“”” എട്ടാ …. വാ ഇവടെ വന്നിരിക്ക് രാവണന്റെ കഥ കേക്കാ….. നല്ല രസാ ……………. “””…………….. ഞാൻ അങ്ങോട്ട് ചെന്നപ്പോ അവൻ ആ കുഞ്ഞി കൈ വീശി എന്നെ കഥ കേൾക്കാൻ വിളിച്ചു …………. അച്ചാച്ചനും അമ്മമ്മയും ഇവൻ ജനിക്കുന്നതിന്റെ മുന്നേ തന്നെ മരണമടഞ്ഞത്കൊണ്ട് കഥ കേൾക്കുന്ന അനുഭവം അവന് ആദ്യമായിരുന്നു ……..
“””” ആണോ ….. വിനൂട്ടൻ കേട്ടിട്ട് ഏട്ടന് പിന്നെ പറഞ്ഞ്തന്നാ മതീട്ടോ., ഏട്ടനിപ്പോ ചെറിയൊരു പണിയുണ്ട് ., “””””””””ഷർട്ടിന്റെ കൈ ഒരു മടക്ക് കൂടി കയറ്റി വച്ചോണ്ട് ഞാൻ അവനോട് പറഞ്ഞു, ഇത് കേട്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും നെറ്റി ചുളിഞ്ഞത് ഞാൻ ശ്രദ്ധിച്ചു …..
“”” എവിടെക്കാ താൻ ഇപ്പൊ ……….. “””…… . തോന്നിയ കാര്യം അപ്പൊ തന്നെ അച്ഛൻ ചോദിച്ചു ….. അമ്മയുടെ മുഖത്തേക്ക് നോക്കീപ്പോ അവരും അതിന്റെ ഉത്തരം പ്രതീക്ഷിച്ചിരിക്കേണ്ന്ന് മനസ്സിലായി ……
“”” കടയിലെ ചെറിയൊരു വർക്ക് തീർക്കാനുണ്ടച്ഛാ … ഞാൻ ചെന്നാലേ ശെരിയാവൂ …….. പോയിട്ട് വേഗം തന്നെ വരാ………… “””……..
“” ഒന്നമർത്തി മൂളിയ ശേഷം അച്ഛൻ വീണ്ടും കഥ പറച്ചിലിൽ മുഴുകി ……. ”
“””” അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ ഉച്ചക്ക് തന്നെ അങ്ങോട്ടെത്തിച്ച എന്റെ ബൈക്കെടുത്ത് നേരെ കടയിലേക്ക് വിട്ടു …………..
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
പോയ കാര്യങ്ങളൊക്കെ കഴിഞ്ഞ് തിരികെ എത്തുമ്പോ സമയം 11. മണി ….
“” ആഹാ അടിപൊളി… ഇന്ന് പെണ്ണെന്നെ കൊല്ലും…. 7 മണി ആയപ്പോ , വേഗം തന്നെ വരാന്ന് പറഞ്ഞിട്ട് ഇറങ്ങീതാ … അകത്തേക്ക് കേറുമ്പോൾ ഉണ്ടായേക്കാവുന്ന സംഭവവികാസങ്ങൾ ഓർത്തപ്പോ തന്നെ ഞാൻ അറിയാതെ നെഞ്ചത്ത് കൈ വച്ചു പോയി …..
“”” ഏയ്യ്…. ആദ്യരാത്രി ആയോണ്ട് വല്യ ഉപദ്രവൊന്നും ഇല്ലായിരിക്കും ……. തത്കാലം അങ്ങനെ സമാധാനിക്കാ…. വല്ലോം കിട്ടിയാ തന്നെ മിണ്ടാതെ നിന്ന് കൊള്ളാം…. ഏത് സമയവും ഒരു ആക്രമണം പ്രതീക്ഷിച്ചു ഞാൻ ബൈക്കിൽ നിന്നിറങ്ങി ……
“” മെല്ലെ ശബ്ദമുണ്ടാക്കാതെ ഇടത്തെ കാലിലെ ഷൂ ഊറിക്കൊണ്ടിരുന്നപ്പോ തന്നെ വാതില്പടിയിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു … എന്റെ പെണ്ണിന്റെ …

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ