“””” ഗുണം പിടിക്കില്ലെടി….. നീയൊരിക്കലും………. … പൊന്നുപോലെ നോക്കിയ ഞങ്ങളെക്കളൊക്കെ വലുതല്ലേ നിനക്കിവൻ… പൊയ്ക്കോ…. ആരും തടയില്ല നിന്നെ… പക്ഷെ എന്റെ ഏട്ടന് എന്തേലും പറ്റിയാ………. നശിച്ചുപോവും നീ…………………. “” …………………… ഇതെല്ലാം പറയുമ്പോഴും മറുത്തൊരക്ഷരം പോലും പറയാതെ തലയും കുനിച് കേൾക്കുന്ന രാജിയെ കണ്ടപ്പോ എന്റെ നെഞ്ച് പൊട്ടിപ്പോകുന്ന പോലെ തോന്നി , നേരത്തെ അവരെന്റെ പെണ്ണിനെ വിളിച്ച വാക്കുകളും ഇപ്പൊ അവരുടെ ആ ശാപവാക്കുകൾ കൂടി ആയപ്പോ എന്റെ സർവ്വ നിയന്ത്രണങ്ങളും തെറ്റി….. ….
“”” ” ദേ…….. ഇനിയൊരക്ഷരം ഇവളെ പറഞ്ഞ് പോകരുത് …. ….. “””…………. മാറിനിന്നു കരയുകയായിരുന്ന അവളുടെ കയ്യും വലിച്ചോണ്ട് ഞാൻ അവർക്ക് മുന്നിലേക്ക് ചെന്നു…..
“””” നിങ്ങള് വെല്യ പെറ്റ് പോറ്റിയ കഥയൊക്കെ വിളമ്പുംന്നുണ്ടായല്ലോ……. .. “”…… ഞാൻ പറഞ്ഞു തുടങ്ങിയതും രാജിയെന്നെ ഷർട്ടിൽ പിടിച്ചു വലിച് പിന്നിലേക്ക് നിർത്താൻ നോക്കി . …..
“”” ഹ… നീ നിർത്തിയെ….. ഇവരോട് രണ്ട് വാക്ക് പറഞ്ഞില്ലേ ശെരിയാവൂല……… “”……….. ഞാൻ തന്നെ അവളെ സൈഡിലേക്ക് മാറ്റി നിർത്തി…, അതിനെനിക്ക് ഒരുപാട് പെടേണ്ടി വന്നു , എത്ര ശ്രമിച്ചിട്ടും പെണ്ണ് ഒതുങ്ങുന്നില്ലായിരുന്നു… അവസാനം കുറച്ച് ബലത്തിൽ തന്നെ അവളെ മാറ്റേണ്ടി വന്നു …… എന്നിട്ട് അച്ഛനും അമ്മയ്ക്കും നേരെ തിരിഞ്ഞു………
“””” അല്ല … നിങ്ങള് വെല്യ പെറ്റ് പോറ്റിയ കഥയൊക്കെ വിളമ്പുംന്നുണ്ടായല്ലോ……. . ജന്മം കൊടുത്ത്തോണ്ട് മാത്രം നിങ്ങള് തന്തേം തള്ളേം ഒന്നും ആവൂല്ല…. ആദ്യം മക്കളുടെ മനസ്സ് കാണാൻ പഠിക്ക്….. ഇത്രേം നേരം നിങ്ങളീ പാവത്തെ പറഞ്ഞതൊക്കെ കേട്ടോണ്ട് ചോദിക്കാ .. എന്ത് കാര്യത്തിനാ ഈ പ്രകടനങ്ങളൊക്കെ……. ഒരുത്തനെ ഇഷ്ടപ്പെട്ട് പോയതിനോ…… അതിനാണോ ഇവളെ ഇങ്ങനെ ശിക്ഷിക്കണേ……….. നിങ്ങള് പറയണ ആളെ മാത്രെ ഇവള് സ്നേഹിക്കാനും പ്രേമിക്കാനും പാടുള്ളൂ എന്നുണ്ടോ………. …. 10 വർഷം മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട് മനസ്സിലാക്കി പ്രണയിച്ചവനെ ഉപേക്ഷിക്കാൻ പറഞ്ഞ് 10 മിനിറ്റ് പോലും തികച്ചു പരിചയമില്ലാത്ത ഒരുത്തനു കെട്ടിച്ചു കൊടുക്കും അല്ലേ…. കൊള്ളാം… നിങ്ങടെ രീതി നന്നായിട്ടുണ്ട്…… ….. നാളെ ഒരവസരത്തിൽ അവൻ നല്ലൊരുത്തനല്ല എങ്കിൽ , അത് മനസ്സിലാക്കുമ്പോഴേക്കും നശിച്ച മോളുടെ ജീവിതത്തിന് നിങ്ങൾ ഉത്തരം പറയോ..???…… നിങ്ങടെയൊക്കെ ഇഷ്ടത്തിന് വഴങ്ങി അങ്ങനൊരുത്തനെ ജീവിതകാലം മുഴുവൻ വച്ചുണ്ടാക്കി കൊടുത്ത് സേവിക്കേണ്ട ജന്മമാണോ പെണ്ണിന്റെ……. അത്ര വിലയെ നിങ്ങടെ മോൾക്ക് നിങ്ങള് കൊടുക്കുന്നുള്ളൂ?………………………. എന്റെ കൺട്രോൾ പോയി ഞാൻ വീണ്ടും എന്തൊക്കെയോ വിളിച്ച് കൂവാൻ ഒരുങ്ങിയതും അവളെന്നെ പിന്നിൽ നിന്ന് വലിച്ചു മാറ്റി …..
“”” ന്റെ അച്ഛനുമമ്മേമാ അത്… അവര്ക്കിഷ്ടോള്ളപോലെയൊക്കെ ന്നെ പറഞ്ഞോട്ടെ……. ഇനീം പറഞ്ഞോ അമ്മേ ഞാൻ കേട്ടോളാ ……………….. “”…………………….. എന്റെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് തന്നെ അവൾ അമ്മയോട് പറഞ്ഞു …..
Innu thanna idane
ബ്രോ ഇന്നാണോ അതോ നാളെയാണോ
Vannu makkalee..!!????
Entammo poli?