന്തോ ഗുളികയും മറുകയ്യിൽ വെള്ളവുമായി അപ്പോഴേക്കും രാജി ഓടിപ്പിടച്ചെത്തി…. അച്ഛന്റെ ശ്വാസമുട്ടിനെക്കുറിച്ച് നല്ല ബോധ്യമുള്ളത് കൊണ്ടാവണം അവൾ ആദ്യം തന്നെ അതിനുള്ള മരുന്നെടുക്കാൻ ഓടിയത്………….. ….
“”” സുമേ…… വേണ്ടാ…… പറയ്യ്……. ‘””…………… ശ്വാസമെടുക്കാൻ പാട് പെട്ട് വലിവ് തുടർന്ന അവസ്ഥയിലും അയാൾ ഭാര്യയോട് വേണ്ടാന്ന് പറയാനാ പറഞ്ഞത് …… പറഞ്ഞ് നിർത്തിയതും വീണ്ടും വലിവ് തന്നെ………
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?