“””” എന്തായാലും കാണാൻ ലുക്ക് ആയിട്ട്ണ്ട് ട്ടാ രഞ്ജു ….. “””………. വണ്ടി ഓടി തുടങ്ങീപ്പോ ദിവ്യച്ചീടെ കമെന്റ് …..
“””” ഇല്ലേ നന്തേട്ടാ ……… ”’……… അത് കൂട്ട് പിടിക്കാനായി ചേച്ചി നന്തൂനേം വിളിച്ചെങ്കിലും , മൂപ്പര് സീരിയസ് ഡ്രൈവിങ്ങിലാണ് …. അതിന്റെ പേരില് ഒന്ന് മൂളിയേ ഉളളൂ …….
“”” കുമ്മ്…. അങ്ങട്ട് വാ തുറന്ന് പറഞ്ഞൂടെ നന്തേട്ടാ……… “””
“”””” നീയൊന്ന് മിണ്ടാണ്ടിരുന്നേ ദിവ്യേ…, വണ്ടി ഓടിക്കുമ്പോഴാണോ കിന്നാരം പറയണേ ……… “””……….. സമയം വൈകിയതിന്റെ പേരില് നന്തു വണ്ടി പറപ്പിക്കുന്ന തിരക്കിലായിരുന്നു , അതോണ്ട് പുള്ളി പിന്നേം ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു…
“”” ഇത് കേട്ടപ്പോൾ തന്നെ നന്തൂന്റെ തോളിൽ ഒന്ന് മെല്ലെ ഇടിച്ചിട്ട് ചേച്ചി പുറത്തേക്കും നോക്കിയിരുന്നു …….. അപ്പോഴും ചുണ്ടിൽ ഒരു ചെറിയ ചിരിയുമായി നന്തു വണ്ടി മുന്നോട്ട് പായിച്ചു …….
“”” എന്റെ പെണ്ണിന്റെ കൂടെ ഒരുമിച്ച് അമ്പലത്തിലേക്ക് പോവാന്ന് വച്ചിരുന്നതാ അപ്പഴാ രണ്ട് ദിവസം മുന്നേ നന്തു എന്നെ വന്ന് പൊക്കിയത് .. “””.
“”” ഞങ്ങൾ അമ്പലത്തിൽ എത്തുമ്പോ , അച്ഛന്റെ സി ക്ലാസ്സ് അവിടെ ഒരു സൈഡിൽ നീക്കി നിർത്തിയിരിക്കുന്നത് കണ്ടു …… എന്ത് മാജിക്കാണാവോ നന്തു പ്രയോഗിച്ചേ … വീട്ടില് എന്റേം രാജീടേം കാര്യം പറഞ്ഞപ്പോ അധികം എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല … അമ്മയാണത്രേ ആദ്യം സമ്മതം മൂളിയത് ., മകന്റെ ഈയൊരിഷ്ടം എങ്കിലും സാധിച്ചു കൊടുത്താലെങ്കിലും അവന്റെ പിണക്കം മാറുമായിരിക്കും എന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവും ആ പാവം… ……. എങ്കിലും അച്ഛൻ ഇവിടെ വരൂന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചില്ല ….. അന്ന് നന്തു പോയ ശേഷം പിന്നീട് കല്യാണത്തിന്റെ ഡേറ്റും കാര്യങ്ങളും ഒക്കെ രാജിയുടെ വീട്ടുകാരോട് സംസാരിക്കാൻ വന്നപ്പോഴും നന്തൂന്റെ കൂടെ അമ്മ മാത്രാണ് ഉണ്ടായിരുന്നത് ….
“””” ഡാ…. സ്വപ്നവൊക്കെ പിന്നെ കാണാ ,, ഇപ്പ നടക്ക് ………………. “”””…………… എന്റെ തോളിൽ തട്ടി അജു വിളിച്ചപ്പോഴാണ് ഞാൻ ചിന്താലോകത്ത്ന്ന് ഇറങ്ങി വന്നേ …… നോക്കീപ്പോ നന്തുവും ദിവ്യേച്ചിയും നടന്നു നീങ്ങിയിരുന്നു …… …. ഇനീം സമയം വൈകിയാ നന്തൂന്റെ നല്ല ഇടി കൊള്ളാൻ ചാൻസുള്ളത്കൊണ്ട് ഞാനും അജുവും വേഗം നടന്നു അവരുടെ ഒപ്പമെത്താൻ….

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ