“”” അച്ഛാ…… “”………… അതൊന്നും കാര്യമാക്കാതെ അവൾ അച്ഛന്റെ തൊട്ടടുത്ത് ഇരുന്ന് അയാളുടെ മുതുകിൽ കൈ വക്കാൻ ഒരുങ്ങി …..
“””” തൊടരുത് നീ……….. “””…………….. അമ്മയുടെ നിലവിളി കലർന്ന അലർച്ച കേട്ട് നിന്ന എന്റെ കാതുകൾ പോലും അടപ്പിച്ചു …..
“”””” തൊടരുത്…… ഇങ്ങേരെ തൊടാനുള്ള അവകാശം പോലും ഇനി നിനക്കില്ല………… …… കാണണ്ട ഞങ്ങക്ക് നിന്നെ ……… “””…………………. ആവരുടെ ആരോഗ്യത്തിനു പോലും താങ്ങാൻ കഴിയാത്ത അത്രക്കും ഉച്ചത്തിൽ അവർ അലറിയപ്പോ എന്റെ പെണ്ണിന്റെ തലകുനിഞ്ഞു………….
“””” അച്ഛാ….. പൊറുക്കണം ഞങ്ങളോട്………… …. “””…………… ആ അച്ഛന്റെ കാൽക്കലേക്ക് അവൾ കരഞ്ഞുകൊണ്ട് വീണു……
“”” ക്ഷമിക്കച്ഛാ…… ഈ ഒരു തവണ മാത്രം ….. ഇന്നേവരെ ഒന്നിന് വേണ്ടിയും അച്ഛനോട് ഞാൻ വാശിപിടിച്ചില്ലല്ലോ ,… പക്ഷെ ഇവൻ…… ഇവനെ മാത്രം ….. ഇവന് വേണ്ടി മാത്രല്ലേ അച്ഛാ ഞാൻ വാശിപിടിക്കുന്നുള്ളൂ…… പ്ലീസ് അച്ഛാ………….. അച്ഛന്റെ കുഞ്ഞി ഇനി ഒരിക്കലും ഒന്നും ചോദിക്കില്ല …………… ഇത് മാത്രം ഒന്ന് സമ്മതിക്കച്ഛാ………….
“”””” ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്ക് വേണ്ടി അച്ഛനോട് കെഞ്ചി വാശിപിടിക്കുന്ന എന്റെ പെണ്ണ്……. ആ രംഗം എന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കി…. ജീവനെക്കാളേറെ അവളെന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയായിരുന്നെങ്കിലും അതിന്റെ ആഴം അളക്കാൻ ഒരു നൂറ് ജന്മം കഴിഞ്ഞാലും എനിക്ക് കഴിയില്ലെന്ന് തോന്നിപ്പോയി ആ ഒറ്റ നിമിഷം കൊണ്ട്…….
“”””” കാൽക്കൽ കുനിഞ്ഞു കിടന്ന് കരയുന്ന അവളുടെ മുഖത്തേക്ക് പോലും നോക്കാതെ തന്റെ കാലുകൾ മടക്കിവച്ച ആ മനുഷ്യന്റെ മുന്നിൽ നിന്ന് എന്റെ പെണ്ണിനെ എടുത്ത് പൊക്കിക്കൊണ്ട് ആ പടിവിട്ടിറങ്ങാൻ എന്റെ ഉള്ള് തുടിച്ചു .. …. അതിന് വേണ്ടി തന്നെ ഞാൻ മുന്നോട്ട് കാലുകൾ എടുത്ത് വച്ചു…..
“””” എഴുന്നേറ്റ് പോടീ നാശമേ….. കാണണ്ട ….. നിന്നയിനി ഞങ്ങക്ക് കാണണ്ട….. പൊക്കോ…. എവിടെക്കാന്നുവച്ചാ പൊക്കോ ……… ഇങ്ങനൊരു പിഴച്ച സന്തതി എന്റെ വയറ്റിൽ വന്ന് പിറന്നല്ലോ ഈശ്വരാ…………………… “””……………… നിലത്ത് കിടന്ന് കരഞ്ഞ എന്റെ പെണ്ണിനെ വലിച്ചു പൊക്കി ഉള്ള ശക്തി മുഴുവൻ എടുത്ത് അവർ ദൂരേക്ക് തള്ളി …….. ….
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?